For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പാവം പോഗ്ബ!! ആ ഗോള്‍ പോഗ്ബയുടേതല്ലെന്ന് ഫിഫ... അവകാശിയെയും കണ്ടെത്തി

ഓസ്‌ട്രേലിക്കെതിരേ പോഗ്ബയുടെ പേരിലായിരുന്ന വിജയഗോളാണ് സെല്‍ഫായി വിധിച്ചത്

മോസ്‌കോ: ഫിഫ ലോകകപ്പ് ഫുട്‌ബോളിലെ ഗ്രൂപ്പ് സി മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ സൂപ്പര്‍ താരം പോള്‍ പോഗ്ബയായിരുന്നു ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയത്. ആവേശകരമായ കളിയില്‍ 2-1നായിരുന്നു ഫ്രഞ്ച് പടയുടെ വിജയം. എന്നാല്‍ പോഗ്ബയുടെ പേരിലായിരുന്ന ഈ ഗോളിന് ഇപ്പോള്‍ പുതിയ അവകാശി വന്നിരിക്കുന്നു. പോഗ്ബയുടെ ക്രെഡിറ്റില്‍ നിന്നും ഗോള്‍ എടുത്തു മാറ്റിയത് ഫിഫ തന്നെയാണ്. ഓസ്‌ട്രേലിയന്‍ താരം അസീസ് ബെഹിച്ചിന്റെ സെല്‍ഫ് ഗോള്‍ ആയിരുന്നു ഇതെന്നാണ് ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്.

1

മല്‍സരം തീരാന്‍ ഒമ്പത് മിനിറ്റ് ബാക്കിയുള്ളപ്പോഴായിരുന്നു പോഗ്ബയുടെ സൂപ്പര്‍ ഗോള്‍. പകരക്കാരനായി ഇറങ്ങിയ ഒലിവര്‍ ജിറൂഡ് നല്‍കിയ പാസില്‍ ബോക്‌സിനു പുറത്തു നിന്നും പോഗ്ബ തൊടുത്ത ഷോട്ട് ക്രോസ് ബാറില്‍ തട്ടി ഗോള്‍ലൈനിന് ഉള്ളില്‍ കുത്തിയുയര്‍ന്ന് പുറത്തേക്കു വരികയായിരുന്നു. എന്നാള്‍ ഗോള്‍ലൈന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ റഫറി ഇത് ഗോളാണെന്നു വിധിക്കുകയായിരുന്നു.

എന്നാല്‍ പോഗ്ബയെ ഡിഫന്‍ഡ് ചെയ്യാനെത്തിയ ബെഹിച്ചിന്റെ ശരീരത്തില്‍ തട്ടി ദിശ മാറിയാണ് ഈ ഷോട്ട് ഗോളായതെന്നും അതിനാല്‍ അത് സെല്‍ഫ് ഗോളായി മാത്രമേ പരിഗണിക്കാനാവുകയുള്ളൂവെന്നും ഫിഫ അറിയിക്കുകയായിരുന്നു. മല്‍സരം കഴിഞ്ഞപ്പോള്‍ തന്നെ പോഗ്ബയുടെ ഈ ഗോളിനെക്കുറിച്ച് സംശയങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ഗോള്‍ ആരുടെ പേരിലായാലും ടീം ജയിക്കുകയെന്നതാണ് പ്രധാനമെന്നാണ് പോഗ്ബ പറഞ്ഞത്.

Story first published: Monday, June 18, 2018, 14:33 [IST]
Other articles published on Jun 18, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+