നിറകണ്ണുകളോടെ നെയ്മര്‍ പറഞ്ഞു... ഞാന്‍ മടങ്ങിവരും
സാവോ പോളോ: ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇപ്പോഴും ആ സത്യം ഉള്‍ക്കൊള്ളാനായിട്ടില്ല. ജര്‍മനിക്കെതിരയുള്ള സെമിഫൈനലില്‍ നെയ്മര്‍ കളിക്കില്ലെന്ന ആ ക്രൂരമായ സത്യം. പക്ഷേ നെയ്മറിന് അത് നന്നായി അറിയാം.
ലോകത്തെ എല്ലാ ആരാധകര്‍ക്കുമായി നെയ്മര്‍ തന്റെ സന്ദേശം ഒരു വീഡിയോ ആയി പുറത്തുവിട്ടു. നിറകണ്ണുകളോടെ നെയ്മര്‍ പറഞ്ഞ വാക്കുകള്‍ കണ്ണുനിറയാതെ കാണാനാകില്ല. പരിക്കിന്റെ പിടിയില്‍ നിന്ന് മോചിതനായി താന്‍ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചുവരും എന്നാണ് ആത്മവിശ്വാസത്തോടെ നെയ്മര്‍ പറഞ്ഞത്.

രണ്ട് സ്വപ്‌നങ്ങളാണ് തനിക്കുണ്ടായിരുന്നത്. അതിലൊന്ന് ബ്രസീല്‍ ചാമ്പ്യന്‍മാരാവുക എന്നതായിരുന്നു. തന്റെ സഹതാരങ്ങള്‍ അത് നിറവേറ്റുമെന്ന് ഉറപ്പുണ്ടെന്ന് നെയ്മര്‍ പറയുന്നു. എന്നാല്‍ രണ്ടാമത്തെ സ്വപ്‌നം... ലോകകപ്പ് ഫൈനലില്‍ കളിക്കുക... പക്ഷേ ഇത്തവണ അത് നടക്കില്ല... നയ്മറിന്റെ കണ്ണുകള്‍ നിറഞ്ഞു... വാക്കുകള്‍ ഇടറി.
'എന്നെ സംബന്ധിച്ച് ഏറെ വിഷമകരമായ സമയമാണിത്. എന്റെ ചിന്തകളിലൂടെ എന്താണ് കടന്നുപോകുന്നതെന്ന് വിശദീകരിക്കാന്‍ എനിക്ക് വാക്കുകളില്ല. എന്റെ ഹൃദയം പറയുന്നു, ഞാന്‍ ഉടന്‍ തന്നെ കളിക്കളത്തിലേക്ക് തിരിച്ചുവരും....'
പരിക്കേറ്റ് കിടന്ന തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നെയ്മര്‍ നന്ദിപറഞ്ഞു. പരിശീലകര്‍, സഹകളിക്കാര്‍, ആരാധകര്‍... എല്ലാവര്‍ക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications