For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍: ജംഷഡ്പൂര്‍- നോര്‍ത്ത് ഈസ്റ്റ് പോര് ഗോള്‍രഹിതം... നോര്‍ത്ത് ഈസ്റ്റ് രണ്ടാംസ്ഥാനത്തേക്ക്

ഇരുടീമിനും കാര്യമായ ഗോളവസരങ്ങള്‍ കളിയില്‍ ലഭിച്ചില്ല

By Manu

ജംഷഡ്പൂര്‍: ഐഎസ്എല്ലില്‍ ടോപ്പ് ഫോറിലെ ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും ജംഷഡ്പൂര്‍ എഫ്‌സിയും ഗോള്‍രഹിത സമനില സമ്മതിച്ച് പോയിന്റ് പങ്കിട്ടു. ജംഷഡ്പൂരിന്റെ ഹോംഗ്രൗണ്ടായ ജെആര്‍ഡി ടാറ്റാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന മല്‍സരം കാണികളെ നിരാശപ്പെടുത്തുന്നതായിരുന്നു. ഈ സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്ന രണ്ടു ടീമുകള്‍ തമ്മിലുള്ള പോരാട്ടമായതിനാല്‍ കാണികള്‍ക്കു പ്രതീക്ഷകള്‍ വാനോളമായിരുന്നു. എന്നാല്‍ കാര്യമായ ഗോളവസരങ്ങളൊന്നും പിറക്കാതിരുന്ന മല്‍സരം പലപ്പോഴും വിരസമായി മാറി. കളി സമനിലയില്‍ പിരിഞ്ഞെങ്കിലും 18 പോയിന്റോടെ നോര്‍ത്ത് ഈസ്റ്റ് ലീഗില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാമതെത്തി. 15 പോയിന്റുള്ള ജംഷഡ്പൂര്‍ നാലാംസ്ഥാനത്തു തുടരുകയാണ്.

1

ഒന്നാംപകുതിയില്‍ ഇരുടീമും ഗോളിലേക്കു ഒരു ഷോട്ട് പോലും പരീക്ഷിച്ചില്ലെന്നതാണ് ഏറ്റവും കൗതുകകരം. ഗോള്‍മെഷീനും ക്യാപ്റ്റനുമായ ഒഗ്‌ബെച്ചെയെ ജംഷഡ്പൂര്‍ സമര്‍ഥമായി പൂട്ടിയതോടെ നോര്‍ത്ത് ഈസ്റ്റിന്റെ മുന്നേറ്റങ്ങളുടെ മുനയൊടിയുകയും ചെയ്തു. ജംഷഡ്പൂരിന്റെ കുന്തമുനയായ സൂസൈരാജിനും കാര്യമായി ഒന്നും ചെയ്യാനായില്ല. പല മുന്നറ്റങ്ങളും പാതിവഴിയില്‍ തന്നെ മുറിഞ്ഞതോടെ ഇരുടീമുകളും ആദ്യപകുതിയില്‍ ലോങ്‌റേഞ്ച് ഷോട്ടുകളാണ് കൂടുതലും പരീക്ഷിച്ചത്.

58ാം മിനിറ്റില്‍ ഗല്ലെഗോയിലൂടെ നോര്‍ത്ത് ഈസ്റ്റാണ് ആദ്യമായി ഗോളിയെ പരീക്ഷിക്കുന്നത്. എന്നാല്‍ താരതത്തിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ജംഷഡ്പൂര്‍ ഗോളി സുബ്രതാ പോള്‍ വിഫലമാക്കി. 70ാം മിനിറ്റില്‍ ബോക്‌സിനു പുറത്തു നിന്ന് ജംഷഡ്പൂര്‍ താരം മൊബഷിറും ഷോട്ട് പരീക്ഷിച്ചെങ്കിലും ഗോളിക്കു ഭീഷണിയുയര്‍ത്താതെ കടന്നുപോയി. തുടര്‍ന്നും ചില നീക്കങ്ങള്‍ ഇരുടീമുകളുടെയും ഭാഗത്തു നിന്നുണ്ടായെങ്കിലും അവയൊന്നും ഗോളിലെത്തിയില്ല.

Story first published: Saturday, December 1, 2018, 21:48 [IST]
Other articles published on Dec 1, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+