Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെയ്മറും കൂടെ വേണം!! ആവശ്യവുമായി മെസ്സി നേരിട്ട് രംഗത്ത്, വമ്പന്‍ ട്രാന്‍സ്ഫര്‍ ഉടന്‍?

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിയും ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറും മൂന്നാം തവണയും ഒരേ ക്ലബ്ബിനു വേണ്ടി പന്ത് തട്ടുന്നതു കാണാന്‍ വൈകാതെ സാധിച്ചേക്കും. നിലവില്‍ മെസ്സി അമേരിക്കയില്‍ ഇന്റര്‍ മയാമിക്കു വേണ്ടിയും നെയ്മര്‍ സൗദി പ്രോ ലീഗില്‍ അല്‍ ഹിലാലിനും വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.

ബ്രസീലിയന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഇന്ററിലേക്കു ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ അടുത്തിടെയായി ശക്തമാണ്. ഇപ്പോഴിതാ നെയ്മറെ ടീമിലേക്കു കൊണ്ടു വരണമെന്നു ക്യാപ്റ്റന്‍ കൂടിയായ മെസ്സി തന്നെ ക്ലബ്ബിനോടു നേരിട്ടു ആവശ്യപ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം എംഎല്‍എസ് സൂപ്പര്‍ കപ്പിനായുള്ള പ്ലേഓഫില്‍ അറ്റ്‌ലാന്റ യൂനൈറ്റഡിനോടു 2-3ന്റെ ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങി ഇന്‍റര്‍ പുറത്തായിരുന്നു. ഇതിനു പിന്നാലെയാണ് നെയ്മറെയും തനിക്കു ഈ ടീമില്‍ വേണമെന്നു ടീമുടമകളെ മെസ്സി അറിയിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്നു ടീമുടമകളിലൊരാളും ഇംഗ്ലണ്ടിന്റെ മുന്‍ സൂപ്പര്‍ താരവുമായ ഡേവിഡ് ബെക്കാം ഇതിനു വേണ്ടിയുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

LIONEL MESS- NEYMAR

നെയ്മര്‍ ഉടനെത്തും?

നെയ്മറുടെ ഇന്റര്‍ മയാമിയിലേക്കുള്ള കൂടുമാറ്റം യാഥാര്‍ഥ്യമാവുകയാണെങ്കില്‍ ഒരു കാലത്തു ലോക ഫുട്‌ബോളിലെ ഏറ്റവും മൂര്‍ച്ചയേറിയ എംഎസ്എന്‍ (MSN) ത്രയത്തെ അമേരിക്കന്‍ ഫുട്‌ബോളില്‍ നമുക്കു കാണാന്‍ സാധിക്കും. കാരണം ലയണല്‍ മെസ്സിയെക്കൂടാതെ ഈ ത്രയത്തിലെ രണ്ടാമനും ഉറുഗ്വേയുടെ ഗോളടിവീരനുമായ ലൂയിസ് സുവാരസ് ഇതിനകം തന്നെ ഇന്റര്‍ മയാമിയുടെ ഭാഗമാണ്.

ഇനി നെയ്മര്‍ കൂടി എത്തുന്നതോടെ ഈ ത്രയം യാഥാര്‍ഥ്യമാവുകയും ചെയ്യും. നേരത്തേ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയിലാണ് മെസ്സി, സുവാരസ്, നെയ്മര്‍ ത്രയം എതിര്‍ ഗോള്‍മുഖം വിറപ്പിച്ച് ഗോളുകള്‍ വാരിക്കൂട്ടിയത്. പിന്നീട് ഈ ത്രയം വേര്‍പിരിയുകയും മൂന്നു പേരും വ്യത്യസ്ത ക്ലബ്ബുകളിലേക്കു മാറുകയുമായിരുന്നു.

ബാഴ്‌സ വിട്ട് നെയ്മര്‍ പിഎസ്ജിയിലേക്കു പോയപ്പോള്‍ പിന്നാലെ മെസ്സിയും ഇവിടെയെത്തിയിരുന്നു. പക്ഷെ ബാഴ്‌സയിലേതു പോലെയൊരു സൂപ്പര്‍ കോമ്പിനേഷനായി ഇതു ഫ്രാന്‍സില്‍ മാറിയില്ല. പിഎസ്ജിയില്‍ നിന്നും നെയ്മര്‍ പിന്നീട് അല്‍ ഹിലാലിലേക്കും മെസ്സി ഇന്റര്‍ മയാമിയിലേക്കും ചേക്കേറുകയായിരുന്നു.

MESSI- NEYMAR- SUAREZ

മെസ്സിയുടെ ആവശ്യപ്രകാരം നെയ്മറെ സൗദി ലീഗില്‍ നിന്നും ഇന്റര്‍ മയാമിലെത്തിക്കാനുള്ള കരുക്കള്‍ നീക്കിക്കഴിഞ്ഞുവെന്നാണ് വിവരം. മോശമല്ലാത്ത ഓഫര്‍ തന്നെ ബ്രസീലിയന്‍ സൂപ്പര്‍ താരത്തിനു അമേരിക്കന്‍ ടീം നല്‍കുകയും ചേയ്യും.

അല്‍ ഹിലാലിലെത്തിയതു മുതല്‍ പരിക്കുകള്‍ നെയ്മറെ വിടാതെ പിന്തുടരുകയാണ്. ഒരു വര്‍ഷത്തോളം പരിക്കേറ്റ് പുറത്തിരുന്ന അദ്ദേഹം അടുത്തിടെയാണ് കളിക്കളത്തിലേക്കു മടങ്ങിയെത്തിയത്. പിന്നാലെ വീണ്ടും പരിക്കേറ്റതോടെ ചികില്‍സയ്ക്കായി ഇപ്പോള്‍ ബ്രസീലിലാണ് നെയ്മറുള്ളത്. അടുത്ത വര്‍ഷം ജൂണ്‍ വരെ അല്‍ ഹിലാലുമായി നെയ്മര്‍ക്കു കരാറുണ്ട്.

എന്നാല്‍ പരിക്കുകള്‍ വലയ്ക്കുന്ന അദ്ദേഹത്തെ നിലനിര്‍ത്താന്‍ ക്ലബ്ബിനു താല്‍പ്പര്യമില്ല. അതുകൊണ്ടു തന്നെ ഇന്റര്‍ മയാമിയുടെ ഓഫര്‍ അവര്‍ സ്വീകരിക്കാന്‍ സാധ്യത കൂടുതലാണ്. അമേരിക്കന്‍ ക്ലബ്ബിനെക്കൂടാതെ നെയ്മറുടെ ആദ്യ കാല ക്ലബ്ബായ സാന്റോസും തങ്ങളുടെ പഴയെ ഹീറോയെ തിരികെയെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഏതു ടീമിലേക്കാവും അദ്ദേഹം മാറുകയെന്നതു കാത്തിരുന്നു തന്നെ കാണണം.

Story first published: Monday, November 11, 2024, 20:21 [IST]
Other articles published on Nov 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+