Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: പെനല്‍റ്റി ഗോളില്‍ നോര്‍ത്ത് ഈസ്റ്റ്, ഹൈദരാബാദിനെ വീഴ്ത്തി (1-0)

1
2026440

ഹൈദരാബാദ്: ഐഎസ്എല്ലിലെ ആവേശകരമായ പോരാട്ടത്തില്‍ ഹൈദരാബാദ് എഫ്‌സിക്കെതിരേ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് ത്രസിപ്പിക്കുന്ന ജയം. ഹൈദരാബാദിനെ അവരുടെ കാണികള്‍ക്കു മുന്നില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് മറികടന്നത്. 87ാം മിനിറ്റില്‍ പെനല്‍റ്റിയില്‍ നിന്നും മാകസി ബരെയ്‌റോയുടെ വകയായിരുന്നു മല്‍സരവിധി നിര്‍ണയിച്ച നോര്‍ത്ത് ഈസ്റ്റിന്റെ വിജയഗോള്‍. ഇതോടെ ഈ സീസണിലെ അപരാജിത റെക്കോര്‍ഡ് നിലനിര്‍ത്താനും അവര്‍ക്കു കഴിഞ്ഞു.

isl

ആദ്യപകുതിയില്‍ ഹൈദരാബാദിന്റെ ആധിപത്യമാണ് കണ്ടതെങ്കില്‍ രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റ് ശക്തമായി തിരിച്ചുവന്നു. രണ്ടാം പകുതിയില്‍ ഗോൡനു വേണ്ടി തുറന്ന പോരാട്ടമാണ് ഇരുടീമുകളും കാഴ്ചവച്ചത്. എന്നാല്‍ ഗോള്‍ നേടാന്‍ ഭാഗ്യമുണ്ടായത് നോര്‍ത്ത് ഈസ്റ്റിനാണ്. ഈ കളിയിലെ ജയത്തോടെ നോര്‍ത്ത് ഈസ്റ്റ് പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു.

ഈ സീസണില്‍ തോല്‍വിയറിയാത്ത ഏക ടീം കൂടിയായ നോര്‍ത്ത് ഈസ്റ്റിനെ വിറപ്പിക്കുന്ന പ്രകടനമാണ് ഹൈദരാബാദ് ഒന്നാംപകുതിയില്‍ നടത്തിയത്. അറ്റാക്കിങ് ഫുട്‌ബോളിലൂടെ തുടക്കം മുതല്‍ ഹൈദരാബാദ് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കി. ഗോളി സുഭാശിഷ് റോയ് ചൗധരിയുടെ മികച്ച സേവുകളും ഫിനിഷിങിലെ പിഴവുകളുമാണ് ഒന്നാംപകുതിയില്‍ ഹൈദരാബാദിന് അര്‍ഹിച്ച ലീഡ് നിഷേധിച്ചത്.

ഗോളിയെ പരീക്ഷിച്ച് മാര്‍സെലീഞ്ഞോ
സ്വന്തം കാണികള്‍ക്കു മുന്നില്‍ മികച്ച തുടക്കമായിരുന്നു ഹൈദാരാബാദിന്റേത്. തൊട്ടു മുമ്പത്തെ കളിയില്‍ ഇതേ ഗ്രൗണ്ടില്‍ വച്ച് കേരള ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തിയതിന്റെ ആവേശത്തില്‍ തുടക്കം മുതല്‍ ഹൈദരാബാദ് ആക്രമിച്ചു കളിച്ചു. അഞ്ചാം മിനിറ്റില്‍ തന്നെ സൂപ്പര്‍ താരം മാര്‍സെലീഞ്ഞോയിലൂടെ ഹൈദരാബാദ് ആദ്യ ഗോള്‍ ശ്രമം നടത്തി. വലതു വിങിലൂടെ ബോക്‌സിലേക്കു ഓടിക്കയറി മാര്‍സെലീഞ്ഞോ തൊടുത്ത ഗോളെന്നുറപ്പിച്ച താഴ്ന്ന ഷോട്ട് ഗോളി സുഭാശിഷ് റോയ് ഡൈവ് ചെയ്ത് തട്ടിത്തെറിപ്പിക്കുകയായിരുന്നു.

