Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പെറു ഡെന്മാര്‍ക്ക് മത്സരം നിര്‍ണായകമാകും; ജയിക്കുന്നവര്‍ക്ക് പ്രീക്വാര്‍ട്ടര്‍ സാധ്യത

മോസ്‌ക: ലോകകപ്പ് ഗ്രൂപ്പ് സി യില്‍ ഫ്രാന്‍സിനൊപ്പം പ്രീക്വാര്‍ട്ടറില്‍ കടക്കുന്നത് ആരെന്നതിന് ശനിയാഴ്ച ഉത്തരം ലഭിച്ചേക്കും. പെറു ഡെന്മാര്‍ക്ക് മത്സരത്തിലെ വിജയി മിക്കവാറും ഗ്രൂപ്പില്‍ രണ്ടാംസ്ഥാനക്കാരാകുമെന്നാണ് കരുതപ്പെടുന്നത്. ശക്തരായ ഫ്രാന്‍സ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കുമ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് നേരിയ സാധ്യത മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ മോര്‍ഡോവിയ അരീന സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 9.30ന് നടക്കുന്ന മത്സരം പെറുവിനും ഡെന്മാര്‍ക്കിനും നിര്‍ണായകമാകും.

ഇരു ടീമുകളെയും തുല്യ ശക്തികളായാണ് വിശേഷിപ്പിക്കുന്നത്. 1986ന് ശേഷം ആദ്യമായാണ് പെറു ലോകകപ്പിന് യോഗ്യത നേടുന്നത്. റിക്കാര്‍ഡോ ഗരേഷ്യയുടെ ടീമിന് ലോകകപ്പില്‍ പലതും തെളിയിക്കാനുണ്ട്. കഴിഞ്ഞ 15 മത്സരങ്ങളില്‍ ടീം തോല്‍വി അറിഞ്ഞിട്ടില്ല. പൗളോ ഗുയേറേരോ ഡെന്മാര്‍ക്കിനെതിരെ കളിക്കുമെന്നാണ് ടീം മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്.

christianeriksen

2014ലെ ബ്രസീല്‍ ലോകകപ്പില്‍ അവസരം ലഭിക്കാതിരുന്ന ഡെന്മാര്‍ക്കിന് ഇക്കുറി ശക്തരായ ടീം ഒപ്പമുണ്ട്. ഉയരക്കാരുടെ മധ്യനിര പെറുവിന്റെ കുഞ്ഞന്മാരെ തോല്‍പ്പിക്കാന്‍ കരുത്തുള്ളവരാണ്. ഉയരം തന്നെയായിരിക്കും പെറുവിനെതിരെ ഡെന്മാര്‍ക്കിന് കരുത്താകുക. സൂപ്പര്‍താരം എറിക്‌സണിന്റെ സാന്നിധ്യവും ഡെന്മാര്‍ക്കിന് മേല്‍ക്കൈ നല്‍കുന്നു. ലോകകപ്പില്‍ ഡെന്മാര്‍ക്ക് ഒരു തവണ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ചിട്ടുണ്ട്. കളി സമനിലയിലായേക്കാമെന്നാണ് കളിയെഴുത്തുകാരുടെ പ്രവചനം.

Story first published: Saturday, June 16, 2018, 11:44 [IST]
Other articles published on Jun 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+