Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീലിന്റെ തോല്‍വി നെയ്മര്‍ കണ്ടു നിന്നു

ബ്രസീലിയ: ലൂസേഴ്‌സ് ഫൈനലില്‍ കളിക്കളത്തിന് പുറത്തെങ്കിലും അവന്‍ ഉണ്ടാകും. ഡച്ച് പടയുടെ റോ-റോ കുന്തമുന കുതിക്കുമ്പോള്‍ കാനറികളുടെ കാതില്‍ അവന്റെ ആക്രോശങ്ങള്‍ ആവേശമായ് പരിണമിക്കും. സെമിയിലെ കനത്ത തോല്‍വിക്ക് പരാജിതരുടെ ഫൈനലില്‍ രാജ്യത്തിന് വേണ്ടി അവര്‍ കണക്ക് തീര്‍ക്കും....

പക്ഷേ ഒന്നും നടന്നില്ല. പൊട്ടല്‍ വീണ നട്ടെല്ലുമായി നെയ്മര്‍ കളികാണാനെത്തിയെങ്കിലും അവന്റെ സഖാക്കള്‍ക്ക് വിജയിക്കാനായില്ല. ആശ്വാസത്തിനായി ഒരു ഗോള്‍ പോലും മടക്കാനാകാതെ രണ്ട് പകുതികളില്‍ ബ്രസീല്‍ ശ്വാസം മുട്ടി മരിച്ചു. കാഴ്ചക്കാരനായി നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവനായി നെയ്മര്‍.

Neymar

സെമി, ലൂസേഴ്‌സ് ഫൈനല്‍ മത്സരങ്ങള്‍ അത് തെളിയിക്കുകയായിരുന്നു. നെയ്മര്‍ എന്ന മെലിഞ്ഞ പയ്യന്‍റെ കഠിനാധ്വാനം മാത്രമാണ് ബ്രസീലിനെ സെമി ഫൈനല്‍ വരെയെങ്കിലും എത്തിച്ചത്. ഫിഡന്ററായും, മിഡ് ഫീല്‍ഡറായും സ്‌ട്രൈക്കറായും അവന്‍ അവതരിച്ചില്ലെങ്കില്‍ പാടിപ്പുകഴ്ത്തിയ കാനറിപ്പട ഇല്ല.

മൈതാനത്തിന്റെ ചാരെ ഇരുന്ന് കളി കാണുമ്പോള്‍ നെയമര്‍ ഓര്‍ത്തിട്ടുണ്ടാകും, ആ കൊളംബിയക്കാരന്റെ കനത്ത കാല്‍മുട്ടുകള്‍ തന്റെ നട്ടെല്ലിനെ തകര്‍ത്തില്ലായിരുന്നെങ്കില്‍ ജീവന്‍ കൊടുത്തും തന്റെ ടീമിനെ കരകയറ്റാമായിരുന്നുവെന്ന്... ഒരു വേള അവന്റെ ബുട്ടിട്ട കാലുകള്‍ മൈതാനത്തിലേക്ക് ഓടിയിറങ്ങാന്‍ കൊതിച്ചിട്ടുണ്ടാകും.

നിരാശയുടെ പടുകുഴിയില്‍ വീണ സ്‌കൊളാരി നിശബ്ദനായിരിക്കുമ്പോഴും നെയ്മര്‍ എന്തൊക്കെയോ ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു. അവസാന നിമിഷം വരെ തന്റെ കൂട്ടുകാരില്‍ അവന്‍ വിശ്വാസമര്‍പ്പിച്ചു. റഫറി ലോങ് വിസില്‍ മുഴക്കും വരെ അവന്റെ കണ്ണുകളില്‍ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ ഒടുവില്‍ പരാജയം ഏറ്റുവാങ്ങി മടങ്ങുമ്പോള്‍ നിറഞ്ഞ കണ്ണുകളും, അടക്കിപ്പിടിച്ച വിതുമ്പലും മിാത്രമേ ആ മുഖത്ത് തെളിഞ്ഞുള്ളൂ

Story first published: Sunday, July 13, 2014, 10:49 [IST]
Other articles published on Jul 13, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+