Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നൈജീരിയയ്‌ക്കെതിരെ ജീവന്മരണ പോരാട്ടത്തിന് അര്‍ജന്റീന ഇറങ്ങുന്നു; പ്രവചനം ഇങ്ങനെ

മോസ്‌കോ: റഷ്യ ലോകകപ്പില്‍ ഗ്രൂപ്പ് മത്സരങ്ങളിലെ ഏറ്റവും നിര്‍ണായകമായ കളിയില്‍ ചൊവ്വാഴ്ച അര്‍ജന്റീന നൈജീരിയയെ നേരിടുന്നു. ഇന്ത്യന്‍ സമയം രാത്രി 11.30ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സ്റ്റേഡിയത്തിലാണ് മത്സരം. ജയിച്ചാല്‍ മാത്രമേ അര്‍ജന്റീനയ്ക്ക് പ്രീക്വാര്‍ട്ടര്‍ സാധ്യതയുള്ളൂ. അതേസമയം, സമനിലയെങ്കിലും നേടി പ്രീക്വാര്‍ട്ടറിലെത്താനാകും നൈജീരിയയുടെ ശ്രമം.

messi

മെസ്സിക്കും സംഘത്തിനും വിജയത്തില്‍ കുറഞ്ഞതൊന്നും സംതൃപ്തി നല്‍കില്ല. ജയിച്ചാല്‍ മാത്രം പോരാ, ഐസ്‌ലാന്‍ഡിന്റെ സാധ്യത മറികടക്കാന്‍ മികച്ച ഗോള്‍ ശരാശരിയും അര്‍ജന്റീനയ്ക്ക് ആവശ്യമാണ്. സമീപകാലത്തൊന്നുമില്ലാത്തവിധം തകര്‍ന്നടിഞ്ഞ അര്‍ജന്റീനയ്ക്കായി ലോകമെങ്ങുമുള്ള ആരാധകര്‍ പ്രാര്‍ഥനയിലാണ്.

മെസ്സിക്ക് ആദ്യ രണ്ട് മത്സരങ്ങളിലും ഗോളടിക്കാന്‍ കഴിയാത്തതും ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്നു. ലോകകപ്പിനെത്തിയ സൂപ്പര്‍താരങ്ങളെല്ലാം തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടും മെസ്സിക്ക് തിളങ്ങാന്‍ കഴിയാത്തത് താരത്തിന്റെ പ്രകടനെത്തെയും ബാധിക്കുമോ എന്ന് കണ്ടറിയണം. ക്രൊയേഷ്യയ്‌ക്കെതിരായ മത്സരത്തില്‍ നിന്നും തികച്ചും വിത്യസ്തമായ ഫോര്‍മേഷനിലാണ് സാംപോളി ടീമിനെ ഒരുക്കുക. ഡി മരിയ ടീമില്‍ തിരിച്ചെത്തിയേക്കും. ഡിബാലയെ തുടക്കം മുതല്‍ കളിപ്പിക്കാനും സാധ്യതയുണ്ട്. പരീക്ഷണങ്ങള്‍ക്ക് മുതിരാതെ മികച്ച ടീമിനെ തന്നെ ഒരുക്കാനാണ് പരിശീലകന്റെ ശ്രമം.

ഇതേ അവസ്ഥ അർജന്റീന മുമ്പും നേരിട്ടിട്ടുണ്ട് | Oneindia Malayalam

കഴിവ് തെളിയിച്ചു കഴിഞ്ഞ നൈജീരിയയുടെ യുവനിര അര്‍ജന്റീനയ്ക്ക് കടുത്ത ഭീഷണിയുര്‍ത്തും. സ്‌ട്രൈക്കര്‍ അഹമ്മദ് മൂസയുടെ നേതൃത്വത്തില്‍ മിന്നലാക്രമണം നടത്തി പ്രതിരോധത്തിലൂന്നിയുള്ള കളിയായിരിക്കും നൈജീരിയയുടേത്. അര്‍ജന്റീനോട് ഒരു ദയവും കാണിക്കില്ലെന്ന് ടീം അറിയിച്ചതോടെ നിര്‍ണായക മത്സരം പൊടിപാറുമെന്നുറപ്പ്. ഇന്നേവരെ അര്‍ജന്റീനയെ നൈജീരിയയ്ക്ക് ലോകകപ്പില്‍ തോല്‍പ്പിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ അര്‍ജന്റീന ഒരു ഗോള്‍ മാര്‍ജിനില്‍ ജയിക്കുമെന്നാണ് പ്രവചനം.


Story first published: Tuesday, June 26, 2018, 12:01 [IST]
Other articles published on Jun 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+