Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നമുക്ക് ആകാശത്ത് ഒരുനാള്‍ ഒരുമിച്ച് പന്ത് തട്ടാം- മറഡോണയെ യാത്രയാക്കി പെലെ, പ്രതികരിച്ച് മെസ്സിയും

ഫുട്‌ബോളില്‍ തന്റെ സമകാലികനും പ്രതിഭ കൊണ്ട് കൊണ്ട് മുഖ്യ എതിരാളിയുമായ അര്‍ജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചിച്ച് ബ്രസീല്‍ ഇതിഹാസം പെലെ. വികാര നിര്‍ഭരമായാണ് ട്വിറ്ററിലൂടെ കറുത്ത മുത്ത് പ്രതികരിച്ചത്.

Messi and Pele Reacts To Diego Maradona's Sudden Demise | Oneindia Malayalam
1

എത്ര ദുഖകരമായ വാര്‍ത്തയാണിത്. നല്ലൊരു സുഹൃത്തിനെയാണ് എനിക്കു നഷ്ടമായത്, ലോകത്തിന് ഒരു ഇതിഹാസത്തെയു നഷ്ടമായിരിക്കുന്നു. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്, പക്ഷെ ഇപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കു ദൈവം കരുത്ത് നല്‍കട്ടെയെന്നു മാത്രമേ പറയാനുള്ളൂ. ഒരു ദിവസം നമുക്ക് ഒരുമിച്ച് ആകാശത്തു വച്ച് പന്ത് തട്ടാന്‍ കഴിയുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നു പെലെ ട്വിറ്ററില്‍ കുറിച്ചു.

അര്‍ജന്റീനയുടെ ഇതിഹാസ താരവും മറഡോണയുടെ പിന്‍ഗാമിയെന്നു ലോകം മുഴുവന്‍ വാഴ്ത്തുകയും ചെയ്യുന്ന ലയണല്‍ മെസ്സിക്കും ഈ വാര്‍ത്ത കടുത്ത ഷോക്കാണ് നല്‍കിയത്. ഇരുവരും തമ്മില്‍ അടുത്ത ആത്മബന്ധമാണുണ്ടായിരുന്നത്. മാത്രമല്ല മറഡോണ കോച്ചായിരിക്കെ അര്‍ജന്റൈന്‍ ടീമില്‍ മെസ്സി കളിക്കുകയും ചെയ്തിരുന്നു.

ഇനിയൊരു 10 ലക്ഷം വര്‍ഷങ്ങള്‍ കളിച്ചാലും എനിക്ക് മറഡോണയുടെ അരികില്‍പ്പോലും എത്താന്‍ സാധിക്കില്ല. അതിനു ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നുമില്ല. ഫുട്‌ബോള്‍ കണ്ട എക്കാലത്തെയും വലിയ ഇതിഹാസം അദ്ദേഹം തന്നെയാണെന്നായിരുന്നു മെസ്സിയുടെ പ്രതികരണം.

2

അര്‍ജന്റീനക്കാര്‍ക്കും ഫുട്‌ബോളിനും വളരെ ദുഖകരമായ ദിവസമാണിത്. അദ്ദേഹം നമ്മെ വിട്ടുപോയിരിക്കുന്നു, പക്ഷെ വിട്ടുപോയിട്ടില്ല, കാരണം ഡീഗോയെന്നത് അനശ്വരമാണ്. അദ്ദേഹത്തിനൊപ്പെ ചെലവഴിച്ച മനോഹമായ മുഹൂര്‍ത്തങ്ങള്‍ ഞാന്‍ ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും അനുശോചനം അറിയിക്കുന്നതായും മെസ്സി കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, November 26, 2020, 0:37 [IST]
Other articles published on Nov 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+