ഗുവാഹതി: ഇനി തോല്‍ക്കാന്‍ നോര്‍ത്ത് ഈസ്റ്റിനെ കിട്ടില്ല. നോര്‍ത്ത് ഈസ്റ്റുക്കാരുടെ സമയം തെളിഞ്ഞു. 77ാം മിനിട്ടിലെ വെലസിന്റെ ഗോളാണ് അത്‌ലാന്റിക്കോ ഡി കൊല്‍ക്കത്തയെ തോല്‍പ്പിച്ചത്.
ഫ്രാന്‍സിസ് ഡാഡ്‌സിയക്ക് പകരക്കാരനായി എത്തിയ വെലസ് ആണ് ഇത്തവണ താരമായത്. മടക്കമില്ലാത്ത ഒരു ഗോളിനു കൊല്‍ക്കത്തത്തു മേല്‍ വിജയം നേടിയപ്പോള്‍ കേരള ബ്ലാസ്‌റ്റേഴിസിനെ പിന്തള്ളി ആറാം സ്ഥാനം കൈവരിച്ചു. കൊല്‍ക്കത്ത മൂന്നാം സ്ഥാനത്ത് തുടരുന്നു.

കളിയിലെ ക്രെഡിറ്റ് വെലസിനു മാത്രം നല്‍കാന്‍ കഴിയില്ല. സഞ്ജു പ്രഥാന്റെയും മലയാളി ഗോളി രഹ്‌നേഷ് എന്നിവരുടെ പങ്ക് എടുത്തു പറയേണ്ടതു തന്നെ. കളിയിലെ മാന്‍ ഓഫ് ദി മാച്ച് നിക്കോലാസ് വെലസ് ആണ്.
ശനിയാഴ്ച നടക്കുന്ന കളിയില്‍ ചെന്നൈയിന്‍ എഫ്‌സിയും എഫ്‌സി പുനെ സിറ്റിയുമാണ് ഏറ്റുമുട്ടുന്നത്. കഴിഞ്ഞ കളിയില്‍ ചെന്നൈ നോര്‍ത്ത് ഈസ്റ്റിനോട് തോല്‍ക്കുകയാണ് ഉണ്ടായത്.