Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിനിയും യമാലും ടീമില്‍; മെസ്സിയില്ല, അര്‍ജന്റീനയുടെ ഒരാള്‍ മാത്രം!! ഫിഫയുടെ ബെസ്റ്റ് 11

ലോക ഫുട്‌ബോളില്‍ ഈ വര്‍ഷം ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉള്‍പ്പെടുത്തി ബെസ്റ്റ് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഫിഫ. ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളായ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഈ ഇലവനില്‍ ഇടം നേടിയിട്ടില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. പകരം യുവ തലമുറയിലെ മിന്നും താരങ്ങളാണ് കൂടുതലായും ഇലവനിലുള്ളത്.

VINICIUS JUNIOR

ഇലവനില്‍ ആരെല്ലാം?

ഫിഫയുടെ ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ ബ്രസീലിന്റെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ വിനീഷ്യസ് ജൂനിയറുള്‍പ്പെടെയുള്ളവര്‍ ഇലവന്റെ ഭാഗമാണ്. ലോക ഫുട്‌ബോളിലെ മറ്റൊരു പുതിയ സെന്‍സേഷനായ സ്പാനിഷ് കൗമാര താരം ലാമിന്‍ യമാലും ഫിഫയുടെ ഇലവനില്‍ ഇടം നേടിയിട്ടുണ്ട്.

റയല്‍ മാഡ്രിഡിനായി നടത്തിയ മിന്നുന്ന പ്രകടനമാണ് വിനീഷ്യസിനെ ഫിഫയുടെ മികച്ച താരമാക്കി മാറ്റിയത്. റയലിനായി കഴിഞ്ഞ സീസണില്‍ 39 മല്‍സരങ്ങളില്‍ നിന്നും 24 ഗോളുകള്‍ നേടിയ അദ്ദേഹം 11 അസിസ്റ്റുകളും നല്‍കിയിട്ടുണ്ട്.

ഈ വര്‍ഷത്തെ ബാലണ്‍ ഡിയോര്‍ ജേതാവായ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ റോഡ്രി, നോര്‍വെയുടെ ഗോളടിവീരനായ എര്‍ലിങ് ഹാളണ്ട് എന്നിവരും ഇലവനിലെത്തി. ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാം, ഈ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപിച്ച ജര്‍മനിയുടെ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസ് എന്നിവരാണ് മധ്യനിരയിലെ മറ്റുള്ളവര്‍.

ഫിഫ ഇലവന്റെ പ്രതിരോധനിരയില്‍ ഫ്രഞ്ച് താരം വില്ല്യം സാലിബ, പോര്‍ച്ചുഗലിന്റെ റൂബെന്‍ ഡയസ്, സ്പാനിഷ് താരം ഡാനി കര്‍വാഹാള്‍, ജര്‍മനിയുടെ അന്റോണിയോ റൂഡിഗര്‍ എന്നിവരാണുള്ളത്. റയല്‍ മാഡ്രിഡ് പ്രതിരോധ നിരയിലെ നിര്‍ണായക താരങ്ങളായ ഇരുവരും 2023-24 സീസണില്‍ ടീമിന്റെ മൂന്നു കിരീട വിജയങ്ങളില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു. യുവേഫ ചാംപ്യന്‍സ് ലീഗ്, ലാ ലിഗ, സൂപ്പര്‍ കോപ്പ ഡി എസ്പാന എന്നിവയാണ് ഇരുവരും റയലിനൊപ്പം സ്വന്തമാക്കിയത്.

LAMINE YAMAL

ലയണല്‍ മെസ്സിക്കു പകരം അര്‍ജന്റീനയില്‍ നിന്നും ലോക ഇലവനില്‍ ഇടം നേടിയ ഏക താരം ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസാണ്. ഈ വര്‍ഷത്തെ കോപ്പാ അമേരിക്കയില്‍ അര്‍ജന്റീനയെ ചാംപ്യന്‍മാരാക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചിരുന്നു.

ഫിഫയുടെ ബെസ്റ്റ് ഇലവന്‍

എമിലിയാനോ മാര്‍ട്ടിനസ് (ഗോള്‍കീപ്പര്‍), റൂബെന്‍ ഡയസ്, ഡാനി കര്‍വാഹാള്‍, അന്റോണിയോ റൂഡിഗര്‍, വില്ല്യം സാലിബ, റോഡ്രി, ടോണി ക്രൂസ്, വിനീഷ്യസ് ജൂനിയര്‍, ലാമിന്‍ യമാല്‍, ജൂഡ് ബെല്ലിങ്ഹാം, എര്‍ലിങ് ഹാളണ്ട്.

Story first published: Wednesday, December 18, 2024, 20:39 [IST]
Other articles published on Dec 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+