ലോകകപ്പ്: ഉദ്ഘാടനച്ചടങ്ങിന് ഗ്ലാമര്‍ കുറയും, ആരാധകര്‍ക്കു ആവേശമേകാന്‍ പെലെയില്ല?
റിയോ ഡി ജനീറോ: ജൂണ്‍ 14ന് നടക്കാനിരിക്കുന്ന റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടനച്ചടങ്ങള്‍ക്കു തിളക്കം കൂട്ടാന്‍ ബ്രസീല്‍ ഇതിഹാസം പെലെ എത്തിയേക്കില്ല. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തേക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പെലെയുടെ ആരോഗ്യസ്ഥിതി അത്ര മികച്ചതല്ല. കാലിനും നല്ല സുഖമില്ലെന്നു അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.

1930നും 70നും ഇടയില്‍ ബ്രസീലിനൊപ്പം മൂന്നു തവണ ലോകകപ്പ് വിജയത്തില്‍ പങ്കാളിയാവാന്‍ പെലെയ്ക്കായിട്ടുണ്ട്. കാല്‍പന്തുകളിയിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ നിരയിലാണ് എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോയെന്ന പെലെയുടെ സ്ഥാനം. ഇത്തവണ മോസ്‌കോയിലെ ലുസ്‌നിക്കി സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങളിലെ വിശിഷ്ടാതിഥികളില്‍ ഒരാളായിരുന്നു പെലെ.
77 കാരനായ പെലെ ഇപ്പോള്‍ പല ആരോഗ്യപ്രശ്‌നങ്ങളും നേരിടുകയാണ്. സമീപകാലത്തു ചില ശസ്ത്രക്രിയകള്‍ക്കും അദ്ദേഹം വിധേയനായിരുന്നു. ഇതിനെ തുടര്‍ന്നു പൊതുപരിപാടികളില്‍ പെലെ അത്ര സജീവമായിരുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications