Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിആര്‍ 7 ഇനിയില്ല, റയലിലെ ഏഴാം നമ്പര്‍ ജഴ്‌സി ആര്‍ക്ക്? സാധ്യത നാലു പേര്‍ക്ക്...

മാഡ്രിഡ്: യൂറോപ്യന്‍ ചാംപ്യന്‍മാരും സ്പാനിഷ് അതികായന്‍മാരുമായ റയല്‍ മാഡ്രിഡ് കാത്തിരിക്കുകയാണ് സിആര്‍7ന്റെ പിന്‍ഗാമിയെ. ഒമ്പതു വര്‍ഷം റയലിനു വേണ്ടി അവിസ്മരണീയ പ്രകടനം നടത്തിയ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിട്ട് യുവന്റസിലേക്കു കൂടുമാറിയിരുന്നു. ഇതോടെ പുതിയ സീസണിനു മുമ്പ് പുതിയ ഐക്കണ്‍ താരത്തെ തേടുകയാണ് റയല്‍.

റൊണാള്‍ഡോ ഒഴിച്ചിട്ട പ്രശസ്തമായ ഏഴാം നമ്പര്‍ ജഴ്‌സിയുടെ അടുത്ത അവകാശി ആരാണെന്നാണ് ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത്. പലരുടെയും പേരുകള്‍ ഇതിനകം ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. പുതിയ സീസണില്‍ ഏഴാം നമ്പര്‍ ജഴ്‌സി അണിയാന്‍ ഭാഗ്യം ലഭിച്ചേക്കാവുന്ന താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

 ഗരെത് ബേല്‍

ഗരെത് ബേല്‍

റൊണാള്‍ഡോ പ്രഭാവത്തില്‍ നിഴലായി ഒതുങ്ങേണ്ടിവന്ന വെയ്ല്‍സിന്റെ സൂപ്പര്‍ താരം ഗരെത് ബേലിന് റയലിന്റെ അടുത്ത ഇതിഹാസമാവാനുള്ള സുവര്‍ണാവസരമാണ് ലഭിച്ചിരിക്കുന്നത്. പലപ്പോഴും പകരക്കാരനായി ഒതുങ്ങേണ്ടിവന്ന ബേലിന് റൊണാള്‍ഡോ പോയതോടെ പുതിയ പ്രതീക്ഷകളും സ്വപ്‌നങ്ങളുമാണുള്ളത്.
നിലവിലെ റയല്‍ താരങ്ങളില്‍ റൊണാള്‍ഡോയുടെ ഏഴാം നമ്പര്‍ ജഴ്‌സി ധരിക്കാന്‍ ഏറ്റവും യോഗ്യതയുള്ള താരവും ബേല്‍ തന്നെയെന്ന് ആരാധകര്‍ പറയുന്നു. നിലവില്‍ 11ാം നമ്പര്‍ ജഴ്‌സിയാണ് ബേലിനു നല്‍കിയിരിക്കുന്നത്.

ഹസാര്‍ഡ് / എംബാപ്പെ

ഹസാര്‍ഡ് / എംബാപ്പെ

ഇനിയും റയലിലെത്തിയിട്ടില്ലാത്ത ബെല്‍ജിയം സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡ്, ഫ്രാന്‍സിന്റെ പുത്തന്‍ സെന്‍സേഷനായ കിലിയന്‍ എംബാപ്പെ എന്നിവരിലൊരാളും ഈ ജഴ്‌സി തങ്ങളുടേതാക്കാനും സാധ്യതയുണ്ട്. റൊണാള്‍ഡോയുടെ സ്ഥാനത്തേക്ക് റയല്‍ നോട്ടമിട്ട താരങ്ങളുടെ നിരയില്‍ ഇരുവരുമുണ്ട്. എന്നാല്‍ ഹസാര്‍ഡിനെ ചെല്‍സിയും എംബാപ്പെയെ പിഎസ്ജിയും കൈവിടാന്‍ ഒരുക്കമാവില്ല.
തനിക്കു ചെല്‍സി വിട്ട് റയലിലേക്ക് മാറാന്‍ ആഗ്രഹമുണ്ടെന്ന് ലോകകപ്പിനു ശേഷം ഹസാര്‍ഡ് പല തവണ പറഞ്ഞിട്ടുണ്ട്. താരം ക്ലബ്ബിന് ട്രാന്‍സ്ഫര്‍ അപേക്ഷ നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എംബാപ്പെയാവട്ടെ റഷ്യന്‍ ലോകകപ്പിലെ തരംഗമായിരുന്നു. 19 വയസ്സ് മാത്രമുള്ള എംബാപ്പെ ഇതിഹാ താരമായി മാറാന്‍ മിടുക്കുള്ളവനാണെന്നാണ് ഫുട്‌ബോള്‍ പണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇസ്‌ക്കോ

ഇസ്‌ക്കോ

റയലിന്റെ യുവ മിഡ്ഫീല്‍ഡര്‍മാരില്‍ ഏറ്റവും പ്രതീക്ഷ നല്‍കുന്ന താരമാണ് സ്പാനിഷ് താരമായ ഇസ്‌ക്കോ. നിലവില്‍ റയലിന്റെ 22ാം നമ്പര്‍ ജഴ്‌സിയാണ് താരത്തിനുള്ളത്. നിലവില്‍ ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരുടെ നിരയിലാണ് ഇസ്‌ക്കോയുടെ സ്ഥാനം. കഴിഞ്ഞ ലോകകപ്പില്‍ സ്‌പെയിനിനു വേണ്ടി താരം മിന്നുന്ന പ്രകടനം നടത്തിയിരുന്നു. സ്പാനിഷ് നിരയില്‍ ഏറ്റവും മികച്ചുനിന്നതും ഇസ്‌ക്കോയായിരുന്നു.
റൊണാള്‍ഡോ റയല്‍ വിട്ടതോടെ ഇസ്‌ക്കോയ്ക്കു റയലില്‍ കൂടുതല്‍ അവസരങ്ങളാണ് കൈവന്നിരിക്കുന്നത്. മിഡ്ഫീല്‍ഡറായും വിങറായും ടീമിന് ഒരുപോലെ ഉപയോഗിക്കാവുന്ന താരമാണ് അദ്ദേഹം.

Story first published: Wednesday, July 25, 2018, 12:53 [IST]
Other articles published on Jul 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+