Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

താരതമ്യങ്ങളുടെ ആവശ്യമില്ല, ഫുട്‌ബോളിലെ ഒരേയൊരു രാജാവ് ഞാന്‍! റൊണാള്‍ഡോ പറയുന്നു

ഫുട്‌ബോളിലെ ഇതിഹാസമാരെന്നത് ഉത്തരം പറയാന്‍ പ്രയാസമുള്ള ചോദ്യമാണ്. ഈ ചോദ്യത്തിന് പലര്‍ക്കും വ്യത്യസ്ത അഭിപ്രായമാവും ഉണ്ടാവുക. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി, മറഡോണ, പെലെ എന്നിങ്ങനെയാവും കൂടുതല്‍ ആരാധകരും ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് ഉയര്‍ത്തിക്കാട്ടുന്ന പേരുകള്‍. ഇവരെല്ലാം ഗംഭീര റെക്കോഡോടെ ഫുട്‌ബോള്‍ ലോകത്തെ അടക്കി ഭരിച്ചവരും നിരവധി കിരീടങ്ങളും റെക്കോഡുകളും പേരിനൊപ്പം ചേര്‍ത്തവരുമാണ്.

ഇവരില്‍ ഏറ്റവും മികച്ചവന്‍ ആരാണെന്ന ചര്‍ച്ച ഇപ്പോഴും പുരോഗമിക്കവെ ഫുട്‌ബോളിലെ രാജാവ് ഞാനാണെന്ന് സ്വയം പരാമര്‍ശിച്ചിരിക്കുകയാണ് പോര്‍ച്ചുഗല്‍ സ്‌ട്രൈക്കറായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. താരതമ്യങ്ങളുടെ ആവശ്യമില്ലെന്നും ഏറ്റവും മികച്ചവന്‍ താനാണെന്നുമാണ് റൊണാള്‍ഡോ പറയുന്നത്. ഇതിനോടകം റൊണാള്‍ഡോയുടെ വാക്കുകള്‍ വൈറലായിക്കഴിഞ്ഞു. 'ഫുട്‌ബോളിലെ എക്കാലത്തേയും സമ്പൂര്‍ണ്ണനായ താരം ഞാനാണെന്നാണ് കരുതുന്നത്. അതാണ് എന്റെ അഭിപ്രായം.

ഇത് വ്യക്തിപരമായ തീരുമാനമാണ്. എന്നാല്‍ ഞാനാണ് മികച്ചവനെന്നാണ് കരുതുന്നത്. ഫുട്‌ബോളിനായി ഞാന്‍ എല്ലാം ചെയ്തിട്ടുണ്ട്. നന്നായി ഹെഡ് ചെയ്യാനും സെറ്റ് പീസ് ചെയ്യാനും ഇടം കാലുകൊണ്ട് ഷൂട്ട് ചെയ്യാനും ചാടാനുമെല്ലാം എനിക്ക് സാധിക്കും. ആരാധകര്‍ക്ക് മെസി, പെലെ, മറഡോണ എന്നിവരെയെല്ലാം ഇഷ്ടപ്പെടാം. ഞാന്‍ അതിനെ ബഹുമാനിക്കുന്നു. എന്നാല്‍ ഞാന്‍ പൂര്‍ണ്ണനായ താരമാണ്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് ഞാന്‍.

ഫുട്‌ബോളില്‍ എന്നെക്കാള്‍ മികച്ച കളിക്കാരനെ ഞാന്‍ കണ്ടിട്ടില്ല. എന്റെ ഹൃദയത്തില്‍ നിന്നുള്ള സത്യമാണിത്' കഴിഞ്ഞിടെ അഭിമുഖത്തില്‍ റൊണാള്‍ഡോ പറഞ്ഞു. ഇതിന് പിന്നാലെ നിരവധി ട്രോളുകളാണ് റൊണാള്‍ഡോയ്‌ക്കെതിരേ ഉയരുന്നത്. റൊണാള്‍ഡോയെ ട്രോളി നിരവധി പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. റൊണാള്‍ഡോ നിലവില്‍ സൗദി ക്ലബ്ബിനായാണ് കളിക്കുന്നത്. അല്‍ നാസറിനൊപ്പം കളിക്കുന്ന റൊണാള്‍ഡോ കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നത്.

cristiano ronaldo

ഇതിനോടകം വിരമിക്കല്‍ സൂചനയടക്കം റൊണാള്‍ഡോ നല്‍കിയിട്ടുണ്ട്. ഇതിഹാസ താരമെന്ന് പറയുമ്പോഴും ഇതുവരെ ലോകകപ്പ് നേടാന്‍ റൊണാള്‍ഡോയ്ക്കായിട്ടില്ല. ലയണല്‍ മെസി അര്‍ജന്റീനയുടെ നായകനായി ലോകകപ്പും കോപ്പാ അമേരിക്കയും നേടിയിട്ടുണ്ട്. എട്ട് തവണ ബാലന്‍ദ്യോറില്‍ മുത്തമിടാനും മെസിക്കായിട്ടുണ്ട്. അഞ്ച് തവണയാണ് റൊണാള്‍ഡോ ബാലന്‍ദ്യോര്‍ നേടി. റയല്‍ മാഡ്രിഡിനൊപ്പം ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ നേടാന്‍ റൊണാള്‍ഡോയ്ക്കായിട്ടുണ്ട്.

എന്നാല്‍ അന്താരാഷ്ട്ര കരിയറില്‍ റൊണാള്‍ഡോയുടെ നേട്ടങ്ങള്‍ മെസി, പെലെ, മറഡോണ എന്നിവരെക്കാളൊക്കെ താഴെയാണെന്ന് പറയാം. എന്തായാലും ഇപ്പോള്‍ സ്വയം പ്രശംസിച്ച് റൊണാള്‍ഡോ തന്നെ വെട്ടിലായിരിക്കുകയാണ്. ഒരു ലോകകപ്പ് കിരീടമെങ്കിലും നേടിയ ശേഷം ഇത് പറയൂവെന്നാണ് ആരാധകര്‍ ട്രോളുന്നത്. 2026ല്‍ ഫുട്‌ബോള്‍ ലോകകപ്പ് നടക്കാനിരിക്കുകയാണ്. റൊണാള്‍ഡോ കളിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. എന്നാല്‍ മെസി വരുന്ന ലോകകപ്പിലും അര്‍ജന്റീനക്കായി കളിച്ചേക്കും.

Story first published: Wednesday, February 5, 2025, 15:36 [IST]
Other articles published on Feb 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+