Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ഫുട്‌ബോളില്‍ സെമി ലൈനപ്പായി- ബ്രസീല്‍ x മെക്‌സിക്കോ, സ്‌പെയിന്‍ x ജപ്പാന്‍

1

ടോക്കിയോ ഒളിംപിക്‌സ് പുരുഷ ഫുട്‌ബോളില്‍ സെമി ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായി. നിലവിലെ ചാംപ്യന്‍മാരായും ലാറ്റിനമേരിക്കന്‍ വമ്പന്‍മാരുമായ ബ്രസീലും മെക്‌സിക്കോയും തമ്മിലാണ് ആദ്യ സെമി ഫൈനലെങ്കില്‍ രണ്ടാം സെമിയില്‍ സ്‌പെയിന്‍ ജപ്പാനെ നേരിടും. നാലു വ്യത്യസ്ത ഭൂഖണ്ഡങ്ങളില്‍ നിന്നുള്ളവരാണ് സെമിയില്‍ കളിക്കുന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ആഗസ്റ്റ് മൂന്നിന് ചൊവ്വാഴ്ചയാണ് രണ്ടു സെമി ഫൈനലുകളും നടക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.30ന് ബ്രസീലും മെക്‌സിക്കോയും കൊമ്പുകോര്‍ക്കുമ്പോള്‍ വൈകീട്ട് 4.30ന് സ്‌പെയിന്‍ ജപ്പാനുമായി മാറ്റുരയ്ക്കും.

ഇന്നു നടന്ന ക്വാര്‍ട്ടറില്‍ ഈജിപ്തിനെ 1-0നു തോല്‍പ്പിച്ചായിരുന്നു ബ്രസീലിന്റെ സെമി പ്രവേശനം. ഗോള്‍മഴ കണ്ട പോരാട്ടത്തില്‍ മെക്‌സിക്കോ മൂന്നിനെതിരേ ആറു ഗോളുകള്‍ക്കു ദക്ഷിണ കൊറിയയെ മുക്കി. സ്‌പെയിന്‍ ഐവറികോസ്റ്റിനെയായിരുന്നു തുരത്തിയത്. അധികസമയത്തേക്കു നീണ്ട കളിയില്‍ രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് വിജയം. നാലാമത്തെ ക്വാര്‍ട്ടറില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ന്യൂസിലാന്‍ഡിനെ 4-2നു മറികടന്നു ജപ്പാനും അവസാന നാലിലേക്കു വരികയായിരുന്നു. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോള്‍രഹിതമായി പിരിയുകയായിരുന്നു.

2

ഈജിപ്തിനെതിരായ ക്വാര്‍ട്ടറില്‍ മാത്യുസ് ക്യുനയുടെ ഗോളാണ് ബ്രസീലിനു വിജയവും സെമി ഫൈനല്‍ ബെര്‍ത്തും നേടിക്കൊടുത്തത്. 37ാം മിനിറ്റിലായിരുന്നു മല്‍സരവിധി നിര്‍ണയിച്ച ക്യുനയുടെ ഗോള്‍. ഇടതു വിങില്‍ നിന്നും റിച്ചാര്‍ളിസണ്‍ ബോക്‌സിലേക്കു നല്‍കിയ താഴ്ന്ന ക്രോസ് ഗ്രൗണ്ട് ഷോട്ടിലൂടെ ക്യുന വലയിലേക്കു തൊടുക്കുകയായിരുന്നു.

ആഫ്രിക്കയില്‍ നിന്നുള്ള ഐവറി കോസ്റ്റിനെതിരേ പകരക്കാരനായി ഇറങ്ങിയ റാഫ മിറിന്റെ ഹാട്രിക്കാണ് സ്‌പെയിനിനു ഉജ്ജ്വല വിജയം നേടിക്കൊടുത്ത്. ഒരു ഘട്ടത്തില്‍ ഐവറികോസ്റ്റ് മല്‍സരത്തില്‍ 2-1ന് മുന്നിലായിരുന്നു. എന്നാല്‍ പിന്നാലെ മിര്‍ സ്‌പെയിനിന്റെ സമനില ഗോള്‍ കണ്ടെത്തിയതോടെ കളി അധികസമയത്തേക്കു നീളുകയായിരുന്നു. അധികസമയത്തു മൂന്നു ഗോളുകള്‍ അടിച്ചുകൂട്ടിയ സ്‌പെയിന്‍ ആധികാരിക വിജയവുമായി സെമിയിലേക്കു മുന്നേറുകയും ചെയ്തു. 2000ലെ സിഡ്‌നി ഗെയിംസില്‍ വെള്ളി നേടിയ ശേഷം ഇതാദ്യമായിട്ടാണ് സ്‌പെയിന്‍ സെമിയിലേക്കു യോഗ്യത നേടിയത്. ഒളിംപിക് ഫുട്‌ബോള്‍ സ്വര്‍ണം നേടിയ അവസാനത്തെ യൂറോപ്യന്‍ ടീം കൂടിയാണ് സ്‌പെയിന്‍. 1992ലായിരുന്നു അവരുടെ സുവര്‍ണനേട്ടം.

Story first published: Saturday, July 31, 2021, 19:51 [IST]
Other articles published on Jul 31, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+