Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ballon Dor 2024: വിനീഷ്യസല്ല! അവാര്‍ഡ് അവനു കൊടുക്കൂ, സര്‍പ്രൈസ് താരത്തെ തിരഞ്ഞെടുത്ത് മെസ്സി

ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലണ്‍ ഡിയോര്‍ (Ballon Dor) പുരസ്‌കാരം ഈ മാസം പ്രഖ്യാപിക്കാനിരിക്കെ ഈ അവാര്‍ഡിന് ഏറ്റവും അര്‍ഹിക്കുന്നയാളെ തിരഞ്ഞെടുത്തിരിക്കുകയാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി. നിലവില്‍ ഈ പുരസ്‌കാരത്തിനായി ഫേവറിറ്റായി ചൂണ്ടിക്കാണിക്കപ്പെടുന്ന താരങ്ങളില്‍ ഒരാള്‍ ബ്രസീലിയന്‍ പ്ലേമേക്കര്‍ വിനീഷ്യസ് ജൂനിയറാണെങ്കിലും മെസ്സി മറ്റൊരാളെയാണ് തന്റെ ഫേവറിറ്റായി ചൂണ്ടിക്കാണിച്ചത്.

നാട്ടുകാരന്‍ കൂടിയായ യുവ സ്‌ട്രൈക്കര്‍ ലൊറ്റാറോ മാര്‍ട്ടിനസാണ് ബാലണ്‍ ഡിയോറിനു ഏറ്റവും അര്‍ഹനെന്നാണ് മെസ്സിയുടെ അഭിപ്രായം. ഇറ്റാലിയന്‍ വമ്പന്‍മരായ ഇന്റര്‍മിലാനു വേണ്ടി കളിക്കുന്ന മാര്‍ട്ടിനസ് അവര്‍ക്കു വേണ്ടി മാത്രമല്ല, ദേശീയ ടീമിനു വേണ്ടിയും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 27 കാരനായ മാര്‍ട്ടിനസ് വിവിധ ടൂര്‍ണമെന്റുകളിലായി അര്‍ജന്റീനയ്ക്കും ഇന്ററിനുമായി കളിച്ചത് 44 മല്‍സരങ്ങളാണ്. ഇവയില്‍ നിന്നു 27 ഗോളുകള്‍ സ്‌കോര്‍ ചെയ്ത താരം ഏഴു അസിസ്റ്റകളും നല്‍കിയിട്ടുണ്ട്.

Lautaro Mart nez

ഇന്ററിന്റെ തുറുപ്പുചീട്ട്

കഴിഞ്ഞ സീസണിലെ ഇറ്റാലിയന്‍ ലീഗില്‍ ഇന്റര്‍ മിലാനെ ചാംപ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കാണ് ലൊറ്റാറോ മാര്‍ട്ടിനസ് വഹിച്ചത്. ഇന്ററിനു വേണ്ടി താരം 33 മല്‍സരങ്ങളില്‍ നിന്നും അടിച്ചുകൂട്ടിയത് 24 ഗോളുകളാണ്. സൂപ്പര്‍ കോപ്പാ ഇറ്റാലിയ കിരീടം ഇന്റര്‍മിലാന്‍ സ്വന്തമാക്കിയ മല്‍സരത്തില്‍ ഒരു ഗോള്‍ നേടുന്നതിനൊപ്പം മറ്റൊരു ഗോളിനു മാര്‍ട്ടിസ് വഴിയൊരുക്കുകയും ചെയ്തു.

കഴിഞ്ഞ കോപ്പാ അമേരിക്കയില്‍ അര്‍ജന്റീനയ്ക്കു വേണ്ടിയും താരം തിളങ്ങിയിരുന്നു. ആറു മല്‍സരങ്ങളില്‍ നിന്നും അഞ്ചു ഗോളുകളാണ് മാര്‍ട്ടിനസ് സ്‌കോര്‍ ചെയ്തത്. കൊളംബിയയുമായി എക്‌സ്ട്രാ ടൈമിലേക്കു നീണ്ട ത്രസിപ്പിക്കുന്ന കലാശപ്പോരാട്ടത്തില്‍ അര്‍ജന്റീനയുടെ വിജയഗോള്‍ അധികസമയത്തു കുറിച്ചതും അദ്ദേഹമാണ്.

ഇതൊടെയാണ് ബാലര്‍ ഡിയോര്‍ പുരസ്‌കാരത്തിനായി മാര്‍ട്ടിനസും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. ഇതു മൂന്നാം തവണയാണ് താരം ചുരുക്കപ്പട്ടികയില്‍ ഇടം പിടിക്കുന്നത്. നേരത്തേ 2021, 2023 വര്‍ഷങ്ങളിലും മാര്‍ട്ടിനസ് ലിസ്റ്റിലുണ്ടായിരുന്നു. പക്ഷെ 21, 20 എന്നിങ്ങനെ സ്ഥാനങ്ങളിലാണ് താരം ഫിനിഷ് ചെയ്തത്.

LIONEL MESSI

പുകഴ്ത്തി മെസ്സി

ലൊറ്റാറോ മാര്‍ട്ടിനസിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ലയണല്‍ മെസ്സി. ഗോള്‍ ഡോട്ട് കോമിനോടു സംസാരിക്കവെയാണ് നാട്ടുകാരനെ അദ്ദേഹം പ്രശംസിച്ചത്. ലൊറ്റാറോ മാര്‍ട്ടിനസിനെ സംബന്ധിച്ച് അതിശയിപ്പിക്കുന്ന വര്‍ഷമായിരുന്നു ഇത്.

അവന്‍ ഫൈനലിലും (കോപ്പാ അമേരിക്ക) ഗോള്‍ സ്‌കോര്‍ ചെയ്തിരുന്നു. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററും മാര്‍ട്ടിനസായിരുന്നു. മറ്റു ഏതൊരു താരത്തേക്കാളും ഇത്തവണ അവാര്‍ഡ് അര്‍ഹിക്കുന്നത് അവനാണെന്നും മെസ്സി വ്യക്തമാക്തി.

അതേസമയം, ഈ മാസം 28നാണ് ബാലണ്‍ ഡിയോര്‍ പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കാനിരിക്കുന്നത്. ഇത്തവണത്തെ 30 പേരുടെ ചുരുക്കപ്പട്ടികയില്‍ മെസ്സിയും മുന്‍ ജേതാവായ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഉള്‍പ്പെട്ടിട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം.

Story first published: Thursday, October 17, 2024, 16:08 [IST]
Other articles published on Oct 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+