For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റൊണാള്‍ഡോയില്ല, 20 വര്‍ഷത്തിനിടെയിലെ മൂല്യമേറിയ 11നുമായി മെസി; എംബാപ്പെക്ക് സീറ്റുണ്ട്

ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. ഒരു കാലഘട്ടത്തെയാകെ കാല്‍പ്പന്തിലെ മനോഹാരിതകൊണ്ട് വിസ്മയിപ്പിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. സ്പാനിഷ് ലീഗില്‍ ഇരുവരും നേര്‍ക്കുനേര്‍ എത്തിയ എല്‍ക്ലാസിക്കോ പോരുകളെല്ലാം ആരാധക മനസില്‍ അവിസ്മരണീയമായി നിറഞ്ഞ് നില്‍ക്കുന്നതാണ്. എന്നാല്‍ കരിയറിലെ അവസാന സമയത്തിലൂടെയാണ് ഇരുവരും കടന്ന് പോകുന്നത്.

മെസി നിലവില്‍ അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കായാണ് കളിക്കുന്നത്. അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമിലും മെസി സജീവമാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ സൗദി ക്ലബ്ബിനായാണ് കളിക്കുന്നത്. പോര്‍ച്ചുഗല്‍ ടീമിനായി കളിക്കുന്നുണ്ടെങ്കിലും അടുത്ത ലോകകപ്പ് കളിക്കാന്‍ താനുണ്ടാകില്ലെന്ന സൂചനകള്‍ ഇതിനോടകം റൊണാള്‍ഡോ നല്‍കിക്കഴിഞ്ഞു. ഇപ്പോഴിതാ റൊണാള്‍ഡോയെ ഉള്‍പ്പെടുത്താതെ 20 വര്‍ഷത്തിനിടെയിലെ ഏറ്റവും മൂല്യമേറിയ ഫുട്‌ബോള്‍ ടീമിനെ മെസി തിരഞ്ഞെടുത്തിരിക്കുകയാണ്.

എംബാപ്പെക്കും ഹാലണ്ടിനും സീറ്റ്

ലയണല്‍ മെസി താന്‍ ഉള്‍പ്പെട്ട പ്ലേയിങ് 11നെയാണ് തിരഞ്ഞെടുത്തത്. ഇതില്‍ കെയ്‌ലിയന്‍ എംബാപ്പെക്കും മെസി ഇടം നല്‍കി. നിലവില്‍ റയല്‍ മാഡ്രിഡിനായാണ് ഫ്രാന്‍സ് സൂപ്പര്‍ താരം കളിക്കുന്നത്. യുവതാരങ്ങളിലെ ഏറ്റവും മികച്ച താരമായി എംബാപ്പെയെ പറയാം. വലിയ താരമൂല്യമുള്ളയാളാണ് എംബാപ്പെ. എര്‍ലിങ് ഹാലണ്ട് മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം അതിഗംഭീര പ്രകടനം നടത്തി കൈയടി നേടിയ താരമാണ്. യുവതാരങ്ങളിളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളവരിലൊരാളാണ് ഹാലണ്ടെന്ന് പറയാം.

മെസിയുടെ 11ല്‍ റയല്‍ മാഡ്രിഡിന്റെ ബ്രസീല്‍ സ്‌ട്രൈക്കര്‍ വിനീഷ്യസ് ജൂനിയറുമുണ്ട്. പൊതുവേ അര്‍ജന്റീന താരങ്ങള്‍ ബ്രസീലിയന്‍ താരങ്ങളെ ശത്രു പക്ഷത്താണ് നിര്‍ത്താറുള്ളത്. എന്നാല്‍ വിനീഷ്യസിന് മെസി സീറ്റ് നല്‍കി. കെവിന്‍ ഡീ ബ്രൂയിനും മെസിയുടെ ടീമില്‍ സ്ഥാനമുണ്ട്. മധ്യനിരയില്‍ കളി മെനയുന്ന ഡിബ്രൂയിന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ബെല്‍ജിയത്തിനുമായി തകര്‍ത്ത് കളിക്കുന്നവരിലൊരാളാണ്. 33കാരനായ താരത്തേയും മെസി ചേര്‍ത്ത് നിര്‍ത്തുന്നു.

റൊണാള്‍ഡോയെ എന്തിന് തഴഞ്ഞു

ജാന്‍ ഒബ്ലാക്ക്, ട്രന്റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ്, റാഫേല്‍ വരാനെ, അല്‍ഫോന്‍സോ ഡേവിസ്, ജൂഡ് ബെല്ലിങ്ഹാം എന്നിവരും മെസിയുടെ മൂല്യമേറിയ പ്ലേയിങ് 11 സ്ഥാനമുള്ളവരാണ്. എന്നാല്‍ സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മെസി തഴഞ്ഞു. രണ്ട് പേരും ഒരേ കാലഘട്ടത്തില്‍ കളിക്കുന്ന രണ്ട് ഇതിഹാസങ്ങളാണ്. എന്നാല്‍ ഇരുവരും പരസ്പരം നല്ല സുഹൃത്തുക്കളല്ല. ഇക്കാര്യം ഇരുവരും തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്.

cristiano ronaldo erling haaland

റൊണാള്‍ഡോ ഇപ്പോഴും മികച്ച ഫോമില്‍ കളിക്കുന്ന താരമാണ്. പോര്‍ച്ചുഗലിനായി ഇരട്ട ഗോളോടെ കഴിഞ്ഞ ദിവസം അദ്ദേഹം കസറിയിരുന്നു. സൗദി ക്ലബ്ബിനായും വലിയ പ്രതിഫലത്തിലാണ് റൊണാള്‍ഡോ കളിക്കുന്നത്. എന്നിട്ടും മെസി റൊണാള്‍ഡോയെ പരിഗണിക്കാത്തതിന് കാരണം വ്യക്തിപരമായ ശത്രുതയാണെന്ന് പറയാം. രണ്ട് പേരില്‍ ആരാണ് ഗോട്ട് എന്നത് ഏറെ നാളുകളായുള്ള ചര്‍ച്ചയാണ്. എന്നാല്‍ കണക്കുകള്‍ പ്രകാരം മെസി ഒരുപടി മുന്നില്‍ത്തന്നെയാണ്.

എട്ട് ബാലന്‍ദ്യോര്‍ നേടിയ മെസി അര്‍ജന്റീനയെ ലോകകപ്പ് കിരീടം ചൂടിക്കുകയും കോപ്പാ അമേരിക്കയില്‍ ചാമ്പ്യന്മാരാക്കുകയും ചെയ്തു. എന്നാല്‍ റൊണാള്‍ഡോക്ക് ദേശീയ ടീമിനൊപ്പം അടുത്തൊന്നും വലിയ പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ലെന്ന് പറയാം.

Story first published: Sunday, November 17, 2024, 15:23 [IST]
Other articles published on Nov 17, 2024
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+