Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡോയല്ല, അതിലും മികച്ചവന്‍ മെസി! കാരണം വെളിപ്പെടുത്തി മുന്‍ റയല്‍ താരം

ലോക ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച രണ്ട് താരങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. രണ്ട് പേരും തങ്ങളുടേതായ ശൈലികൊണ്ട് വ്യത്യസ്തരായി നില്‍ക്കുകയും ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിക്കുകയും ചെയ്യുന്നവരാണ്. അര്‍ജന്റീനക്കൊപ്പം ഫുട്‌ബോള്‍ ലോകകപ്പ് കിരീടം നേടാന്‍ സാധിച്ചതോടെ മെസി മറ്റ് എതിരാളികളേക്കാള്‍ മുന്നിലെത്തിയിരിക്കുകയാണെന്ന് പറയാം. എട്ട് ബാലന്‍ദ്യോറും അലമാരയിലെത്തിക്കാന്‍ മെസിക്കായി.

കണക്കുകളില്‍ റൊണാള്‍ഡോയേക്കാള്‍ ഒരുപടി മുകളിലാണ് മെസി. എന്നാല്‍ പലപ്പോഴും ആരാധകര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറാവുന്നില്ലെന്നതാണ് വസ്തുത. റൊണാള്‍ഡോയാണോ മെസിയാണോ ഗോട്ട് എന്നത് സംബന്ധിച്ചുള്ള വലിയ തര്‍ക്കം ഇപ്പോഴും സജീവമായി തുടരുകയാണ്. ഇപ്പോഴിതാ റയല്‍ മാഡ്രിഡ് മുന്‍ താരവും ബ്രസീല്‍ ഫോര്‍വേഡുമായിരുന്ന ജുലിയോ ബാപ്റ്റിസ്റ്റ തന്റെ ഫേവറേറ്റിനെ വെളിപ്പെടുത്തിയിരിക്കുകയാണ്.

cristiano ronaldo

റോണോയേക്കാള്‍ ബെസ്റ്റ് മെസി

മുന്‍ റയല്‍ മാഡ്രിഡ് താരമാണെങ്കിലും ക്രിസ്റ്റിയാനോ റൊണാള്‍ഡോയേക്കാള്‍ ബെസ്റ്റ് മെസിയാണെന്നാണ് ബാപ്റ്റിസ്റ്റ പറയുന്നത്. ഇതിന്റെ കാരണവും അദ്ദേഹം പറയുന്നു. 'മെസിയും റൊണാള്‍ഡോയും അതുല്യ താരങ്ങളാണ്. എന്നാല്‍ മെസിക്ക് റൊണാള്‍ഡോയേക്കാള്‍ അല്‍പ്പം സ്ഥാനം ഞാന്‍ നല്‍കുന്നുണ്ട്. മെസിയും റൊണാള്‍ഡോയും ഒരുമിച്ച് സ്പാനിഷ് ലീഗില്‍ കളിച്ചത് സുവര്‍ണ്ണ കാലഘട്ടമാണ്. വലിയ വീറും വാശിയും ഇത് സൃഷ്ടിച്ചിരുന്നു. വലിയ പ്രതീക്ഷ ഇവര്‍ നല്‍കിയിരുന്നു.

റൊണാള്‍ഡോ അവിശ്വസനീയ പ്രതിഭയുള്ള താരമാണ്. എന്നാല്‍ മെസി ബുദ്ധിമാനും. എട്ട് തവണ മെസി ബാലന്‍ദ്യോര്‍ നേടിയതില്‍ നിന്ന് എല്ലാം വ്യക്തമാണ്. കഴിഞ്ഞ 20 വര്‍ഷത്തെ കണക്കുകളില്‍ ഇവരേക്കാള്‍ മികച്ച ഫുട്‌ബോള്‍ താരങ്ങളിലല്ല. ചിലപ്പോള്‍ ഫുട്‌ബോള്‍ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച താരങ്ങളാണിവര്‍' ബാപ്റ്റിസ്റ്റ പറഞ്ഞു. റൊണാള്‍ഡോ കഠിനാധ്വാനംകൊണ്ട് സൃഷ്ടിച്ചെടുത്തതാണ് തന്റെ കരുത്തെങ്കില്‍ മെസി ജന്മനാ ഇത്തരത്തില്‍ പ്രതിഭയുള്ളവനാണെന്ന് പറയാം.

കൂടുതല്‍ ആരാധകര്‍ മെസിക്കോ?

ക്രിസ്റ്റിയാനോ റൊണാള്‍ഡോ അല്‍പ്പം കൂടി ആക്രമണോത്സകതയുള്ള താരമാണ്. കളത്തിനകത്തും പുറത്തും ഇത്തരമൊരു ആക്രമണോത്സകത റൊണാള്‍ഡോ നിലനിര്‍ത്തുന്നുണ്ട്. എന്നാല്‍ മെസി പൊതുവേ ശാന്തനായ താരമാണ്. അധികം ആരോടും ഉടക്കാന്‍ പോകാത്ത തന്റെ ജോലി കൃത്യമായി നോക്കുന്ന മാന്യനായ ഫുട്‌ബോള്‍ താരമാണ് മെസിയെന്ന് പറയാം. അതുകൊണ്ടുതന്നെ റൊണാള്‍ഡോയേക്കാള്‍ ആരാധക മനസില്‍ സ്ഥാനമുള്ളത് മെസിക്കാണ്.

പല പ്രമുഖരും മെസിയെ ആരാധിക്കുന്നുണ്ടെന്നതാണ് സത്യം. പലരും തങ്ങളുടെ ഫേവറേറ്റായി തിരഞ്ഞെടുക്കുന്നത് മെസിയെയാണ്. ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ തന്റെ ഇഷ്ട താരമായി തിരഞ്ഞെടുത്തത് മെസിയെയായിരുന്നു. നിലവില്‍ മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കായി കളിക്കുമ്പോള്‍ സൗദി ക്ലബ്ബിനായാണ് റൊണാള്‍ഡോ കളിക്കുന്നത്.

Story first published: Saturday, October 19, 2024, 14:44 [IST]
Other articles published on Oct 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+