Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരമ്പര നേട്ടം, ഇന്ത്യന്‍ സാധ്യത വര്‍ധിച്ചു... എബിഡിക്കു പിറകെ ക്യാപ്റ്റനും ഔട്ട്

ജൊഹാന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരകളില്‍ ഇന്ത്യയുടെ വിജയസാധ്യത വര്‍ധിപ്പിച്ച് നായകന്‍ ഫഫ് ഡു പ്ലെസിസ് പിന്മാറി. കൈവിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് ഏകദിന പരമ്പരയിലെ ശേഷിക്കുന്ന അഞ്ചു മല്‍സരങ്ങളിലും അതിനു ശേഷമുള്ള ട്വന്റി പരമ്പരയിലും ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ കളിക്കില്ല. ഡുപ്ലെസിസിനു പകരം ഫര്‍ഹാന്‍ ബെഹര്‍ദീന്‍, ഹെന്റിച്ച് ക്ലാസെന്‍ എന്നിവരെ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

1

വെടിക്കെട്ട് ബാറ്റ്‌സ്മാനും മുന്‍ നായകനുമായ എബി ഡിവില്ലിയേഴ്‌സ് പരിക്കിനെ തുടര്‍ന്ന് ഏകദിന പരമ്പരയിലെ ആദ്യ മൂന്നു മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഡുപ്ലെസിസിനെയും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. എബിഡിയുടെയും ഡുപ്ലെസിസിന്റെയും അഭാവത്തില്‍ പരമ്പരയിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ ദക്ഷിണാഫ്രിക്കയെ ആരാണ് നയിക്കുകയെന്ന വ്യക്തമല്ല. ഹാഷിം അംല, ക്വിന്റണ്‍ ഡികോക്ക് എന്നിവരിലൊരാള്‍ ക്യാപ്റ്റനായേക്കുമെന്നു സൂചനയുണ്ട്.

മികച്ച ഫോമിലുള്ള ഡുപ്ലെസിസിന്റെ അസാന്നിധ്യം ദക്ഷിണാഫ്രിക്കയ്ക്കു കനത്ത തിരിച്ചടിയാവും. ഇന്ത്യ ആറു വിക്കറ്റിന് ജയിച്ച ഡര്‍ബനില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ അദ്ദേഹം ആതിഥേയര്‍ക്കു വേണ്ടി സെഞ്ച്വറി നേടിയിരുന്നു.

2

ഇന്ത്യക്കെതിരായ ഒന്നാം ഏകദിനക്കിനിടെയാണ് 33 കാരനായ ഡുപ്ലെസിസിന്റെ കൈവിരലിനു പരിക്കേറ്റത്. വിരലിന് ചെറിയ പൊട്ടലേറ്റിട്ടുണ്ടെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. പരിക്കില്‍ നിന്നു മുക്തനായി തിരിച്ചുവരാന്‍ ചുരുങ്ങിയത് മൂന്നു മുതല്‍ ആറാഴ്ച വരെ ഡുപ്ലെസിസിന് വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് ഒന്നിന് ഡര്‍ബനില്‍ ഓസ്‌ട്രേലിയക്കെതിരേയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അദ്ദേഹത്തിന് തിരിച്ചെത്താനാവുമെന്നാണ് സൂചന.

Story first published: Saturday, February 3, 2018, 10:54 [IST]
Other articles published on Feb 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+