Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: രണ്ടടിച്ച്, ഒരടി മുന്നേറി ഒഡീഷ ടോപ്പ് ഫോറില്‍... തകര്‍ത്തുവിട്ടത് മുംബൈയെ

1
2026483

ഭുവനേശ്വര്‍: ഐഎസ്എല്ലിലെ നാലും അഞ്ചും സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ മുംബൈ സിറ്റിക്കെതിരേ ഒഡീഷ എഫ്‌സിക്കു ജയം. ഹോംഗ്രൗണ്ടായ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് നാലാംസ്ഥാനക്കാരായ മുംബൈയെ ഒഡീഷ മുട്ടുകുത്തിച്ചത്. ഈ ജയത്തോടെ മുംബൈയെ താഴേക്ക് ഇറക്കി ഒഡീഷ നാലാംസ്ഥാനത്തേക്കു കയറുകയും ചെയ്തു. 18 പോയിന്റുമായാണ് ഒഡീഷ നാലാമതു നില്‍ക്കുന്നത്. മുംബൈക്കു 16 പോയിന്റാണുള്ളത്.

ISL

ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് മുംബൈക്കെതിരേ ഒഡീഷ വെന്നിക്കൊടി പാറിച്ചത്. നേരത്തേ മുംബൈയുടെ തട്ടകത്തിലും ജയം ഒഡീഷയ്ക്കായിരുന്നു. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷമാണ് ഒഡീഷ രണ്ടു ഗോളുകളും നേടിയത്. അരിടാനെ സന്റാന (47ാം മിനിറ്റ്), സിസ്‌കോ ഫെര്‍ണാണ്ടസ് (74) എന്നിവരാണ് ഒഡീഷയുടെ സ്‌കോറര്‍മാര്‍. ആദ്യഗോള്‍ നേടുകയും രണ്ടാം ഗോളിനു വഴിയൊരുക്കുകയും ചെയ്ത ഒഡീഷയുടെ സ്പാനിഷ് താരം സന്റാനയാണ് മാന്‍ ഓഫ് ദി മാച്ച്.

കൡയിലുടനീളം ആധിപത്യം പുലര്‍ത്തിയ ഒഡീഷ അര്‍ഹിച്ച വിജയം കൂടിയാണിത്. മികച്ച മുന്നേറ്റങ്ങളൊന്നും നടത്താന്‍ സാധിക്കാതെയാണ് മുംബൈ മല്‍സരം കൈവിട്ടത്. കളിയിലെ ആദ്യ കോര്‍ണറിനായി അവര്‍ക്ക് അവസാന അഞ്ചു മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ആദ്യ പകുതിയില്‍ ഒഡീഷ വ്യക്തമായ മുന്‍തൂക്കം നേടിയെങ്കിലും ഗോള്‍ മാത്രം നേടാനായില്ല. രണ്ടാം പകുതിയാരംഭിച്ച് രണ്ടു മിനിറ്റിനുള്ളില്‍ ഒഡീഷ അര്‍ഹിച്ച ലീഡ് സ്വന്തമാക്കി. വലതു വിങിലൂടെ ബോക്‌സിനുള്ളിലേക്കു ഡ്രിബ്ള്‍ ചെയ്ത് കയറി സിസ്‌കോ നല്‍കിയ മനോഹരമായ ക്രോസ് സന്റാന വലയിലേക്കു പ്ലേസ് ചെയ്യുകയായിരുന്നു.

74ാം മിനിറ്റില്‍ ടീമിന്റെ വിജയമുറപ്പാക്കി സിസ്‌കോ ഒഡീഷയുടെ ലീഡുയര്‍ത്തി. ത്രോയ്‌ക്കൊടുവില്‍ സന്റാന ബോക്‌സിനകത്തു നിന്നു നല്‍കിയ ക്രോസ് ഫസ്റ്റ് ടൈം വോളിയിലൂടെ സിസ്‌കോ വലയ്ക്കുള്ളിലേക്കു തൊടുത്തപ്പോള്‍ ഗോളി നിസ്സഹായനായിരുന്നു.

Story first published: Saturday, January 11, 2020, 21:41 [IST]
Other articles published on Jan 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+