Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെയ്മര്‍ പെട്ടു!! പിഎസ്ജിയും കൈവിടുന്നു... ആരാധകര്‍ കട്ടക്കലിപ്പില്‍, തെറിവിളി

പാരീസ്: ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജിയില്‍ ബ്രസീലിയന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മറുടെ ഭാവി അനിശ്ചിതത്വത്തില്‍. ടീം വിടുമെന്ന ഉറച്ച നിലപാട് എടുത്തെങ്കിലും അത് ഇതു വരെ യാഥാര്‍ഥ്യമാവാത്തതോടെയാണ് നെയ്മര്‍ ശരിക്കും പെട്ടത്. മുന്‍ ടീമായ ബാഴ്‌സലോണയിലേക്കു തിരിച്ചുപോവാനാണ് നെയ്മര്‍ക്കു താല്‍പ്പര്യം. പക്ഷെ ഉചിതമായ ഓഫറുമായി ബാഴ്‌സ രംഗത്തു വരാത്തതോടെയാണ് ബ്രസീലിയന്‍ താരം പ്രതിസന്ധിയിലായത്. ടീം വിടണമെന്ന ഉറച്ച തീരുമാനമെടുത്തതോടെ പിഎസ്ജി ആരാധകരും നെയ്മര്‍ക്കെതിരേ തിരിഞ്ഞിരിക്കുകയാണ്. ട്രാന്‍സ്ഫര്‍ നടന്നില്ലെങ്കില്‍ നെയ്മര്‍ക്കു സീസണില്‍ ഇനി പിഎസ്ജിക്കൊപ്പം കളിക്കാന്‍ കഴിഞ്ഞേക്കില്ലെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്

neymar

പിഎസ്ജിയും നിമെസും തമ്മിലുള്ള കഴിഞ്ഞ മല്‍സരത്തിനിട പിഎസ്ജിയുടെ ആരാധകര്‍ നെയ്മര്‍ക്കെതിരേ തങ്ങളുടെ രോഷം പുറത്തെടുക്കുകയു ചെയ്തു. ടീം വിടണമെന്നാവശ്യപ്പെട്ട് പിഎസ്ജി ആരാധകര്‍ സ്റ്റേഡിയത്തില്‍ ബാനറുകളുമായെത്തുകയായിരുന്നു. ക്ലബ്ബില്‍ നിന്നു പുറത്തു പോവൂയെന്ന് വളരെ മോശം ഭാഷയിലാണ് ആരാധകര്‍ നെയ്മറോട് ആവശ്യപ്പെട്ടത്.

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് റെക്കോര്‍ഡ് തുകയ്ക്കു ബാഴ്‌സയില്‍ നിന്നും നെയ്മര്‍ പിഎസ്ജിയിലെത്തിയത്. മികച്ച പ്രകടനം നടത്താനായെങ്കിലും ക്ലബ്ബില്‍ താരം അസംതൃപ്‌നായിരുന്നു. ടീംഗം എഡിന്‍സന്‍ കവാനിയും കിലിയന്‍ എംബാപ്പെയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതും ഇതിനൊരു കാരണമായി മാറി. പിഎസ്ജിക്കായി 58 മല്‍സരങ്ങളില്‍ നിന്നും 51 ഗോളുകള്‍ നെയ്മര്‍ നേടിയിട്ടുണ്ട്. 2018ലും 19ലും പരിക്കു കാരണം നിരവധി മല്‍സരങ്ങള്‍ അദ്ദേഹത്തിനു ന്ഷ്ടമായിരുന്നു.

Story first published: Monday, August 12, 2019, 15:52 [IST]
Other articles published on Aug 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+