ജയത്തോടെ നാട്ടിലേക്ക് മടങ്ങാന്‍ പനാമയും ടുണീഷ്യയും; പ്രവചനം ആര്‍ക്ക്?
മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് ജി യിലെ ഒരു മത്സരത്തില്‍ പനാമയും ടുണീഷ്യയും ഏറ്റുമുട്ടും. ആദ്യ രണ്ടു മത്സരത്തിലും തോറ്റ ഇരു ടീമുകളും ജയത്തോടെ നാട്ടിലേക്ക് മടങ്ങാനായാണ് അവസാന അങ്കത്തിനിറങ്ങുക. ഇന്ത്യന്‍സമയം രാത്രി 11.30ന് സരാന്‍സ് സ്‌റ്റേഡിയത്തിലാണ് മത്സരം.
കന്നി ലോകകപ്പിനെത്തിയ പനാമയ്ക്ക് ഒരു പോയന്റുപോലും ഇതുവരെ ലഭിച്ചിട്ടില്ല. ബെല്‍ജിയത്തോട് 3-0ത്തിനും ഇംഗ്ലണ്ടിനോട് 6-1നും ടീം നാണംകെട്ടു. ഇംഗ്ലണ്ടിനെതിരെ ഒരു ഗോള്‍ നേടാനായതാണ് ആശ്വാസം. ബെഞ്ചിലിരിക്കുന്ന താരങ്ങള്‍ക്കും ലോകകപ്പില്‍ അവസരം നല്‍കി ഒരു പോയന്റെങ്കിലും നേടി മടക്കയാത്രക്കൊരുങ്ങുനാണ് പനാമയുടെ ശ്രമം.

താരതമ്യേന മികച്ച കളി കാഴ്ചവെച്ചിട്ടും ടുണീഷ്യയ്ക്കും പോയന്റ് നേടാനായിട്ടില്ല. ഇംഗ്ലണ്ടിനോട് 2-1 എന്ന നിലയിലും, ബെല്‍ജിയത്തോട് 5-2 എന്ന നിലയിലും ടീം തോറ്റു. പനാമയെ തോല്‍പ്പിച്ച് മൂന്നു പോയന്റുമായി തലയുയര്‍ത്തി ലോകകപ്പ് യാത്ര അവസാനിപ്പിക്കാനാകും ടുണീഷ്യയുടെ ആഗ്രഹം. പനാമയെക്കാള്‍ മികച്ചു നില്‍ക്കുന്ന ടുണീഷ്യ രണ്ട് ഗോള്‍ മാര്‍ജിനിലെങ്കിലും ജയിക്കുമെന്നാണ് പ്രവചനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications