Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീലിന്റെ തോല്‍വി; അതു സംഭവിച്ച പോയെന്ന് കൗടീന്യോ; മിറാന്‍ഡ വിരമിച്ചേക്കും

മോസ്‌കോ: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോട് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയ ബ്രസീല്‍ ടീമിന്റെ നിരാശ കടുത്തതാണെന്ന് ടീമംഗം ഫിലിപ്പ് കൗടീന്യോ. മത്സരത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മിന്നുന്ന പ്രകടനം നടത്തിയ താരം തങ്ങളുടെ മാനസികാവസ്ഥ തുറന്നുകാട്ടിയത്.

ഫൈനലിലെത്തുകയും ലോകകപ്പ് നേടുകയും ചെയ്യുകയായിരുന്നു ടീമിന്റെ ലക്ഷ്യം. അതിനുള്ള പ്രാപ്തി ഇപ്പോഴത്തെ ടീമിനുണ്ടായിരുന്നു. എന്നാല്‍, ബെല്‍ജിയത്തിനെതിരെ ജയിക്കാനായില്ല. എല്ലാവരും കഴിവിന്റെ പരമാവധിയാണ് ശ്രമിച്ചത്. തോല്‍വിയോടെ പലഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ ഉയരുമെന്നറിയാം. ഫുട്‌ബോള്‍ അങ്ങിനെയാണ്. ജയവും തോല്‍വിയുമുണ്ടാകും. എല്ലാ ബ്രസീലുകാരെപോലെയും തങ്ങള്‍ക്ക് ലോകകപ്പ് സ്വപ്‌നമുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ക്കതിന് കഴിഞ്ഞില്ലെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കൗടീന്യോ പറഞ്ഞു.

philippe

ലോകകപ്പിലെ തോല്‍വിക്കു പിന്നാലെ ബ്രസീല്‍ ടീമിലെ മുതിര്‍ന്ന അംഗങ്ങള്‍ വിരമിച്ചേക്കുമെന്ന് സൂചനയുണ്ട്. ഇപ്പോഴത്തെ സ്‌ക്വാഡില്‍ ഒമ്പത് കളിക്കാര്‍ 30 കഴിഞ്ഞവരാണ്. മുപ്പത്തിമൂന്നുകാരനായ മിറാന്‍ഡ തന്റെ വിരമിക്കല്‍ കാര്യത്തെക്കുറിച്ച് പ്രതികരിച്ചു. പെട്ടെന്ന് വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും എന്നാല്‍, അടുത്ത ലോകകപ്പില്‍ ഉണ്ടാകുന്ന കാര്യം സംശയമാണെന്നും മിറാന്‍ഡ പറഞ്ഞു.

Story first published: Saturday, July 7, 2018, 16:54 [IST]
Other articles published on Jul 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+