മകനെതിരായ വിമര്‍ശനത്തില്‍ സോഷ്യല്‍ മീഡിയയ്‌ക്കെതിരെ നെയ്മറുടെ പിതാവ്
മോസ്‌കോ: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തിളങ്ങാന്‍ കഴിയാതിരുന്ന നെയ്മറെ വിമര്‍ശിച്ച സോഷ്യല്‍ മീഡിയയ്‌ക്കെതിരെ നെയ്മറുടെ പിതാവ്. ആരാധകര്‍ ക്ഷമ കാണിക്കണമെന്നും നല്ല രീതിയില്‍ പെരുമാറണമെന്നും പിതാവ് നെയ്മര്‍ സീനിയര്‍ വ്യക്തമാക്കി. നെയ്മര്‍ക്കെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് പിതാവിന്റെ പ്രതികരണം.
മകനെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ ശരിയായ രീതിയില്‍ പിന്തുണയ്ക്കൂ. ആരെയും അധിക്ഷേപിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രസീലിന്റെ പ്രതീക്ഷകളെല്ലാം ചുമലിലേറ്റി എത്തിയ നെയ്മറിന് സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. രണ്ടാം മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ഗോളടിച്ച് നെയ്മര്‍ ആരാധകരുടെ പ്രതീക്ഷ നിലനിര്‍ത്തുകയായിരുന്നു.

പിഎസ്ജിക്കുവേണ്ടി കളിക്കവെ പരിക്കേറ്റതിനെ തുടര്‍ന്ന് ഏറെനാള്‍ കളത്തിന് പുറത്തായിരുന്ന താരം ലോകകപ്പിലാണ് തിരിച്ചെത്തിയത്. ആദ്യ മത്സരത്തിനുശേഷം പരിക്കിന്റെ സൂചന വീണ്ടും കണ്ടത് ആരാധകരില്‍ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍, രണ്ടാം മത്സരത്തില്‍ മുഴുവന്‍ സമയവും കളിച്ച് നെയ്മര്‍ മികവ് തെളിയിച്ചു.
അതേസമയം, ലോകകപ്പിലെ പ്രതീക്ഷയ്‌ക്കൊത്ത കളി പുറത്തെടുക്കാന്‍ ടീമെന്ന നിലയില്‍ ബ്രസീലിന് കഴിഞ്ഞിട്ടില്ല. മൂന്നാം മത്സരത്തില്‍ സെര്‍ബിയയോട് തോല്‍വി വഴങ്ങിയാല്‍ ടീം പുറത്താകാനും സാധ്യതയുണ്ട്. പ്രീക്വാര്‍ട്ടര്‍ മുതല്‍ വന്‍ ടീമുകളെത്തുമെന്നതിനാല്‍ അപ്പോഴേക്കും ടീം മികവിലേക്ക് ഉയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications