സമനിലയ്ക്ക് പിന്നാലെ നെയ്മറിന് പരിക്ക്; പരിശീലനം ഉപേക്ഷിച്ചു; ബ്രസീല്‍ ആശങ്കയില്‍

മോസ്‌കോ: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സ്വറ്റ്‌സര്‍ലന്‍ഡിനോട് സമനില വഴങ്ങിയതിന് പിന്നാലെ ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന് പരിക്ക്. നേരത്തെ പരിക്കേറ്റ അതേ കാലിന് വേദനയുണ്ടായതിനെ തുടര്‍ന്ന് നെയ്മര്‍ പരിശീലനം ഉപേക്ഷിക്കുകയായിരുന്നു. പരിശീലനത്തിനിറങ്ങി 15 മിനിറ്റുകള്‍ക്കുശേഷം വേദനകൊണ്ട് പുളഞ്ഞ താരം മൈതാനം വിടുന്നത് വീഡിയോയില്‍ കാണാം.

ഫിബ്രുവരി മുതല്‍ വലതുകാല്‍ക്കുഴയ്ക്ക് പരിക്കേറ്റ നെയ്മര്‍ ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമത്തിലായിരുന്നു. ബ്രസീലിന്റെ സന്നാഹമത്സരത്തിലാണ് പിന്നീട് കളത്തിലിറങ്ങുന്നത്. ലോകകപ്പിലെ ആദ്യ മത്സരത്തിലും നെയ്മര്‍ കളിച്ചു. കളിക്കിടെ കാലിന് വേദനയുണ്ടായതാണ് സൂചന.
നെയ്മര്‍ ഇപ്പോള്‍ വിശ്രമിത്തിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ലോകകപ്പിലെ അടുത്തമത്സരത്തില്‍ ബ്രസീലിനുവേണ്ടി കളിക്കുന്നകാര്യത്തില്‍ തീരുമാനമുണ്ടായിട്ടില്ല. തിരിച്ചുവരാന്‍ കഠിന ശ്രമത്തിലാണെന്ന് സൂചിപ്പിച്ച് നെയ്മര്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ബ്രസീലിന്റെ അടുത്ത മത്സരം വെള്ളിയാഴ്ച കോസ്‌റ്റോറിക്കയുമായാണ്.
ആദ്യ ഇലവനില്‍ നെയ്മര്‍ ഇറങ്ങില്ലെന്നാണ് സൂചന. ബ്രസീല്‍ തുടക്കം തന്നെ ലീഡെടുത്താല്‍ നെയ്മറിന് വിശ്രമം നല്‍കും. നെയ്മറില്ലെങ്കിലും കോസ്‌റ്റോറിക്കയ്‌ക്കെതിരെ ജയിക്കാമെന്നാണ് ബ്രസീലിന്റെ കണക്കുകൂട്ടല്‍. ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയതിനാല്‍ ശേഷിക്കുന്ന രണ്ടു മത്സരങ്ങള്‍ ബ്രസീലിന് നിര്‍ണായകമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications