Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെയ്മര്‍- മെസ്സി ജോടി വീണ്ടും ഒന്നിക്കുന്നു!! സര്‍പ്രൈസ് നീക്കം, ഇനി കളി മാറും

പരിക്കിനെ തോല്‍പ്പിച്ചു കളിക്കളത്തിലേക്കു മടങ്ങിയെത്തിയ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ വീണ്ടുമൊരു കൂടുമാറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ സൗദി പ്രോ ലീഗില്‍ അല്‍ ഹിലാല്‍ ടീമിന്റെ ഭാഗമാണ് അദ്ദേഹം. എന്നാല്‍ സൗദി വിടാനുള്ള നീക്കം നെയ്മര്‍ നടത്തുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍. മുന്‍ സഹതാരവും അര്‍ജന്റൈന്‍ ഇതിഹാസവുമായ ലയണല്‍ മെസ്സിക്കൊപ്പം അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ (MLS) കളിക്കാനാണ് നെയ്മര്‍ ആലോചിക്കുന്നത്.

മെസ്സിയുടെ ക്ലബ്ബായ ഇന്റര്‍ മയാമി നെയ്മറെ റാഞ്ചാനുള്ള നീക്കം ഇതിനകം നടത്തിക്കഴിഞ്ഞുവെന്നാണ് വിവരം. ഈ കൂടുമാറ്റം സംഭവിക്കുകയാണെങ്കില്‍ ഇതു മൂന്നാം തവണയായിരിക്കും മെസ്സിയെയും നെയ്മറെയും ഒരേ ക്ലബ്ബില്‍ കാണാന്‍ പോവുന്നത്.

LIONEL MESSI- NEYMAR

തുടക്കം ബാഴ്‌സിയില്‍

സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയിലാണ് ലയണല്‍ മെസ്സിയും നെയ്മറും ആദ്യമായി ഒന്നിക്കുന്നത്. ദീര്‍ഘകാലം ഒരുമിച്ച് കളിച്ച ഇരുവരും നിരവധി കിരീട വിജയങ്ങളില്‍ പങ്കാളികളാവുകയും ചെയ്തു. അതിനു ശേഷം ബ്രസീലിയന്‍ സൂപ്പര്‍ താരം ബാഴ്‌സ വിട്ട് ഫ്രഞ്ച് ചാംപ്യന്മാരായ പിഎസ്ജിയിലേക്കു മാറുകയായിരുന്നു.

വൈകാതെ ബാഴ്‌സയില്‍ നിന്നു മെസ്സിയും പിഎസ്ജിയിലേക്കു ചേക്കേറി. അവിടെ നിന്നാണ് രണ്ടു പേരും രണ്ടു വഴിക്കു പിരിയുന്നത്. മെസ്സി അമേരിക്കയിലേക്കു വിമാനം കയറിയപ്പോള്‍ നെയ്മര്‍ പറന്നത് സൗദിയിലേക്കായിരുന്നു. ഇപ്പോഴിതാ ബ്രസീലിയന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ സൗദി വിട്ട് പഴയ കൂട്ടൂകാരനോടൊപ്പം പന്ത് തട്ടാന്‍ പോവുകയാണ്.

തിരിച്ചുവന്നത് ഈ മാസം

പരിക്കു കാരണം ഒരു വര്‍ഷഷത്തോളം കളിക്കളത്തില്‍ നിന്നും വിട്ടുനിന്ന നെയ്മര്‍ ഈ മാസം 21നാണ് ഹിലാലിനു വേണ്ടി കളിച്ച് മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയത്. ടീം 5-4നു അല്‍ എയ്‌നിനെ തോല്‍പ്പിച്ച എഎഫ്‌സി ചാംപ്യന്‍സ് ലീഗില്‍ പകരക്കാരനായി അദ്ദേഹം കളിക്കളത്തിലേക്കു വരികയായിരുന്നു. കഴിഞ്ഞ വര്‍ഷം അല്‍ ഹിലാലിലെത്തിയ നെയ്മര്‍ വെറും മൂന്നു മല്‍സരങ്ങളില്‍ മാത്രമേ ക്ലബ്ബിനായി കളിച്ചിട്ടുള്ളൂ. ഗോളുകളൊന്നും താരം ഇനിയും നേടിയിട്ടുമില്ല.

LIONEL MESSI- NEYMAR

നെയ്മര്‍ക്കു വേണ്ടി ഇന്റര്‍ മയാമി ടീം അല്‍ ഹിലാല്‍ ക്ലബിനെ ഔദ്യോഗികമായി സമീപിച്ചു കഴിഞ്ഞുവെന്നു സൗദി അറേബ്യന്‍ ജേര്‍ണലിസ്റ്റായ താരിഖ് അല്‍ നൗഫലാണ് പുറത്തു വിട്ടിരിക്കുന്നത്. ഈ ഓഫറിനോടു അല്‍ ഹിലാല്‍ പോസിറ്റീവ് നിലപാടാണോ സ്വീകരിച്ചതെന്നു വ്യക്തമല്ല.

അടുത്ത വര്‍ഷം ജൂണിലാണ് നെയ്മറുമായുള്ള ക്ലബ്ബിന്റെ കരാര്‍ അവസാനിക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായുളള പരിക്കുകളും ഇടവേളകളും കാരണം കരാര്‍ പുതുക്കാനുള്ള സാധ്യത തീരെ കുറവാണ്. ഇന്റര്‍ മയാമിയില്‍ നിന്നും മോശമല്ലാത്ത ഒരു ഓഫര്‍ വരികയാങ്കെില്‍ അല്‍ ഹിലാല്‍ ക്ലബ്ബ് അതു സ്വീകരിക്കാന്‍ തന്നെയാണ് സാധ്യത.

ഇന്റര്‍ മയാമിയില്‍ മെസ്സി മാത്രമല്ല ബാഴ്‌സയിലെ വേറെയും ചില ടീമംഗങ്ങളുള്ളതിനാല്‍ നെയ്മര്‍ ഈ കൂടുമാറ്റതത്തിനു തയ്യാറാവാന്‍ തന്നെയാണ് സാധ്യത. മുന്‍ ബാഴ്‌സ താരങ്ങളായ ലൂയിസ് സുവാരസ്, സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ്, ജോര്‍ഡി ആല്‍ബ എന്നിവരെല്ലാം ഇപ്പോള്‍ ഇന്റര്‍ മയാമിയിലുണ്ട്.

Story first published: Saturday, October 26, 2024, 15:31 [IST]
Other articles published on Oct 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+