തോറ്റവരുടെ ഫൈനലിന് മുമ്പേ ഫിഫയ്ക്ക് ഒരു തുറന്ന കത്ത്!
എത്രയും പ്രിയപ്പെട്ട ഫിഫ വായിച്ചറിയുവാന്‍... പ്രസിദ്ധമായ കത്ത് പാട്ടിന്റെ ഈണത്തിലൊന്നുമല്ല ഈ കത്ത്. എന്ന് വെച്ച് കത്തിന്റെ രസമൊട്ട് കുറഞ്ഞുപോകുന്നുമില്ല. ജര്‍മനിയില്‍ നിന്നും റെക്കോര്‍ഡ് തോല്‍വി ഏറ്റുവാങ്ങിയ ബ്രസീല്‍ ടീമിനോടുള്ള കലിപ്പ് ഇനിയും തീര്‍ന്നിട്ടില്ലാത്ത ഏതോ ആരാധകനാണോ അതോ ബ്രസീലിനെ കളിയാക്കുന്ന ഏതെങ്കിലും അര്‍ജന്റീന ആരാധകനാണോ കത്തിന് പിന്നില്‍ എന്നറിയില്ല.
എന്തായാലും കത്ത് ഫേസ്ബുക്കിലും മറ്റും വന്‍ ഹിറ്റാകുകയാണ്. പത്ത് പ്രധാനപ്പെട്ട ആവശ്യങ്ങളാണ് ഫിഫയ്ക്ക് മുന്നില്‍ ഇതെഴുതിയ ആള്‍ വെക്കുന്നത്. താഴെ പറയുന്ന നിയമങ്ങള്‍ വേള്‍ഡ് കപ്പില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുമല്ലോ. അവ ഇതാണ്.

അഞ്ചേ അഞ്ച് ഗോള്‍
ആദ്യ പകുതിക്ക് മുമ്പില്‍ അഞ്ച് ഗോള്‍ അടിച്ചാല്‍ കളി നിര്‍ത്തിയതായി പ്രഖ്യാപിക്കുക.

ഞങ്ങളില്ലേ
തോല്‍ക്കും എന്നുറപ്പായാല്‍ ആ ടീമിന് ഞങ്ങളില്ല എന്ന് പറഞ്ഞ് കയറിപ്പോകാന്‍ അവസരം നല്‍കുക.

കാണികള്‍ക്കും അടി വേണം
ഗോള്‍ അടിക്കാനുള്ള അവസരം കാണികള്‍ക്കും നല്‍കുക

ഗോൡയോട് ചോദിക്കൂ
5 ഗോളുകള്‍ ആയാല്‍ അടുത്ത ഗോളിന് മുമ്പ് ഗോൡയോട് സമ്മതം ചോദിക്കുക.

പീഡനം വേണ്ട
ഏഴ് ഗോള്‍ അടിച്ചാല്‍ അത് പീഡനമായി കരുതി കേസെടുക്കുക

ഗോള്‍ കീപ്പര്‍ രണ്ട്
സ്വന്തം നാട്ടില്‍ കളിക്കുന്ന ടീം കൂടുതല്‍ ഗോള്‍ വാങ്ങിയാല്‍ രണ്ട് ഗോള്‍ കീപ്പറെ നിര്‍ത്താന്‍ അനുവദിക്കുക

കേരളത്തിലേക്ക് വിട്ടോ
നാണമില്ലാതെ തോല്‍ക്കുന്ന ടീമുകളെ കേരളത്തിലേക്ക് വിട്ട് ഇവിടത്തെ ക്ലബ്ബുകളില്‍ കളിപ്പിക്കുക

എവിടെ ഒളിക്കും
കോച്ചിന് ഒളിച്ചിരിക്കാന്‍ പ്രത്യേക സ്ഥലം അനുവദിക്കുക

ഫണ്ട് വേണം
കേരളത്തില്‍ ഫ്‌ലക്‌സ് അടിച്ചതിന് ചെലവായ കാശ് തിരിച്ചുതരാന്‍ പ്രത്യേക ഫണ്ട് അനുവദിക്കുക

സെവന്‍ അപ് വേണ്ട
ഏഴ് ഗോള്‍ വാങ്ങിയാല്‍ ആ നാട്ടില്‍ ഏഴിന്റെ വെള്ളം അഥവാ സെവന്‍ അപ് നിര്‍ത്തലാക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications