For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മെസിയെക്കാള്‍ മികച്ചവനുണ്ട്, അത് റൊണാള്‍ഡോയല്ല! അന്ന് പെലെ തിരഞ്ഞെടുത്ത് ആരെ?

ആധുനിക ഫുട്‌ബോളിലെ ഇതിഹാസ താരമാണ് ലയണല്‍ മെസി. പുരസ്‌കാരങ്ങളുടേയും കിരീടങ്ങളുടേയും എണ്ണവും ആരാധക പിന്തുണയും നോക്കുമ്പോള്‍ മെസിയോളം മികച്ചവനായി ആധുനിക ഫുട്‌ബോളില്‍ ആരുമില്ലെന്ന് പറയാം. ജന്മസിദ്ധമായി ലഭിച്ച കഴിവുകള്‍ക്കൊണ്ട് കളിക്കുന്നതാണ് മെസിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. അതുകൊണ്ടുതന്നെ മെസിയുടെ കളി കാണാന്‍ പ്രത്യേക മനോഹാരിത തന്നെയുണ്ടെന്നതാണ് വസ്തുത.

ലോക ഫുട്‌ബോളിലെ പല പ്രമുഖരും ഏറ്റവും മികച്ചവനെന്ന് വിശേഷിപ്പിക്കുന്നത് മെസിയെയാണ്. എന്നാല്‍ ചില സൂപ്പര്‍ താരങ്ങള്‍ മെസിയെ ലോകത്തിലെ ഏറ്റവും മികച്ചവനെന്ന് വിശേഷിപ്പിക്കാന്‍ മടികാട്ടിയിട്ടുണ്ട്. അതിലൊരാളാണ് മുന്‍ ബ്രസീലിയന്‍ സൂപ്പര്‍ താരവും ഇതിഹാസവുമായ പെലെ. മെസിയെക്കാളും മികച്ച താരമുണ്ടെന്നും പ്രതിഭകളുണ്ടെന്നും തുറന്ന് പറയാന്‍ മടികാട്ടാത്ത താരങ്ങളിലൊരാലാണ് പെലെ. മെസിയെക്കാള്‍ മികച്ചവനെന്ന് മെസി വാഴ്ത്തിയത് റൊണാള്‍ഡോയേ അല്ല. അത് സിനദിന്‍ സിദാനെയാണ്.

Zinedine Zidane

മുന്‍ ഫ്രഞ്ച് സൂപ്പര്‍ താരമായ സിദാന്‍ താന്‍ കണ്ടതില്‍വെച്ചുള്ള ഏറ്റവും മികച്ച താരങ്ങളിലൊരാളാണെന്നാണ് പെലെ നേരത്തെ പറഞ്ഞിട്ടുള്ളത്. കഴിവുകള്‍ നോക്കുമ്പോള്‍ മെസിയെക്കാളും മികച്ച പ്രതിഭയാണ് സിദാന്‍. തന്റെ ടീമിനുള്ളില്‍ വലിയ സ്വാധീനം സൃഷ്ടിക്കാന്‍ സിദാന് സാധിച്ചിരുന്നു. മെസി ബാഴ്‌സലോണയില്‍ തിളങ്ങിയിരുന്നത് ഇനിയസ്റ്റ, സാവി എന്നിവരുടെയെല്ലാം മികച്ച പിന്തുണകൊണ്ടായിരുന്നു എന്നാണ് പെലെ പറഞ്ഞത്.

ഇതിന് ശേഷം നെയ്മറും മെസിയെക്കാള്‍ മുകളിലാണെന്ന് പെലെ പറഞ്ഞിരുന്നു. നെയ്മറിന്റെ പ്രതിഭ നോക്കുമ്പോള്‍ മെസിയെക്കാള്‍ ഉയരത്തില്‍ നില്‍ക്കുന്ന താരമാണ്. എന്നാല്‍ മറഡോണയുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ല എന്നും പെലെ പറഞ്ഞു. ബാഴ്‌സലോണയുടെ ഇതിഹാസ താരമായ മെസി ഒരു തവണ റയല്‍ മാഡ്രിഡിനെ ഏറ്റവും മികച്ച ക്ലബ്ബെന്ന് വിശേഷിപ്പിച്ചിരുന്നു. ചാമ്പ്യന്‍സ് ലീഗിലെ കിരീട നേട്ടമാണ് റയലിനെ മികച്ചതാക്കുന്നതെന്നും അന്ന് മെസി അഭിപ്രായപ്പെട്ടു.

അര്‍ജന്റീനക്കൊപ്പം ലോകകപ്പ് കിരീടം നേടിയ മെസി കോപ്പാ അമേരിക്കയിലും മുത്തമിട്ടു. എട്ട് തവണ ബാലന്‍ദ്യോര്‍ നേടിയ മെസി അടുത്ത ലോകകപ്പ് കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. നിലവില്‍ അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയുടെ താരമാണ് മെസി. വരുന്ന സീസണില്‍ മെസി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. എന്തായാലും ലോക ഫുട്‌ബോളിലെ മികച്ച ഫുട്‌ബോള്‍ താരങ്ങളിലെ മുന്‍നിരക്കാരനാണ് മെസിയെന്ന് നിസംശയം പറയാം.

Story first published: Monday, December 30, 2024, 14:38 [IST]
Other articles published on Dec 30, 2024
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+