Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ഫുട്‌ബോളില്‍ ജര്‍മനിയെ തകര്‍ത്ത് ബ്രസീല്‍, അര്‍ജന്റീനയും ഫ്രാന്‍സും തോറ്റു

1

ടോക്കിയോ: ഒളിംപിക്‌സ് പുരുഷ വിഭാഗം ഫുട്‌ബോളില്‍ (അണ്ടര്‍ 23) ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിനും കോപ്പ അമേരിക്ക ചാംപ്യന്‍മാരായ അര്‍ജന്റീനയ്ക്കും ഞെട്ടിക്കുന്ന തോല്‍വി. എന്നാല്‍ വമ്പന്‍മാരുടെ പോരാട്ടത്തില്‍ ബ്രസീല്‍ 4-2നു ജര്‍മനിയെ തകര്‍ത്തുവിട്ടു. ആദ്യ ഗ്രൂപ്പുഘട്ട മല്‍സരങ്ങളില്‍ ഫ്രാന്‍സിനെ മെക്‌സിക്കോ 4-1നു തരിപ്പണമാക്കിയപ്പോള്‍ അര്‍ജന്റീനയെ ഓസ്‌ട്രേലിയ 2-0നു അട്ടിമറിക്കുകയായിരുന്നു. യൂറോപ്പിലെ മറ്റൊരു വമ്പന്‍മാരായ സ്‌പെയിനെ ഈജിപ്തുമായി സമനിലയും വഴങ്ങി. മറ്റു മല്‍സരങ്ങളില്‍ ന്യൂസിലാന്‍ഡ് 1-0ന് ദക്ഷിണ കൊറിയയെയും ഐവറികോസ്റ്റ് 2-1നു സൗദി അറേബ്യയെയും പരാജയപ്പെടുത്തി.I

ഗ്രൂപ്പ് എയിലായിരുന്നു ഫ്രാന്‍ലിനു മെക്‌സിക്കോയില്‍ നിന്നും കനത്ത പരാജയം നേരിട്ടത്. മുഴുവന്‍ ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. അലെക്‌സിസ് വെഗ (47ാം മിനിറ്റ്), സെബാസ്റ്റിയന്‍ കൊര്‍ഡോവ (55), യുറിയെല്‍ അന്റ്യുന (80), എഡ്വാര്‍ഡോ അഗ്വിറെ (90) എന്നിവരാണ് മെക്‌സിക്കോയുടെ സ്‌കോറര്‍മാര്‍. ആന്ദ്രെ പിയറെ ഗിഗ്നാക്ക് ഫ്രാന്‍സിന്റെ ആശ്വാസ ഗോള്‍ മടക്കി. ഇതേ ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ആതിഥേയരായ ജപ്പാന്‍ 1-0നു സൗത്താഫ്രിക്കയെ മറികടന്നു.

2

ഗ്രൂപ്പ് സിയിലായിരുന്നു ലാറ്റിനമേരിക്കന്‍ ഗ്ലാമര്‍ ടീമായ അര്‍ജന്റീനയ്ക്കു പിഴച്ചത്. ഇരുപകുതികളിലുമായി ലാക്ലന്‍ വെയ്ല്‍സ് (14ാം മിനിറ്റ്), മാര്‍ക്കോ ടിലിയോ (80) എന്നിവര്‍ നേടിയ ഗോളുകള്‍ അര്‍ജന്റൈന്‍ യുവനിരയെ സ്തബ്ധരാക്കി. ഇതേ ഗ്രൂപ്പിലാണ് ഈജിപ്തുമായി സ്‌പെയിനിനു ഗോള്‍രഹിത സമനില വഴങ്ങേണ്ടി വന്നത്.

3

ഗ്രൂപ്പ് ഡിയില്‍ ബ്രസീല്‍- ജര്‍മനി പോരാട്ടം ലോകം ഉറ്റുനോക്കിയ മല്‍സരം കൂടിയായിരുന്നു. 2014ലെ ലോകകപ്പിന്റെ സെമിയില്‍ ബ്രസീലിനെ ജര്‍മനി 7-1നു നാണംകെടുത്തിയിരുന്നു. എന്നാല്‍ ഒളിംപിക്‌സില്‍ മഞ്ഞപ്പട ഇതിനു കണക്കുതീര്‍ക്കുകയായിരുന്നു. റിച്ചാര്‍ളിസണിന്റെ ഹാട്രിക്കാണ് ബ്രസീലിനു മിന്നുന്ന വിജയം സമ്മാനിച്ചത്. 7, 22, 30 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഹാട്രിക്ക് നേട്ടം. നാലാം ഗോള്‍ ഇഞ്ചുറിടൈമില്‍ പൗലിഞ്ഞോയുടെ വകയായിരുന്നു. 45ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി മാത്യൂസ് ക്യുന ഗോളാക്കിയിരുന്നെങ്കില്‍ ബ്രസീല്‍ 5-2നു ജയിക്കുമായിരുന്നു. നദീം അമിറി (57), റാഗ്നര്‍ ആഷെ (84) എന്നിവരാണ് ജര്‍മനിയുടെ ഗോളുകള്‍ മടക്കിയത്.

Story first published: Thursday, July 22, 2021, 19:30 [IST]
Other articles published on Jul 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+