Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഈ നൈജീരിയ അര്‍ജന്റീനയെ തോല്‍പ്പിക്കും'; ആരാധകര്‍ക്ക് ചങ്കിടിപ്പേറുന്നു

ലണ്ടന്‍: ലോകകപ്പിന് മുന്നോടിയായി കഴിഞ്ഞദിവസം നടന്ന ഇംഗ്ലണ്ട് നൈജീരിയ മത്സരം ഏറ്റവും കൂടുതല്‍ കണ്ടിരിക്കുക അര്‍ജന്റീനയുടെ ദേശീയ ടീമും അവരുടെ ആരാധകരുമായിരിക്കും. ലോകകപ്പില്‍ തങ്ങളുടെ ഗ്രൂപ്പില്‍ കളിക്കുന്ന ശക്തരുടെ തന്ത്രങ്ങളും ദൗര്‍ബല്യങ്ങളും അര്‍ജന്റീനയുടെ കോച്ചും കളിക്കാരും വിലയിരുത്തും.

football

അര്‍ജന്റീനയെ തോല്‍പ്പിക്കാനുള്ള എല്ലാ മികവുകളും ഒത്തിണങ്ങിയതാണ് ഇപ്പോഴത്തെ നൈജീരിയന്‍ ടീം എന്ന് വ്യക്തമാണ്. യുവ കളിക്കാരും പരിചയ സമ്പന്നരും ഒത്തിണങ്ങിയ സൂപ്പര്‍ ഈഗിള്‍സിനെ തോല്‍പ്പിക്കുക മുന്‍ ലോക ചാമ്പ്യന്മാര്‍ക്ക് എളുപ്പമാകില്ല. തോല്‍വിയോ സമനിലയോ ഒരുപക്ഷെ അര്‍ജന്റീനയുടെ മുന്നോട്ടുള്ള പ്രയാണത്തെയും ബാധിക്കും.

ഇംഗ്ലണ്ടിനെതിരെ 2-1 എന്ന സ്‌കോറിന് തോറ്റെങ്കിലും നൈജീരിയ മികച്ച കളിയാണ് കാഴ്ചവെച്ചത്. ടീമിന്റെ പോരായ്മകള്‍ പരിഹരിക്കുമെന്ന് കോച്ച് ഒബി മിക്കലും വ്യക്തമാക്കിയിട്ടുണ്ട്. ഏതൊക്കെ വിഭാഗത്തിലാണ് മെച്ചപ്പെടേണ്ടതെന്ന് അറിയാം. ലോകകപ്പില്‍ ഏതു വെല്ലുവിളിയെ നേരിടാനും ടീം തയ്യാറാണെന്നും മിക്കല്‍ പറയുന്നു.

ഐസ്‌ലാന്‍ഡ്, ക്രൊയേഷ്യ എന്നിവരടങ്ങുന്നതാണ് അര്‍ജന്റീനയുടെയും നൈജീരിയയുടേയും ഗ്രൂപ്പ്. ഗ്രൂപ്പിലെ അവസാനത്തെ മത്സരം അര്‍ജന്റീനയും നൈജീരിയയും തമ്മിലാണ്. അതായത് ഇരു ടീമുകളെ സംബന്ധിച്ചും നിര്‍ണായകമായ മത്സരമായിരിക്കും ഇതെന്ന് ഉറപ്പ്. ഒടുവില്‍ നടന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച ആത്മവിശ്വാസവുമായി നൈജീരിയ ഇറങ്ങുമ്പോള്‍ സമ്മര്‍ദ്ദമെല്ലാം അര്‍ജന്റീനയ്ക്കായിരിക്കും. അതേസമയം, ക്രൊയേഷ്യയോടും നൈജീരിയയോടും തോല്‍ക്കുകയാണെങ്കില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിക്കും സംഘത്തില്‍ പ്രീക്വാര്‍ട്ടര്‍ തുടങ്ങുന്നതിന് മുന്‍പ് രാജ്യത്തേക്ക് മടങ്ങാം.

Story first published: Monday, June 4, 2018, 9:02 [IST]
Other articles published on Jun 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+