For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ആരാധകരെ ശാന്തരാകുവിന്‍, പരിക്കില്‍ നിന്ന് മുക്തനായി നെയ്മര്‍; മടങ്ങിവരവ് തീയ്യതി ഇതാ

ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ തിരിച്ചുവരവിനൊരുങ്ങുന്നു. തുടര്‍ച്ചയായി ഏറ്റ പരിക്കുകളെത്തുടര്‍ന്ന് നെയ്മറിന്റെ ഭാവി പോലും ചോദ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ശക്തമായി തിരിച്ചുവരാന്‍ നെയ്മര്‍ തയ്യാറെടുക്കുകയാണ്. പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിയ നെയ്മര്‍ മടങ്ങിവരുന്ന തീയ്യതി ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിനൊപ്പമുള്ള നെയ്മര്‍ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുമെന്നാണ് വിവരം.

ഒക്ടോബര്‍ 26നാണ് ഈ മത്സരം നടക്കാന്‍ പോകുന്നത്. ഇതിലൂടെ നെയ്മര്‍ തിരിച്ചുവരവ് നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. എന്തായാലും നെയ്മറിന്റെ മടങ്ങിവരവ് വാര്‍ത്ത ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് പറയാം.

neymar

പരിക്ക് തകര്‍ത്ത നെയ്മറിന്റെ കരിയര്‍

ആധുനിക ഫുട്‌ബോളില്‍ ലയണല്‍ മെസിക്കും ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കുമൊപ്പം സ്ഥാനം അര്‍ഹിച്ചിരുന്ന താരമാണ് നെയ്മര്‍. എന്നാല്‍ കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി നിരന്തരം പരിക്ക് നെയ്മറെ വേട്ടയാടുകയാണ്. പിഎസ്ജിക്കായി കളിക്കവെ കാലിന് പരിക്കേറ്റതോടെയാണ് താരത്തിനത് വലിയ തിരിച്ചടിയായി മാറിയത്. കാലിന് പരിക്കേറ്റത് നെയ്മര്‍ക്ക് തിരിച്ചുവരവ് വളരെ പ്രയാസമായി മാറ്റി. എന്നാല്‍ കഠിനമായ പരിശ്രമത്തിലൂടെ ഇപ്പോള്‍ തിരിച്ചുവരവ് നടത്താന്‍ നെയ്മര്‍ക്ക് സാധിച്ചിരിക്കുകയാണ്.

2023ലാണ് നെയ്മര്‍ അല്‍ ഹിലാലിലേക്കെത്തുന്നത്. എന്നാല്‍ കാല്‍മസിലിന് പരിക്കേറ്റതോടെ അഞ്ച് മത്സരങ്ങള്‍ക്ക് ശേഷം വീണ്ടും താരത്തിന് വിശ്രമമെടുക്കേണ്ടി വന്നിരിക്കുകയാണ്. നിലവിലെ അദ്ദേഹത്തിന്റെ തിരിച്ചുവരവ് വലിയ പ്രതീക്ഷ ആരാധകര്‍ക്ക് നല്‍കുന്നുണ്ടെങ്കിലും അദ്ദേഹം ഇപ്പോഴും പരിക്കിന്റെ ഭീഷണിയിലാണെന്ന് പറയാം. നെയ്മറിന് തിരിച്ചുവരവ് നടത്താനായാലും എത്ര നാള്‍ പരിക്കേല്‍ക്കാതെ കളിക്കാന്‍ സാധിക്കുമെന്നതാണ് കണ്ടറിയേണ്ടത്.

നെയ്മര്‍ക്ക് നഷ്ടമായത് 69 മത്സരങ്ങള്‍

നിലവിലെ പരിക്കിന്റെ പേരില്‍ 69 മത്സരങ്ങളാണ് അദ്ദേഹത്തിന് നഷ്ടമായിരിക്കുന്നത്. 69 മത്സരത്തില്‍ 55 മത്സരവും അല്‍ ഹിലാലിനായാണ്. 14 മത്സരങ്ങളാണ് ബ്രസീലിനൊപ്പം അദ്ദേഹത്തിന് നഷ്ടമായത്. കോപ്പാ അമേരിക്കയിലടക്കം ബ്രസീലിനൊപ്പം നെയ്മറില്ലാതിരുന്നത് ടീമിനേയും പ്രതികൂലമായി ബാധിച്ചു. കാല്‍ക്കുഴക്കേറ്റ പരിക്കാണ് നെയ്മറെ പ്രയാസപ്പെടുത്തുന്നത്. കരിയറിലെ നിര്‍ണ്ണായക സമയങ്ങളെല്ലാം പരിക്ക് കൊണ്ടുപോയി. ഇപ്പോഴും പരിക്കിന്റെ ഭീഷണിയില്‍ തുടരുന്നു.

അടുത്ത ഫുട്‌ബോള്‍ ലോകകപ്പ് കളിക്കാന്‍ ബ്രസീലിനൊപ്പം നെയ്മറുണ്ടാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മെസിയും റൊണാള്‍ഡോയും ഇതിനോടകം വിരമിക്കല്‍ സൂചന നല്‍കിക്കഴിഞ്ഞു. നെയ്മറിന് ലോകകപ്പ് കളിച്ച് ബ്രസീലിനെ കപ്പിലേക്കെത്തിക്കാന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Sunday, October 20, 2024, 15:15 [IST]
Other articles published on Oct 20, 2024
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+