വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അഗ്യുറോയെ പുറത്തിരുത്തിയതിന് ഗോര്‍ഡിയോളക്ക് മറുപടിയുണ്ട്,സിറ്റിയുടെ തോല്‍വിക്ക് കാരണം ഗോര്‍ഡിയോളയോ?

സിറ്റിയുടെ അതിവേഗക്കാരനും സൂപ്പര്‍ ഫിനിഷറുമായ അഗ്യുറോയെ കോച്ച് പെപ് ഗോര്‍ഡിയോള എന്തിന് പുറത്തിരുത്തി ?

By കാശ്വിന്‍

ലണ്ടന്‍: ബാഴ്‌സലോണക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ന്നടിയുമ്പോള്‍ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യുറോ സൈഡ് ബെഞ്ചിലായിരുന്നു. സിറ്റിയുടെ അതിവേഗക്കാരനും സൂപ്പര്‍ ഫിനിഷറുമായ അഗ്യുറോയെ കോച്ച് പെപ് ഗോര്‍ഡിയോള എന്തിന് പുറത്തിരുത്തി ? മത്സരം തോറ്റതിന് ഒരു കാരണം ഗോര്‍ഡിയോളയുടെ ഈ നടപടിയല്ലേ എന്ന ചോദ്യവും ഉയരുന്നു.

പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ മത്സരത്തില്‍ എവര്‍ട്ടനെതിരെ അഗ്യുറോ പെനാല്‍റ്റി പാഴാക്കിയിരുന്നു. ഇതില്‍ കോച്ച് ക്ഷുഭിതനായിരുന്നുവത്രേ. അതിനുള്ള ശിക്ഷയാകാം ചാമ്പ്യന്‍സ് ലീഗിലെ തഴയല്‍. എന്നാല്‍, ഗോര്‍ഡിയോള ഇത്തരമൊരു അപവാദ പ്രചരണത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ബാഴ്‌സലോണക്കെതിരെ തന്ത്രപരമായിട്ടാണ് അഗ്യുറോയെ ആദ്യലൈനപ്പില്‍ ഉള്‍പ്പെടുത്താതിരുന്നതെന്ന് കോച്ച് പറയുന്നു. മികച്ച പാസിംഗ് ഗെയിം കളിക്കുന്ന ബാഴ്‌സക്കെതിരെ കൂടുതല്‍ മിഡ്ഫീല്‍ഡര്‍മാരെ വിന്യസിക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് അഗ്യുറോയെ ഒഴിവാക്കി.

pep-guardiola

അഗ്യറോ രണ്ടാം പകുതിയില്‍ കളത്തിലിറങ്ങിയെങ്കിലും ഒന്നും ചെയ്യാനായില്ല. മെസി-സുവാരസ്-നെയ്മര്‍ ത്രയത്തിന്റെ വേഗക്കുതിപ്പില്‍ ബാഴ്‌സക്ക് മറുപടി പറയാന്‍ സിറ്റിക്ക് സാധിച്ചില്ല.

മെസിയുടെ ഹാട്രിക്കായിരുന്നു ബാഴ്‌സക്ക് മികച്ച ജയം ഒരുക്കിയത് (4-0). അര്‍ജന്റീന ദേശീയ ടീമില്‍ ഒരുമിച്ചു കളിക്കുന്നവരാണ് മെസിയും അഗ്യുറോയും.

Story first published: Thursday, October 20, 2016, 10:47 [IST]
Other articles published on Oct 20, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X