Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജിറൂദ് വീണ്ടും ആഴ്‌സണലിന്റെ സൂപ്പര്‍ സബ് ആയി, മാഞ്ചസ്റ്ററിനെതിരെ ഗണ്ണേഴ്‌സിന് ത്രസിപ്പിക്കുന്ന സമനില

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ ആഴ്‌സണലിന് അവസാന മിനുട്ടില്‍ ആവേശ സമനില. എണ്‍പത്തൊമ്പതാം മിനുട്ടില്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂദിന്റെ ഗോളാണ് ഗണ്ണേഴ്‌സിന് ഉജ്വല സമനില സമ്മാനിച്ചത്. അറുപത്തെട്ടാം മിനുട്ടില്‍ യുവാന്‍ മാറ്റയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ലീഡ് ഗോള്‍ സമ്മാനിച്ചത്.

സീസണില്‍ വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി ആഴ്‌സണല്‍ നടത്തുന്ന അപരാജിത കുതിപ്പ് ഓള്‍ഡ്ട്രഫോര്‍ഡിലും തുടര്‍ന്നു. ലീഗില്‍ പന്ത്രണ്ട് മത്സരങ്ങളില്‍ 25 പോയിന്റുമായി ആഴ്‌സണല്‍ നാലാം സ്ഥാനത്തേക്ക് വീണപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി 27 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് കയറി. 27 പോയിന്റുള്ള ലിവര്‍പൂള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. എന്നാല്‍, അടുത്ത മത്സരം ജയിച്ചാല്‍ ചെല്‍സി ഒന്നാം സ്ഥാനം പിടിച്ചെടുക്കും. പതിനൊന്ന് മത്സരങ്ങളില്‍ 25 പോയിന്റുണ്ട് ചെല്‍സിക്ക്.

arsenal

ലീഗില്‍ ആഴ്‌സണലിനൊപ്പം മുന്‍നിരയില്‍ കുതിച്ച ലിവര്‍പൂളും ഇന്നലെ സമനിലയില്‍ കുരുങ്ങി. സതംപ്ടണിന്റെ തട്ടകത്തില്‍ ലിവര്‍പൂള്‍ ഗോള്‍രഹിത സമനിലയായി. മാഞ്ചസ്റ്റര്‍ സിറ്റി എവേ മാച്ചില്‍ 2-1ന് ക്രിസ്റ്റല്‍പാലസിനെ വീഴ്ത്തി. എന്നാല്‍, നിലവിലെ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റി എവേ മാച്ചില്‍ 2-1ന് വാട്‌ഫോഡിനോട് പരാജയപ്പെട്ടു.

മൗറിഞ്ഞോ 4-2-3-1 ശൈലിയില്‍ ടീം വിന്യസിച്ചപ്പോള്‍ ആഴ്‌സണലും അതേ ശൈലിയിലാണ് പന്ത് തട്ടിയത്. റൂണിക്ക് പകരം റാഷ്‌ഫോഡാണ് യുനൈറ്റഡിന്റെ ആദ്യലൈനപ്പില്‍ ഇടം പിടിച്ചത്. എന്നാല്‍, നിറം മങ്ങിയ മാര്‍ഷ്വലിന് പകരം റൂണിയെ അറുപത്തിമൂന്നാം മിനുട്ടില്‍ കളത്തിലിറക്കി. മാറ്റിയോക്ക് പകരം ബ്ലിന്‍ഡും എത്തിയതോടെ നാല് മിനുട്ടിനുള്ളില്‍ യുനൈറ്റഡ് ലീഡ് നേടി. പോഗ്ബ വലത് വിംഗില്‍ നിന്ന് നല്‍കിയ ക്ലീന്‍ പാസ് ഹെറേറ യുവാന്‍ മാറ്റക്ക് നല്‍കി. ഫസ്റ്റ് ടൈം ഷോട്ടില്‍ പന്ത് വലക്കുള്ളില്‍.

പകരക്കാരനായെത്തിയ ജിറൂദ് ആഴ്‌സണലിന് എണ്‍പത്തൊമ്പതാം മിനുട്ടില്‍ ത്രസിപ്പിക്കുന്ന സമനില നേടി. ആദ്യപകുതിയില്‍ മോണ്‍റിയല്‍ യുനൈറ്റഡ് വിംഗര്‍ വലന്‍സിയയെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് പെനാല്‍റ്റി അനുവദിക്കാഞ്ഞത് മത്സരത്തിലെ വിവാദ നിമിഷമായി.

മാഞ്ചസ്റ്റര്‍ സിറ്റിക്കായി യായ ടുറെ രണ്ട ്‌ഗോളുകള്‍ നേടി. കോച്ച് പെപ് ഗോര്‍ഡിയോളയുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചതിന് ശേഷം കളിക്കാനിറങ്ങിയ ആദ്യ കളിയില്‍ ടുറെയുടെ ഗോളടി.

ഗോള്‍ നില

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 1-1 ആഴ്‌സണല്‍

ക്രിസ്റ്റല്‍പാലസ് 1-2 മാഞ്ചസ്റ്റര്‍ സിറ്റി

എവര്‍ട്ടന്‍ 1-1 സ്വാന്‍സി

സതംപ്ടണ്‍ 0-0 എവര്‍ട്ടന്‍

സ്റ്റോക് 0-1 ബൗണ്‍മൗത്

സണ്ടര്‍ലാന്‍ഡ് 3-0 ഹള്‍

വാട്‌ഫോര്‍ഡ് 2-2 ലെസ്റ്റര്‍

Story first published: Sunday, November 20, 2016, 9:01 [IST]
Other articles published on Nov 20, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+