Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെഹ്‌റസ് പുറത്തേക്കടിച്ചത് ജീസസിന്റെ പെനാല്‍റ്റി കിക്ക്; മാപ്പു പറഞ്ഞ് ഗ്വാര്‍ഡിയോള

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെതിരായ സൂപ്പര്‍ പോരാട്ടത്തില്‍ നിര്‍ണായക പെനാല്‍റ്റി കിക്ക് പാഴാക്കിക്കളഞ്ഞതില്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള മാപ്പു പറഞ്ഞു. മത്സരത്തിന്റെ 85 ാം മിനിറ്റില്‍ സിറ്റിക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കിക്ക് റിയാസ് മെഹ്‌റസ് പുറത്തേക്കടിക്കുകയായിരുന്നു. ജയിക്കാനുള്ള അവസരം സിറ്റി കളഞ്ഞുകുളിച്ചതോടെ മത്സരം സമനിലയില്‍ പിരിയുകയും ചെയ്തു.

ഇന്ത്യക്കാരോടാ കളി... ഈ റെക്കോര്‍ഡുകള്‍ മറ്റാര്‍ക്കുണ്ട്? സച്ചിന്‍ മുതല്‍ കോലി വരെ
മെഹ്‌റസിനെ പെനാല്‍റ്റി എടുക്കാന്‍ ഏല്‍പ്പിച്ചതാണ് സമനിലയ്ക്കിടയാക്കിയതെന്നാണ് സിറ്റി പരിശീലകന്‍ പരോക്ഷമായി പിന്നീട് സൂചിപ്പിച്ചത്. യഥാര്‍ഥത്തില്‍ ഗബ്രിയേല്‍ ജീസസ് പന്തുമായി പെനാല്‍റ്റി സ്‌പോട്ടിലേക്കു നീങ്ങിയതായിരുന്നു. എന്നാല്‍, ഗ്വാര്‍ഡിയോള പ്രതിരോധ താരം ബെഞ്ചമിന്‍ മെന്‍ഡിയെ കുമ്മായവരയ്ക്കടുത്തേക്ക് വിളിച്ച് പെനാല്‍റ്റി മെഹ്‌റസിന് നല്‍കാന്‍ ആവശ്യപ്പെട്ടു. ഇത് വിനയാകുകയും ചെയ്തു.

pepguardiola

സംഭവത്തില്‍ ജീസസിനോട് ക്ഷമ ചോദിക്കുന്നതായി ഗാര്‍ഡിയോള പറഞ്ഞു. ലീസ്റ്റര്‍ സിറ്റിയില്‍ നിന്നും സീസണില്‍ സിറ്റിയിലെത്തിയ മെഹ്‌റസ് കഴിഞ്ഞ ഏഴ് പെനാല്‍റ്റികളില്‍ നാലും പാഴാക്കിയ കാര്യം താന്‍ അറിഞ്ഞിരുന്നില്ലാണ് പരിശീലകന്റെ വാദം. പരിശീലനത്തിനിടെ മെഹ്‌റസ് നന്നായി കിക്കെടുത്തിരുന്നു. ഇതാണ് അയാളെ ഏല്‍പ്പിക്കാന്‍ കാരണമെന്നും ഗ്വാര്‍ഡിയോള പറഞ്ഞു.

അതേസമയം, കിക്കെടുക്കാന്‍ കഴിയാത്തതില്‍ ജീസസ് നിരാശ പ്രകടിപ്പിച്ചിരുന്നു. കിക്കെടുക്കാന്‍ അനുവദിക്കാതിരുന്നതില്‍ നിരാശയുണ്ടെന്നും ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും ജീസസ് പിന്നീട് പ്രതികരിച്ചു. പരിശീലകന്‍ ക്ഷമ ചോദിച്ചതോടെ താരം തന്റെ പരാമര്‍ശം തിരുത്തുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ കളിയുടെ ഭാഗമാണെന്നും ചിലപ്പോള്‍ തീരുമാനങ്ങള്‍ തെറ്റുമെന്നുമാണ് ജീസസ് ഇപ്പോള്‍ പറയുന്നത്.

Story first published: Tuesday, October 9, 2018, 13:50 [IST]
Other articles published on Oct 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+