Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജിറൂദിന് ലോകകപ്പ് കളിക്കണം, അതിനുള്ള വഴിയൊരുക്കി ആഴ്‌സണല്‍

ലണ്ടന്‍: ആഴ്‌സണല്‍ ക്ലബ്ബ് ആരാധകര്‍ക്കിടയില്‍ പ്രിയങ്കരനാണ് സൂപ്പര്‍ സബ് ആയി സ്‌കോര്‍ ചെയ്യുന്ന ഒലിവര്‍ ജിറൂദ്. പക്ഷേ, ട്രാന്‍സ്ഫറില്‍ ആഴ്‌സണലിന് ഫ്രഞ്ച് സ്‌ട്രൈക്കറെ കൈവിടേണ്ടി വന്നു. ഇതിന് കാരണമായി കോച്ച് ആര്‍സെന്‍ വെംഗര്‍ പറയുന്നത് ജിറൂദിന് കളിക്കാന്‍ കൂടുതല്‍ അവസരം ലഭിക്കാന്‍ വേണ്ടിയാണെന്നാണ്. എങ്കിലേ ലോകകപ്പിന് മുമ്പ് ഫ്രാന്‍സ് ടീമില്‍ ഇടം പിടിക്കാന്‍ ജിറൂദിന് സാധ്യത തെളിയൂ.

പരമ്പര നേട്ടം, ഇന്ത്യന്‍ സാധ്യത വര്‍ധിച്ചു... എബിഡിക്കു പിറകെ ക്യാപ്റ്റനും ഔട്ട്
ഡോട്മുണ്ടില്‍ നിന്ന് പിയറി എമെറിക് ഓബമയാംഗ് എത്തുന്നതോടെ മുന്നേറ്റ നിരയില്‍ ജിറൂദിന് റോള്‍ നഷ്ടമാകും. അതേ സമയം, ചെല്‍സി റെഗുലര്‍ പ്ലേ ഓഫര്‍ ചെയ്ത് വന്നപ്പോള്‍ ജിറൂദിന്റെ താത്പര്യം കണക്കിലെടുക്കാന്‍ ആഴ്‌സണല്‍ മാനേജ്‌മെന്റ് തയ്യാറായി.

giroud

ഡ്രസിംഗ് റൂമിലും ക്ലബ്ബ് ആരാധകര്‍ക്കിടയിലും ഒരു പോലെ പ്രിയപ്പെട്ടവനാണ് ജിറൂദെന്ന് കോച്ച് ആര്‍സെന്‍ വെംഗര്‍ പറയുന്നു. ചെല്‍സിയില്‍ ജിറൂദിന് ഏറ്റവും മികച്ച പ്രകടനം സാധ്യമാകട്ടെയെന്ന് വെംഗര്‍ ആശംസിച്ചു.

ബൊറുസിയ ഡോട്മുണ്ടില്‍ നിന്നെത്തിയ ഓബമയൊംഗ് ഇന്ന് കളിക്കുന്ന കാര്യം ഉറപ്പില്ല. എവര്‍ട്ടനെതിരായ മത്സരത്തില്‍ ഗാബോണ്‍ താരം പകരക്കാരന്റെ റോളിലാകുമെന്നാണ് ക്ലബ്ബ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതേ സമയം, ചെല്‍സിയില്‍ നിന്ന് ബൊറുസിയയിലെത്തിയ മിചി ബാഷുയി ആദ്യ കളിയില്‍ തന്നെ ഇരട്ട ഗോളുകളുമായി വരവറിയിച്ചു.

ആഴ്‌സണലില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തിയ അലക്‌സിസ് സാഞ്ചസിന് ആദ്യ കളി ടീം തോല്‍ക്കുന്നത് കാണേണ്ടി വന്നു. സമാനമായ അവസ്ഥയാണ് മാഞ്ചസ്റ്ററില്‍ നിന്ന് ആഴ്‌സണലിലെത്തിയ മഹിതരിയാനും. ആദ്യ കളിയില്‍ തോല്‍വിയോടെ തുടങ്ങാനായിരുന്നു വിധി.

Story first published: Saturday, February 3, 2018, 22:08 [IST]
Other articles published on Feb 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+