തുടരെ അവസരങ്ങള്‍
26ാം മിനിറ്റില്‍ ആറു മിനിറ്റിനിടെ മൂന്നു ഗോളവസരങ്ങളാണ് ഹൈദരാബാദിനു ലഭിച്ചത്. 26ാം മിനിറ്റില്‍ ഹല്‍ദറുടെ പാസില്‍ നിന്നും സ്റ്റാന്‍കോവിച്ചിന്റെ ഷോട്ട് ഇഞ്ചുകള്‍ വ്യത്യാസത്തിലാണ് പുറത്തേക്കു പോയത്.
മൂന്നു മിനിറ്റിനകം മികച്ചൊരു നീക്കത്തിനൊടുവില്‍ ഇടതുവിങിലൂടെ പറന്നെത്തി യാസിര്‍ തൊടുത്ത ക്ലോസ് റേഞ്ച് ഷോട്ട് ഗോളി സുഭാശിഷ് ഒരു വിധത്തില്‍ പിടിയിലൊതുക്കി.
32ാം മിനിറ്റില്‍ ഹൈദരാബാദിന്റെ മലയാളി താരം ഗനി തുറന്ന ഗോളവസരം നഷ്ടപ്പെടുത്തി. ശങ്കറിന്റെ പാസ് പിടിച്ചെടുത്ത് വലതു മൂലയിലൂടെ ഓടിക്കയറിയ ഗനിക്കു മുന്നില്‍ ഗോളി മാത്രം. പന്ത് വലയിലേക്ക് ചിപ്പ് ചെയ്തിടാന്‍ താരം ശ്രമിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്തേക്കു പറന്നു.

തുടക്കത്തില്‍ തന്നെ നോര്‍ത്ത് ഈസ്റ്റിന് അവസരം
നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ ശ്രമത്തോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. 46ാം മിനിറ്റില്‍ തന്നെ നോര്‍ത്ത് ഈസ്റ്റിന്റെ നീക്കം ഹൈദരാബാദിനെ ഞെട്ടിച്ചു. 46ാം മിനിറ്റില്‍ റെഡീം ലാങിന്റെ ഗോളെന്നുറപ്പിച്ച തകര്‍പ്പനൊരു ഷോട്ട് ഗോളി വിഫലമാക്കുകയായിരുന്നു.

സുഭാശിഷിന്റെ സേവ്
66ാം മിനിറ്റില്‍ ലോങ്‌റേഞ്ചറിലൂടെ ഗോള്‍ നേടാന്‍ ഹൈദരാബാദിന്റെ ശ്രമം. രോഹിത് കുമാര്‍ പരീക്ഷിച്ച വെടിയുണ്ട കണക്കെയുള്ള ലോങ്‌റേഞ്ചര്‍ ഗോളി സുഭാശിഷിന് മുന്നില്‍ വിഫലമാവുകയായിരുന്നു.

നോര്‍ത്ത് ഈസ്റ്റിന് പെനല്‍റ്റി
മല്‍സരം ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുമെന്നിരിക്കെയാണ് 83ാം മിനിറ്റില്‍ നോത്ത് ഈസ്റ്റിന് അനുകൂലമായി പെനല്‍റ്റി വിധിക്കുന്നത്. ഹോസെ ലൂയിഡോയുടെ ഷോട്ട് ഹൈദരാബാദ് താരം ഷങ്കര്‍ സാംപിങ്‌രാജ് ബോക്‌സിനുള്ളില്‍ വച്ച് കൈ കൊണ്ട് തടുത്തതിനെ തുടര്‍ന്നായിരുന്നു ഇത്. പെനല്‍റ്റി പകരക്കാരനായി ഇറങ്ങിയ മാക്‌സി ബരെയ്‌റോ അനായാസം വലയ്ക്കുള്ളിലാക്കി.

Story first published: Wednesday, November 6, 2019, 21:33 [IST]
Other articles published on Nov 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+