Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അടുത്ത ബാലന്‍ദ്യോര്‍ ആര്‍ക്ക്? വിനീഷ്യസും ഹാളണ്ടുമല്ല! റോഡ്രിയുടെ പ്രവചനം ഇതാ

ഇത്തവണത്തെ ബാലന്‍ദ്യോര്‍ പ്രഖ്യാപനം എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു. റയല്‍ മാഡ്രിഡിന്റെ ബ്രസീല്‍ സ്‌ട്രൈക്കര്‍ വിനീഷ്യസ് ജൂനിയര്‍ ബാലന്‍ദ്യോര്‍ നേടുമെന്ന് പ്രതീക്ഷിച്ചിരിക്കവെയാണ് എല്ലാവരേയും ഞെട്ടിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രി പുരസ്‌കാരം നേടുന്നത്. വാര്‍ത്ത നേരത്തെ അറിഞ്ഞുവെന്നത് വ്യക്തമാക്കുന്ന തരത്തില്‍ റയല്‍ താരങ്ങളാരും പുരസ്‌കാര ചടങ്ങളില്‍ പങ്കെടുത്തുമില്ല. മികച്ച ക്ലബ്ബായി തിരഞ്ഞെടുത്തിട്ടും പുരസ്‌കാരം വാങ്ങാന്‍ റയലില്‍ നിന്ന് ആരും വന്നില്ല.

ഇത്തവണ കൈവിട്ട് പോയെങ്കിലും അടുത്ത തവണ പുരസ്‌കാരം നേടിയെടുക്കാം എന്ന് പ്രതീക്ഷിക്കുന്ന താരങ്ങളാണ് വിനീഷ്യസ് ജൂനിയറും എര്‍ലിങ് ഹാളണ്ടും ലാമി യമാലുമെല്ലാം. എന്നാല്‍ അടുത്ത സീസണില്‍ ഏറ്റവും കൂടുതല്‍ സാധ്യത ആര്‍ക്കാണ്?. നിലവിലെ ബാലന്‍ദ്യോര്‍ ജേതാവായ റോഡ്രി പ്രവചിച്ചത് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ലാമി യമാലിനാണ് കൂടുതല്‍ സാധ്യത

28കാരനായ റോഡ്രി അടുത്ത തവണ ബാലന്‍ദ്യോര്‍ നേടാന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത് ലാമി യമാലിനാണ്. ഇതിനോടകം എല്ലാവരുടേയും ശ്രദ്ധ നേടിയെടുത്ത താരമാണ് യമാല്‍. ബാഴ്‌സലോണക്കായി തകര്‍ത്ത് കളിക്കുന്ന താരത്തിന് 17 വയസ് മാത്രമാണ് പ്രായം. ലയണല്‍ മെസിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും ശേഷം ആ സ്ഥാനത്തേക്ക് വളര്‍ന്ന് വരാന്‍ യമാലിന് കഴിവുണ്ട്. നല്ല വേഗവും കൃത്യതയുമുള്ള താരമാണ് യമാല്‍. അതുകൊണ്ടുതന്നെ ഭാവിയില്‍ സൂപ്പര്‍ താരമായി വളരാനുള്ള അവസരമുണ്ട്.

യമാലിന്റെ പ്രായം 17 മാത്രമാണ്. ഇതിനോടകം ബാഴ്‌സലോണ പോലൊരു വമ്പന്‍ ടീമിലേക്കെത്താനും സ്പാനിഷ് ടീമിനായി അരങ്ങേറ്റം നടത്താനും സാധിക്കുകയെന്നത് ചെറിയ കാര്യമല്ല. ഫിറ്റ്‌നസും ഫോമും നിലനിര്‍ത്തിയാല്‍ അടുത്ത സൂപ്പര്‍ താരമായി വരാന്‍ യമാലിന് കഴിവുണ്ട്. എല്ലാവരും വലിയ പ്രതീക്ഷയോടെയാണ് യമാലിനെ കാണുന്നത്. ഗോളവസരം സൃഷ്ടിക്കാനും ഗോളടിക്കാനും ഒരുപോലെ മികവ് കാട്ടുന്ന യമാല്‍ അടുത്ത ബാലന്‍ദ്യോര്‍ നേടുമോയെന്നത് കണ്ടറിയാം.

yamine yamal

തന്റെ സ്വപ്‌ന നേട്ടമെന്ന് റോഡ്രി

സ്പാനിഷ് താരമായ റോഡ്രി തന്റെ കരിയറിനെക്കുറിച്ച് മനസ് തുറന്നിരുന്നു. ഇത്തരമൊരു പുരസ്‌കാര നേട്ടം സ്വപ്‌നത്തില്‍ പോലും ഇല്ലായിരുന്നുവെന്നാണ് റോഡ്രി പറയുന്നത്. 'എന്നെ സംബന്ധിച്ച് ഈ പുരസ്‌കാര നേട്ടം വളരെ സവിശേഷമായതാണ്. എന്റെ രാജ്യത്തിനും കുടുംബത്തിനും ആരാധകര്‍ക്കും ഇത് സമര്‍പ്പിക്കുന്നു. സാങ്കല്‍പ്പികമായ കാര്യങ്ങള്‍ വെച്ചുള്ള കഥ നിങ്ങളോട് പറയാന്‍ എനിക്ക് ആഗ്രഹമില്ല. 17 വയസുള്ള പ്രീമിയര്‍ ലീഗ് കളിക്കണമെന്ന ആഗ്രഹത്താല്‍ പെട്ടിയുമെടുത്ത് വിയ്യാ റയലിലേക്ക് പോയ ആളാണ് ഞാന്‍.

എന്നാല്‍ പ്രതീക്ഷിച്ചപോലെ കാര്യങ്ങള്‍ നടക്കാതെ വന്നപ്പോള്‍ ഞാന്‍ എന്റെ പിതാവിനെ വിളിച്ച് കരഞ്ഞിട്ടുണ്ട്. ഞാന്‍ എന്റെ ജീവിതം പോലും സമര്‍പ്പിച്ചിട്ടും ഒന്നും ശരിയാകുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞു. എന്നാല്‍ അവിടെ നിന്നാണ് ഇപ്പോള്‍ ഈ നേട്ടത്തിലേക്കെത്തിയിരിക്കുന്നത്' റോഡ്രി പറഞ്ഞു. കെയ്‌ലിയന്‍ എംബാപ്പയെ അടുത്ത സൂപ്പര്‍ താരമായാണ് എല്ലാവരും വാഴ്ത്തുന്നത്. റയല്‍ മാഡ്രിഡിനൊപ്പം വമ്പന്‍ പ്രകടനങ്ങള്‍ നടത്തി ബാലന്‍ദ്യോറിലേക്കെത്താന്‍ എംബാപ്പെക്ക് സാധിക്കുമോയെന്നത് കണ്ടറിയാം.

Story first published: Friday, November 1, 2024, 14:38 [IST]
Other articles published on Nov 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+