ലണ്ടന്‍: ചെല്‍സിയില്‍ നിന്ന് ലോണില്‍ എത്തിയ സ്‌ട്രൈക്കറുടെ ഇരട്ട ഗോളുകള്‍ ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബൊറുസിയ ഡോട്മുണ്ടിന് ജയമൊരുക്കി. മിചി ബാഷുയിയാണ് ഡബിളടിച്ച് താരമായത്. എവേ മാച്ചില്‍ എഫ് കൊളോണിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബൊറുസിയ ഡോട്മുണ്ട് തോല്‍പ്പിച്ചത്.
ജിറൂദിന് ലോകകപ്പ് കളിക്കണം, അതിനുള്ള വഴിയൊരുക്കി ആഴ്‌സണല്‍
ആദ്യ പകുതിയില്‍ ബാഷുയി നേടിയ ഗോളിന് ഡോട്മുണ്ട് ലീഡെടുത്തു. മുപ്പത്തഞ്ചാം മിനുട്ടിലായിരുന്നു ഗോള്‍. അറുപത്തിരണ്ടാം മിനുട്ടില്‍ ബാഷുയിയുടെ രണ്ടാം ഗോള്‍. മുന്‍ ചെല്‍സി താരം ഷുറെലാണ് ഡോട്മുണ്ടിന്റെ മൂന്നാം ഗോള്‍ എണ്‍പത്തിനാലാം മിനുട്ടില്‍ നേടിയത്. കൊളോണിനായി സോളര്‍ (60), മെറെ (69) എന്നിവരും സ്‌കോര്‍ ചെയ്തു.

ഈ വിജയത്തോടെ ഡോട്മുണ്ട് 34 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് കയറി. അമ്പത് പോയിന്റുള്ള ബയേണ്‍ മ്യൂണിക് ഒന്നാം സ്ഥാനത്ത് എതിരില്ലാതെ കുതിക്കുന്നു.
സ്‌കോര്‍
എഫ് സി കൊളോണ്‍ 2-3 ബൊറുസിയ ഡോട്മുണ്ട്
പോയിന്റ് ടേബിള്‍ (ക്ലബ്ബ്, മത്സരം, പോയിന്റ് ക്രമത്തില്‍)
ബയേണ്‍ മ്യൂണിക് 20 50
ഡോട്മുണ്ട് 21 34
ലെവര്‍കൂസന്‍ 20 34
ഷാല്‍ക്കെ 20 34
ഫ്രാങ്ക്ഫര്‍ട്ട് 20 34