Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്‌ബോള്‍ ഇവര്‍ക്ക് ടീം ഗെയിമല്ല, വണ്‍മാന്‍ ഷോ!! റഷ്യയിലെത്തുന്ന വണ്‍ മാന്‍ ആര്‍മി ടീമുകള്‍

മോസ്‌കോ: ടീം ഗെയിമായ ഫുട്‌ബോളില്‍ ചില ടീമുകള്‍ മാത്രം ഏതെങ്കിലുമൊരു താരത്തെ അമിതമായി ആശ്രയിക്കുന്നത് കാണാം. ഈ താരം ഫോമിലെത്തിയില്ലെങ്കില്‍ ടീമിന്റെ അവസ്ഥയും ദയനീയമാവും.
നിലവില്‍ ലോക ഫുട്‌ബോളിലെ ചുരുക്കം ചില ടീമുകള്‍ ഇതുപോലെ ഒരാളെ മാത്രം ആശ്രയിച്ച് കളിക്കുന്നവരാണ്.

വരാനിരിക്കുന്ന റഷ്യന്‍ ലോകകപ്പില്‍ ഇത്തരത്തിലുള്ള മൂന്നു പ്രധാനപ്പെട്ട ടീമുകളുണ്ട്. വണ്‍ മാന്‍ ആര്‍മിയായി മാറിയ ലോകകപ്പ് ടീമുകള്‍ ആരൊക്കെയെന്നു നോക്കാം.

പോര്‍ച്ചുഗല്‍

പോര്‍ച്ചുഗല്‍

യൂറോപ്യന്‍ ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍ നിലവല്‍ അറിയപ്പെടുന്നത് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരിലാണ്. റൊണാള്‍ഡോയില്ലാത്ത പോര്‍ച്ചുഗീസ് ടീമിനെക്കുറിച്ച് ആര്‍ക്കും ചിന്തിക്കാന്‍ പോലുമവാലില്ല. റയല്‍ മാഡ്രിഡിന്റെ ഈ സൂപ്പര്‍ താരത്തെ അമിതമായി ആശ്രയിക്കുന്നത് ലോകകപ്പില്‍ പറങ്കിപ്പടയ്ക്കു തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്.
നേരത്തേ യുസേബിയോ, ലൂയിസ് ഫിഗോ തുടങ്ങിയ ഇതിഹാസങ്ങള്‍ പോര്‍ച്ചുഗലിനായി കളിച്ചിട്ടുണ്ടെങ്കിലും റൊണാള്‍ഡോയ്ക്കു ലഭിക്കുന്നതു പോലെയൊരു ആരാധന ഇവര്‍ക്കൊന്നും ലഭിച്ചിട്ടില്ല.
ഇപ്പോള്‍ മല്‍സരരംഗത്തുള്ള താരങ്ങളില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയത് റൊണാള്‍ഡോയാണ്. 149 മല്‍സരങ്ങളില്‍ നിന്നും 81 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം. റൊണാള്‍ഡോയ്ക്ക് പരിക്കേല്‍ക്കുകയോ ഫോമില്ലാതാവുകയോ ചെയ്താല്‍ ലോകകപ്പില്‍ പോര്‍ച്ചുഗലിന് ആശ്രയിക്കാവുന്ന മറ്റൊരു താരമില്ലെന്നതാണ് യാഥാര്‍ഥ്യം.

ഈജിപ്ത്

ഈജിപ്ത്

റഷ്യന്‍ ലോകകപ്പില്‍ ഈജിപ്ത് ടീമിന്റെ ആരാധകര്‍ വര്‍ധിക്കാനുള്ള കാരണം സൂപ്പര്‍ താരം മുഹമ്മദ് സലായാണ്. ഇംഗ്ലീഷ് ടീമായ ലിവര്‍പൂളിനു വേണ്ടി കഴിഞ്ഞ സീസണില്‍ സ്വപ്‌നതുല്യമായ പ്രകടനം നടത്തിയ സലായിലാണ് ഈജിപ്തിന്റെ മുഴുവന്‍ പ്രതീക്ഷകളും.
എന്നാല്‍ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മാഡ്രിഡിനെതിരേ കളിക്കുന്നതിനിടെ സലായുടെ തോളിനു പരിക്കേറ്റിരുന്നു. ഇതോടെ ലോകകപ്പില്‍ ഈജിപ്തിന്റെ ആദ്യത്തെ മല്‍സരത്തില്‍ അദ്ദേഹത്തിന് കളിക്കാനാവില്ലെന്ന് ഉറപ്പായിട്ടുണ്ട്.
ലോകകപ്പില്‍ ഈജിപ്തിന്റെ മുഴുവന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളിലും സലായിലാണ്. കിരീടമെന്ന അതിമോഹമൊന്നും ഇല്ലെങ്കിലും നോക്കൗട്ട്‌റൗണ്ടിലെങ്കിലും ടീമിനെ എത്തിക്കാന്‍ സലായ്ക്കു സാധിക്കുമെന്നാണ് ഈജിപ്ഷ്യന്‍ ജനത പ്രതീക്ഷിക്കുന്നത്.

ഡെന്‍മാര്‍ക്ക്

ഡെന്‍മാര്‍ക്ക്

മുന്‍ യൂറോപ്യന്‍ ജേതാക്കളായ ഡെന്‍മാര്‍ക്ക് ഈ ലോകകപ്പിനെത്തുന്നത് ഒരേയൊരു താരത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ്. ടോട്ടനം ഹോട്‌സ്പറിന്റെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്‌സണാണ് ഡെന്‍മാര്‍ക്കിന്റെ തുറുപ്പുചീട്ട്.
റയലിലേക്കു ചേക്കേറിയ സൂപ്പര്‍ താരം ഗരെത് ബേലിന്റെ പകരക്കാരനായി ടോട്ടനത്തിലെത്തിയ എറിക്‌സണ്‍ ചുരുങ്ങിയ കാലം കൊണ്ടാണ് ടീമിന്റെ അവിഭാജ്യഘടകമായി മാറിയത്. ക്ലബ്ബിനു വേണ്ടി മാത്രമല്ല ദേശീയ ടീമിനായും സ്ഥിരതയാര്‍ന്ന പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. ഇത്തവണ ടീമിനു ലോകകപ്പിനു യോഗ്യത നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും എറിക്‌സണായിരുന്നു. ലോകകപ്പിലും എറിക്‌സണ്‍ ഇതേ ഫോം ആവര്‍ത്തിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഡാനിഷ് ടീം.

Story first published: Wednesday, June 6, 2018, 15:24 [IST]
Other articles published on Jun 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+