വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പിഎസ്ജിയുടെ ചാംപ്യന്‍സ് ലീഗ് പ്രതീക്ഷ മങ്ങി... നെയ്മര്‍ക്ക് പരിക്ക്, റയലിനെതിരേ കളിക്കില്ല?

ഞായറാഴ്ച നടന്ന ഫ്രഞ്ച് ലീഗ് മല്‍സരത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്

മാഡ്രിഡ്: ഫ്രഞ്ച് ഗ്ലാമര്‍ ടീം പിഎസ്ജിയുടെ യുവേഫ ചാംപ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ച് സൂപ്പര്‍ താരം നെയ്മര്‍ക്കു പരിക്കേറ്റു. ഞായറാഴ്ച നടന്ന ഫ്രഞ്ച് ലീഗ് മല്‍സരത്തിനിടെയാണ് ബ്രസീലിയന്‍ സ്റ്റാറിന് ഗുരുതരമായി പരിക്കേറ്റത്. ഒളിംപിക് മാഴ്‌സെയ്‌ക്കെതിരേ പിഎസ്ജി ജയിച്ച കളിക്കിടെ ഗ്രൗണ്ടില്‍ പരിക്കേറ്റു വീണ നെയ്മറെ സ്‌ട്രെച്ചറില്‍ പുറത്തക്കു കൊണ്ടുപോവുകയായിരുന്നു.

മയാങ്ക്... ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷന്‍, സച്ചിന്റെ റെക്കോര്‍ഡ് തകര്‍ന്നു!!

<span class=ഐപിഎല്‍: ഇവര്‍ ചേര്‍ന്നാല്‍ ബൗളര്‍മാര്‍ സുല്ലിടും!! തല്ലിപ്പരുവമാക്കുമെന്നുറപ്പ്... " title="ഐപിഎല്‍: ഇവര്‍ ചേര്‍ന്നാല്‍ ബൗളര്‍മാര്‍ സുല്ലിടും!! തല്ലിപ്പരുവമാക്കുമെന്നുറപ്പ്... " />ഐപിഎല്‍: ഇവര്‍ ചേര്‍ന്നാല്‍ ബൗളര്‍മാര്‍ സുല്ലിടും!! തല്ലിപ്പരുവമാക്കുമെന്നുറപ്പ്...

കോലി കരുതിയിരുന്നോ... റെക്കോര്‍ഡ് സുരക്ഷിതമല്ല!! തകര്‍ക്കാന്‍ മിടുക്കുള്ളവരുണ്ട്, ഇവരെ സൂക്ഷിക്കുകകോലി കരുതിയിരുന്നോ... റെക്കോര്‍ഡ് സുരക്ഷിതമല്ല!! തകര്‍ക്കാന്‍ മിടുക്കുള്ളവരുണ്ട്, ഇവരെ സൂക്ഷിക്കുക

1

വിശദമായ പരിശോധനയില്‍ നെയ്മറുടെ കാല്‍പ്പാദത്തിനു ചെറിയ പൊട്ടലേറ്റതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ മാര്‍ച്ച് ആറിന് റയല്‍ മാഡ്രിഡിനെതിരേ നടക്കുന്ന ചാംപ്യന്‍സ് ലീഗ് രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ അദ്ദേഹത്തിന് പുറത്തിരിക്കേണ്ടിവരും. ആദ്യപാദത്തില്‍ 1-3ന് തോറ്റതിനാല്‍ രണ്ടാംപാദത്തില്‍ പിഎസ്ജിക്ക് മികച്ച മാര്‍ജിനില്‍ ജയിച്ചേ തീരൂ. ഇതിനിടെയാണ് പിഎസ്ജിയുടെ വിജയമോഹങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തി നെയ്മറുടെ പിന്‍മാറ്റം. നെയ്മര്‍ക്കു എത്ര നാള്‍ വിശ്രമം വേണ്ടിവരുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

2

ഈ സീസണിലാണ് ലോകറെക്കോര്‍ഡ് തുകയ്ക്കു ബാഴ്‌സലോണയില്‍ നിന്നും നെയ്മര്‍ പിഎസ്ജിയിലേക്കു ചേക്കേറിയത്. കന്നി സീസണില്‍ തന്നെ പിഎസ്ജിക്കു വേണ്ടി മിന്നുന്ന പ്രകടനമാണ് താരം കാഴ്ചവച്ചത്. 28 ഗോളുകള്‍ നേടിയ നെയ്മര്‍ 16 ഗോളുകള്‍ക്കു വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.

Story first published: Tuesday, February 27, 2018, 16:11 [IST]
Other articles published on Feb 27, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X