Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാഷന്‍സ് ലീഗ്: ജയിക്കാന്‍ റോണോ വേണ്ട!! ഇറ്റലിയെ വീഴ്ത്തി പോര്‍ച്ചുഗല്‍ തുടങ്ങി, വീഡിയോ

ലിസ്ബണ്‍: ഇതിഹാസ താരവും ലോക ഫുട്‌ബോളറുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയില്ലാതെ തന്നെ തങ്ങള്‍ക്കു ജയിക്കാനാവുമെന്ന് യൂറോപ്യന്‍ ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍ തെളിയിച്ചു. പ്രഥമ നാഷന്‍സ് ലീഗ് ഫുട്‌ബോളില്‍ വമ്പന്‍മാരുടെ പോരാട്ടത്തില്‍ ഇറ്റലിയെയാണ് പറങ്കിപ്പട വീഴ്ത്തിയത്. നാഷന്‍സ് ലീഗ് എയിലെ മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പോര്‍ച്ചുഗലിന്റെ വിജയം. മറ്റു മല്‍സരങ്ങളില്‍ നാഷന്‍സ് ലീഗ് ബിയില്‍ തുര്‍ക്കി 3-2ന് സ്വീഡനെയും നാഷന്‍സ് ലീഗ് സിയില്‍ സ്‌കോട്ട്‌ലാന്‍ഡ് 2-0ന് അല്‍ബേനിയയെയും മോണ്ടെനെഗ്രോ 2-0ന് ലിത്വാനിയയെയും പരാജയപ്പെടുത്തി. സെര്‍ബിയ- റുമാനിയ മല്‍സരം 2-2ന് സമനിലയില്‍ പിരിഞ്ഞു. നാഷന്‍സ് ലീഗ് ഡിയില്‍ കൊസോവോ 2-0ന് ഫറോ ഐലന്‍ഡ്‌സിനെ തോല്‍പ്പിച്ചപ്പോള്‍ അന്‍ഡോറ- കസാക്കിസ്താന്‍, മാള്‍ട്ട-അസെര്‍ബെയ്ജാന്‍ മല്‍സരങ്ങള്‍ 1-1നു സമനിലയില്‍ പിരിയുകയായിരുന്നു.

1

ആവശകരമായ മല്‍സരത്തില്‍ ഇറ്റലിക്കെതിരേ 48ാം മിനിറ്റില്‍ ആന്ദ്രെ സില്‍വയുടെ വകയായിരുന്നു പോര്‍ച്ചുഗലിന്റെ വിജയഗോള്‍. ടൂര്‍ണമെന്റില്‍ പോര്‍ച്ചുഗലിന്റെ ആദ്യ മല്‍സരമായിരുന്നു ഇതെങ്കില്‍ ഇറ്റലിയുടെ രണ്ടാമത്തെ കളിയായിരുന്നു ഇത്. ആദ്യമല്‍സരത്തില്‍ പോളണ്ടുമായി അസൂറിപ്പട 1-1ന്റെ സമനില കൊണ്ടു തൃപ്തിപ്പെട്ടിരുന്നു.

2

റൊണാള്‍ഡോയുടെ അഭാവത്തിലും ഇറ്റലിക്കെതിരേ പോര്‍ച്ചുഗലിനായിരുന്നു ആധിപത്യം. അറ്റാക്കിങ് ഫുട്‌ബോള്‍ കാഴ്ചവച്ച പറങ്കിപ്പട ഇറ്റലിയെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കി. റൊണാള്‍ഡോ കൂടി ടീമിലുണ്ടായിരുന്നെങ്കില്‍ വലിയ മാര്‍ജിനില്‍ പോര്‍ച്ചുഗല്‍ ജയിക്കുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ലോകകപ്പിനു യോഗ്യത നേടാനാവാതെ നാണംകെട്ട ഇറ്റലി പുതിയ കോച്ച് റോബര്‍ട്ടോ മാന്‍സിനിക്കു കീഴിലും ട്രാക്ക് കിട്ടാനാവാതെ വലയുകയാണ്. പോളണ്ടുമായി സമനില വഴങ്ങിയ തൊട്ടുമുമ്പത്തെ മല്‍സരത്തിലെ ടീമിലുണ്ടായിരുന്ന രണ്ടു പേരെ മാത്രമാണ് പോര്‍ച്ചുഗലിനെതിരേ പ്ലെയിങ് ഇലവനില്‍ കോച്ച് നിലനിര്‍ത്തിയത്.

പോര്‍ച്ചുഗലും ഇറ്റലിയും തമ്മിലുള്ള മല്‍സരത്തിന്റെ ഹൈലൈറ്റ്‌സ് കാണാം

Story first published: Tuesday, September 11, 2018, 9:48 [IST]
Other articles published on Sep 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+