കൊളംബിയയ്ക്കും പോളണ്ടിനും നിര്‍ണായകം; തോറ്റവര്‍ പുറത്തേക്ക്; പ്രവചനം ഈ ടീമിന്
മോസ്‌കോ: ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിലെത്താന്‍ കൊളംബിയയ്ക്കും പോളണ്ടിനും ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ജയം അനിവാര്യം. ആദ്യ മത്സരത്തില്‍ തോറ്റ ഇരു ടീമുകളും നിലനില്‍പിനായുളള പോരാട്ടമാണ് നടത്തുക. ഇന്ത്യന്‍ സമയം രാത്രി 11.30ന് കസാന്‍ അരീനയില്‍ കളി ആരംഭിക്കും.

ലോകകപ്പില്‍ സീഡിങ് ലഭിച്ച രാജ്യമാണ് പോളണ്ട്. ലോക എട്ടാം റാങ്കുകാര്‍ക്ക് പക്ഷേ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഫോമിലായാല്‍ ടീമിന് ജയപ്രതീക്ഷയുണ്ട്. ക്വാളിഫൈയിങ് റൗണ്ടില്‍ 16 ഗോളുകള്‍ നേടിയ താരത്തിന് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തിളങ്ങാനായില്ല. നിര്‍ണായക മത്സരത്തില്‍ ജയത്തോടെ തിരിച്ചുവരാനാകുമെന്നാണ് ടീമിന്റെ പ്രതീക്ഷ.
സൂപ്പര്‍ താരങ്ങളായ ജെയിംസ് റോഡ്രിഗസും റദാമല്‍ ഫാല്‍ക്കാവോയും അടങ്ങിയ കൊളംബിയയും ജയത്തിനുവേണ്ടി പോരാടുകതന്നെ ചെയ്യും. ആദ്യ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് ലഭിച്ച കാര്‍ലോസ് സാഞ്ചസിന് രണ്ടാം മത്സരത്തില്‍ ഇറങ്ങാന്‍ കഴിയില്ല. ചില മാറ്റങ്ങളുമായാണ് പെക്കര്‍മാന്റെ ടീം രണ്ടാം മത്സരത്തിന് ഇറങ്ങുക. ഇരു ടീമുകളും തുല്യ ശക്തികളായതിനാല്‍ സമനിലയാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ പ്രവചിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications