Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ഗോള്‍ഡന്‍ ബൂട്ട് സ്വപ്‌നം സൂപ്പര്‍ താരങ്ങള്‍ മറന്നേക്കൂ!! ഇവരെ സൂക്ഷിക്കുക

മോസ്‌കോ: കാല്‍പന്തുകളിയുടെ വസന്തകാലം ഇങ്ങെത്തിക്കഴിഞ്ഞു. ലോകം പന്തിനു പിറകെ പായാന്‍ ഇനി ശേഷിക്കുന്നത് ദിവസങ്ങള്‍ മാത്രം. റഷ്യന്‍ ലോകകപ്പിന്റെ അവസാന വട്ട തയ്യാറെടുപ്പിലാണ് ടീമുകള്‍. ലോക ഫുട്‌ബോളിലെ വമ്പന്‍ ടീമുകളും സൂപ്പര്‍ താരങ്ങളുമെല്ലാം ഇത്തവണ റഷ്യയില്‍ സുവര്‍ണനേട്ടം കൊയ്യാനിറങ്ങുന്നുണ്ട്.

ലോകകപ്പില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ ഗോള്‍ഡന്‍ ബൂട്ട് ആര് സ്വന്തമാക്കുമെന്നന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ പ്രേമികള്‍. സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, നെയ്മര്‍, തോമസ് മുള്ളര്‍, ലൂയിസ് സുവാരസ് എന്നിവരുടെയെല്ലാം പേരുകള്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ ഈ നക്ഷത്രങ്ങളെയെല്ലാം പിന്തള്ളി ഗോള്‍ഡന്‍ ബൂട്ട് കൈക്കലാക്കാന്‍ ശേഷിയുള്ള ചില താരങ്ങളുമുണ്ട്. കറുത്ത കുതിരകളാവാന്‍ സാധ്യതയുള്ള ഇവര്‍ ആരൊക്കെയെന്നു നോക്കാം.

 ഹാരി കെയ്ന്‍ (ഇംഗ്ലണ്ട്)

ഹാരി കെയ്ന്‍ (ഇംഗ്ലണ്ട്)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം ഹോട്‌സ്പറിനു വേണ്ടി ഗോള്‍മഴ പെയ്യിച്ചാണ് ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനൊപ്പം ലോകകപ്പിനെത്തുന്നത്. ഇംഗ്ലീഷ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. കഴിഞ്ഞ സീസണില്‍ ടോട്ടത്തിനൊപ്പം കെയ്‌നിന്റെ തുടക്കം മോശമായിരുന്നു. എന്നാല്‍ തൊട്ടടുത്ത മാസം തന്നെ തുടര്‍ച്ചയായ രണ്ടു ഹാട്രിക്കുകളുമായി കെയ്ന്‍ ശക്തമായ തിരിച്ചുവരവ് നടത്തി.
ഇത്തവണ ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ ഏറ്റവുമധികം സാധ്യതയുള്ള താരങ്ങളിലൊരാള്‍ തന്നെയാണ് അദ്ദേഹം. പ്രീമിയര്‍ ലീഗിലെ ഗോള്‍വേട്ടക്കാരില്‍ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന കെയ്‌നിന്റെ ഗോളടിമികവിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ.

എഡിന്‍സന്‍ കവാനി (ഉറുഗ്വേ)

എഡിന്‍സന്‍ കവാനി (ഉറുഗ്വേ)

സൂപ്പര്‍ താരം ലൂയിസ് സുവാരസാണ് ലോകകപ്പില്‍ ഉറുഗ്വേയുടെ തുറുപ്പുചീട്ടെങ്കിലും മറ്റൊരു മിന്നും താരം കൂടി അവര്‍ക്കുണ്ട്- എഡിന്‍സന്‍ കവാനി. ഫ്രഞ്ച് ടീമായ പിഎസ്ജിക്കു വേണ്ടി കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് കവാനി കാഴ്ചവച്ചത്. ക്ലബ്ബിനു വേണ്ടി 25 ഗോളുകള്‍ നേടിയ താരം ഏഴു ഗോളിനു വഴിവയൊരുക്കുകയും ചെയ്തു.
പിഎസ്ജിയിലെ പ്രകടനം ദേശീയ ടീമിനൊപ്പവും ആവര്‍ത്തിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് കവാനി. മുന്നേറ്റത്തില്‍ സുവാരസിന്റെ സാന്നിധ്യം അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

Fifa World Cup 2018 : ഗോള്‍ഡന്‍ ബൂട്ട് ആര് സ്വന്തമാക്കും? | Oneindia Malayalam
ഗോണ്‍സാലോ ഹിഗ്വയ്ന്‍ (അര്‍ജന്റീന)

ഗോണ്‍സാലോ ഹിഗ്വയ്ന്‍ (അര്‍ജന്റീന)

ക്യാപ്റ്റനും ഇതിഹാസതാരവുമായ ലയണല്‍ മെസ്സിയെ മറികടന്ന് അര്‍ജന്റീനയുടെ ഒരു താരം ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ട് കരസ്ഥമാക്കുന്നുണ്ടെങ്കില്‍ അതു ഗോണ്‍സാലോ ഹിഗ്വയ്‌നാവും. ഇറ്റാലിയന്‍ ചാംപ്യന്‍മാരായ യുവന്റസിനു വേണ്ടി മികച്ച പ്രകടനം നടത്തിയ ശേഷമാണ് ഹിഗ്വയ്ന്‍ അര്‍ജന്റീനയ്‌ക്കൊപ്പം ചേര്‍ന്നത്. 23 ഗോളുകളാണ് താരം കഴിഞ്ഞ സീസണില്‍ യുവന്റസിനു വേണ്ടി നേടിയത്.
അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഏറെ അനുഭവസമ്പത്തുള്ള 29 കാരന്‍ റഷ്യയില്‍ തന്റെ ഏറ്റവും മികച്ച പ്രകടനം തന്നെയാണ് ലക്ഷ്യമിടുന്നത്. മെസ്സിയും ഡി മരിയയും ഒരുക്കുന്ന ഗോളവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാനായാല്‍ ഗോള്‍ഡന്‍ ബൂട്ടുമായാവും ഹിഗ്വയ്ന്‍ മടങ്ങുക.

Story first published: Tuesday, June 12, 2018, 15:28 [IST]
Other articles published on Jun 12, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+