ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ചരിത്രത്ത്ിലെ തന്നെ ഏറ്റവും വലിയ തിരിച്ചുവരവിന് ബാഴ്‌സലോണയെ സഹായിച്ചത് നെയ്മറാണ്. മെസിയെ പി എസ് ജി താരങ്ങള്‍ പൂട്ടിയിട്ടതോടെ നെയ്മര്‍ വിശ്വരൂപം പുറത്തെടുത്തു. ഫ്രീകിക്ക് ഗോളില്‍ ബാഴ്‌സക്ക് പ്രതീക്ഷ നല്‍കിയ നെയ്മര്‍ മെസിക്ക് പെനാല്‍റ്റിയൊരുക്കിയും ഒരു പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചും മാന്‍ ഓഫ് ദ മാച്ച് ആയി. കളിക്കളത്തിന് പുറത്തും നെയ്മര്‍ കൈയ്യടി നേടുകയാണ്. എതിര്‍ ടീം താരങ്ങളെ ട്രോളിയ നെയ്മര്‍ ആളൊരു സൂപ്പര്‍ ട്രോളറാണെന്ന് സോഷ്യല്‍ മീഡിയ തിരിച്ചറിയുന്നു.
പ്രീക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ പി എസ് ജി 4-0ന് ബാഴ്‌സയെ തകര്‍ത്തപ്പോള്‍ പി എസ്ജി താരങ്ങളായ റാബിയറ്റും കുര്‍സാവയും ഇന്‍സ്റ്റാഗ്രാമില്‍ ഡ്രസിംഗ് റൂം ചിത്രം പോസ്റ്റിയിരുന്നു.

അതേ ചിത്രം എടുത്താണ് നെയ്മര്‍ പോസ്റ്റിയത്. ഗോളിന്റെ എണ്ണം സൂചിപ്പിക്കുവാന്‍ നാല് വിരല്‍ റാബിയറ്റ് ഉയര്‍ത്തിക്കാണിക്കുമ്പോള്‍ പിറകിലിരുന്ന് കുര്‍സാവ വിക്ടറി ചിഹ്നമായി രണ്ട് വിരല്‍ ഉയര്‍ത്തിക്കാണിക്കുന്നു. ഇതാണ് ചിത്രം. 4-2 = 6 എന്ന പോസ്റ്റിട്ട് നെയ്മര്‍ രണ്ടാം ലെഗിലെ ജയം സൂചിപ്പിക്കുന്ന ഒരു ട്രോളാണ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിയിരിക്കുന്നത്. സംഭവം സൂപ്പറായി, ബാഴ്‌സയുടെ വിജയം പോലെ...!!