Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അട്ടിമറി വീരന്മാരായ സെനഗല്‍ പോളണ്ടിനെതിരെ; പ്രവചനം ഈ ടീമിന്

പോളണ്ടും സെനെഗലും തമ്മിലുള്ള വാശിയേറിയ പോരാട്ടം

മോസ്‌കോ: ലോകകപ്പിലെ എക്കാലത്തെയും വലിയ അട്ടിമറികളിലൊന്ന് നടത്തിയ സെനഗല്‍ റഷ്യ ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്നു. ഗ്രൂപ്പ് എച്ച് ല്‍ പോളണ്ടിനെതിരെയാണ് മത്സരം. മോസ്‌കോയിലെ സ്പാര്‍ട്ടക് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8.30ന് ഇരു ടീമുകളും മൈതനാത്ത് കളി തുടങ്ങും.

സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ഗോളടി മികവിലാണ് പോളണ്ട് പ്രതീക്ഷയര്‍പ്പിക്കുന്നത്. ബയേണ്‍ മ്യൂണിക്കിന്റെ ഈ ഗോളടിയന്ത്രം രാജ്യത്തിനുവേണ്ടിയും മികച്ച പോരാട്ടം നടത്താറുണ്ട്. യോഗ്യതാ റൗണ്ടിലെ 10 മത്സരങ്ങളില്‍ നിന്നായി 16 ഗോളുകളാണ് ലെവന്‍ഡോവ്‌സ്‌കി നേടിയത്. ആദം നവാല്‍കയുടെ ടീം ലോക റാങ്കങ്ങില്‍ എട്ടാം സ്ഥാനത്തുള്ളവരാണ്. ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനാകും പോളണ്ടിന്റെ ശ്രമം. അര്‍ക്കേഡിയസ് മിലികും, ഡേവിഡ് കോവ്നാക്കി, ലൂക്കാസ് പിസെ തുടങ്ങിയവര്‍ മിന്നിയാല്‍ പോളണ്ടിന് ജയം ഉറപ്പ്.

kamil

2002ലെ ലോകകപ്പില്‍ കറുത്തകുതിരകളായ സെനഗല്‍ പിന്നീട് 16 വര്‍ഷത്തിനുശേഷമാണ് മറ്റൊരു ലോകകപ്പിനെത്തുന്നത്. ലിവര്‍പൂളില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന സാദിയോ മാനെ എന്ന 26 കാരന്‍ സ്‌ട്രൈക്കര്‍ സെനഗലിന്റെ സാധ്യതകള്‍ നിശ്ചയിക്കും. പ്രതിരോധത്തില്‍ ഊന്നി മിന്നലാക്രമണം നടത്തുകയാകും സെനഗലിന്റെ തന്ത്രം. ഇരുടീമുകളും ആദ്യമായി ഏറ്റുമുട്ടുമ്പോള്‍ പോളണ്ടിനാണ് നേരിയ സാധ്യത. ഒരു ഗോള്‍ മാര്‍ജിനില്‍ പോളണ്ട് ജയിക്കുമെന്നാണ് പ്രവചനം.

Story first published: Tuesday, June 19, 2018, 11:18 [IST]
Other articles published on Jun 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+