മാഡ്രിഡ്: ബൊറുസിയ ഡോട്മുണ്ടിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഉസ്മാന്‍ ഡെംബെലെ ബാഴ്‌സലോണയില്‍. 145.5 ദശലക്ഷം പൗണ്ടിന്റെ കരാറിലാണ് ധാരണയായത്. അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍. ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ ചരിത്രത്തിലെ രണ്ടാമത്തെ വലിയ ഇടപാടാണിത്.
അടുത്തിടെ നെയ്മറെ സ്വന്തമാക്കാന്‍ ഫ്രഞ്ച് ക്ലബ്ബ് പി എസ് ജി നടത്തിയ ഇരുനൂറ് ദശലക്ഷം പൗണ്ടിന്റെ കരാറാണ് ലോക റെക്കോര്‍ഡ്. 2022യുള്ള കരാറില്‍ നിന്ന് ഡെംബെലെക്ക് പി്ന്‍മാറുക എളുപ്പമല്ല. നാനൂറ് ദശലക്ഷം യൂറോ കെട്ടിവെച്ചാല്‍ മാത്രം ബാഴ്‌സ വിടാം. നെയ്മറെ പി എസ് ജി ഈ വിധമാണ് ബാഴ്‌സയില്‍ നിന്ന് വാങ്ങിച്ചത്.

ബാഴ്‌സലോണ സമ്മര്‍ ട്രാന്‍സ്ഫറില്‍ ടീമിലെത്തിച്ച നാലാമത്തെ താരമാണ് ഡെംബെല. നെല്‍സന്‍ സെമെദോ, പൗളിഞ്ഞോ, ജെറാര്‍ഡ് ഡിയുലോഫു എന്നിവരാണ് നേരത്തെ ടീമിലെത്തിയത്.
നെയ്മര്‍ക്ക് പകരക്കാരനെ കൊണ്ടുവരുക എന്നതായിരുന്നു ബാഴ്‌സലോണ പ്രസിഡന്റ് ജോസഫ് മരിയ ബര്‍ടോമു നേരിട്ട വെല്ലുവിളി. ലിവര്‍പൂളില്‍ നിന്ന് ഫിലിപ് കൂട്ടീഞ്ഞോയെയാണ് ബാഴ്‌സ ലക്ഷ്യമിട്ടതെങ്കിലും അത് സഫലമായിട്ടില്ല. ലിവര്‍പൂള്‍ ബാഴ്‌സയുടെ പണക്കെട്ടിന് മുന്നില്‍ വീണിട്ടില്ല.