ഐസ്‌ലാന്‍ഡ് നൈജീരിയ പോരാട്ടം ആവേശകരമാകും; അര്‍ജന്റീനയ്ക്ക് നിര്‍ണായകം
മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് ഡി യിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഐസ്‌ലാന്‍ഡ് നൈജീരിയയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 8.30ന് വോള്‍ഗാഗ്രാഡ് അരീനയിലാണ് മത്സരം. ആദ്യമത്സരത്തില്‍ അര്‍ജന്റീനയെ സമനിലയില്‍ തളച്ച ഐസ്ലാന്‍ഡിനും ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയോട് തോറ്റ നൈജീരിയയ്ക്കും മത്സരം നിര്‍ണായകമാണ്.

അര്‍ജന്റീന ക്രൊയേഷ്യയോട് തോറ്റതോടെ കന്നി ലോകകപ്പില്‍ തന്നെ പ്രീക്വാര്‍ട്ടര്‍ സാധ്യത തെളിഞ്ഞിരിക്കുകയാണ് ഐസ്‌ലാന്‍ഡിന്. നൈജീരിയയെ തോല്‍പ്പിക്കുകയും അവസാന മത്സരത്തില്‍ ക്രൊയേഷ്യയോട് സമനില പാലിക്കുകയും ചെയ്താല്‍ ടീമിന് പ്രീക്വാര്‍ട്ടര്‍ നേടാം. അതേസമയം, നൈജീരിയയോട് തോറ്റാല്‍ അവസാന മത്സരം ഐസ്‌ലാന്‍ഡിന് നിര്‍ണായകമാകും.

നൈജീരിയ രണ്ടാം മത്സരവും തോറ്റാല്‍ ലോകകപ്പില്‍നിന്നും പുറത്താകുന്ന സ്ഥിതിയിലാണ്. ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയോട്
തോല്‍ക്കേണ്ടിവന്നതാണ് ടീമിന് തിരിച്ചടിയായത്. യുവനിരയുടെ കരുത്ത് തെളിയിക്കേണ്ട ബാധ്യത അവര്‍ക്കുണ്ട്. ഐസ് ലാന്‍ഡിനെതിരെ ജയിക്കാനുള്ള ശേഷി ടീമിനുണ്ടെങ്കിലും തുടക്കത്തിലേ ഗോള്‍ നേടാനായില്ലെങ്കില്‍ തിരിച്ചടിയാകും. വിക്ടര്‍ മോസസ്, ഇഹീനാച്ചോ, ഇവോബി, മുസ, ജോണ്‍ ഒബി മൈക്കേല്‍ എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ. നൈജീരിയ ഐസ്‌ലാന്‍ഡിനെ തോല്‍പ്പിച്ചാല്‍ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയും സജീവമാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications