Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐ ലീഗ്: പെനാല്‍റ്റി കാത്തു, കശ്മീരിനെ വീഴ്ത്തി ഈസ്റ്റ് ബംഗാള്‍

ശ്രീനഗര്‍: ഐ ലീഗിലെ ആവേശപോരാട്ടത്തില്‍ റിയല്‍ കശ്മീരിനെ തോല്‍പ്പിച്ച് ഈസ്റ്റ് ബംഗാള്‍. മൂന്ന് ചുവപ്പുകാര്‍ഡ് കണ്ട മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാളിന്റെ ജയം. മത്സരത്തിന്റെ അധികസമയത്ത് ലഭിച്ച പെനാല്‍റ്റി വലയിലാക്കി സ്പാനിഷ് താരം വിക്ടര്‍ പെരേസാണ് ബംഗാളിന് വിജയം സമ്മാനിച്ചത്. ആക്രമണ ഫുട്‌ബോളുമായി ഇരു കൂട്ടരും മുന്നേറിയതോടെ മൂന്ന് ചുവപ്പുകാര്‍ഡുകളാണ് മത്സരത്തില്‍ പിറന്നത്. ഇരുകൂട്ടരും 4-4-2 ഫോര്‍മേഷനിലാണ് ബൂട്ടണിഞ്ഞത്. തുടക്കം മുതല്‍ താരങ്ങള്‍ ആക്രമണം പുറത്തെടുത്തതോടെ 38ാം മിനുട്ടില്‍ ആദ്യ റെഡ് കാര്‍ഡ് റഫറിക്ക് നല്‍കേണ്ടി വന്നു. റിയല്‍ കശ്മീരിന്റെ ഡാനിഷ് ഫാറൂഖ് ഭട്ടിനാണ് ചുവപ്പ് ലഭിച്ചത്. 10 പേരായി ചുരുങ്ങിയ റിയല്‍ കശ്മീര്‍ മികച്ച പ്രകടനം തുടര്‍ന്നു.

ഗോള്‍രഹിതമായി പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലും ആക്രമണത്തിലൂന്നിയാണ് ഇരു കൂട്ടരും കളിച്ചത്. 80ാം മിനുട്ടില്‍ കളത്തിന് പുറത്തുള്ള റിയല്‍ കശ്മീരിന്റെ റോബിന്‍ സിങ്ങിന് റഫറി ചുവപ്പുകാര്‍ഡ് നല്‍കി. ഒടുവില്‍ അധികസമയത്ത് ബംഗാളിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ലക്ഷ്യം പിഴക്കാതെ പെരേസ് വലയിലാക്കി. പെനാല്‍റ്റിക്ക് കാരണമായ ഫൗളില്‍ ഈസ്റ്റ് ബംഗാളിന്റെ എഡ്മുണ്ട് ലാല്‍റിണ്ടികയ്ക്കും കശ്മീരിന്റെ കാലും ഹിഗ്ഗിന്‍ബോത്തമിനും ചുവപ്പുകാര്‍ഡ് ലഭിച്ചു.

ileagueeastbengalvsrealkashmir

കളിക്കണക്കില്‍ ഇരുവരും തുല്യത പുലര്‍ത്തി.57 ശതമാനം പന്തടക്കത്തില്‍ ബംഗാള്‍ മുന്നിട്ട് നിന്നപ്പോള്‍ ആറ് ഗോള്‍ശ്രമവുമായി ഇരുവരും തുല്യത പുലര്‍ത്തി. 16 മത്സരത്തില്‍ നിന്ന് ആറ് ജയവും അഞ്ച് വീതം സമനിലയും തോല്‍വിയുമടക്കം 23 പോയിന്റുമായി ഈസ്്റ്റ് ബംഗാള്‍ രണ്ടാം സ്ഥാനത്താണ്. 15 മത്സരത്തില്‍ നിന്ന് ആറ് ജയം നാല് സമനില അഞ്ച് തോല്‍വിയടക്കം 22 പോയിന്റുള്ള റിയല്‍ കശ്മീര്‍ നാലാം സ്ഥാനത്താണ്. 15 മത്സരങ്ങളില്‍ നിന്ന് 11 ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയുമടക്കം 36 പോയിന്റുള്ള മോഹന്‍ ബഗാനാണ് തലപ്പത്ത്. രണ്ടാം സ്ഥാനത്തുള്ള ബംഗാളിനെക്കാള്‍ 13 വ്യത്യാസത്തിലാണ് ബഗാന്റെ കുതിപ്പ്. കേരള ക്ലബ്ബ് ഗോകുലം കേരള എഫ്‌സി 22 പോയിന്റോടെ ആറാം സ്ഥാനത്തുണ്ട്. ഒമ്പത് പോയിന്റുള്ള ഇന്ത്യന്‍ ആരോസാണ് പട്ടികയില്‍ അവസാന സ്ഥാനത്ത്.

Story first published: Tuesday, March 10, 2020, 8:57 [IST]
Other articles published on Mar 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+