Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിക്കൊപ്പം വീണ്ടും നെയ്മറില്ല!! പുതിയ ക്ലബ്ബ് മറ്റൊന്ന്? വൈറലായി പ്രതികരണം

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറുടെ കൂടുമാറ്റവുമായുള്ള ബന്ധപ്പട്ട അഭ്യൂഹങ്ങള്‍ ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ ചൂടുപിടിക്കുകയാണ്. പരിക്കില്‍ നിന്നും മോചിതനായി അദ്ദേഹം അടുത്തിടെ കളിക്കളത്തിലേക്കു മടങ്ങിയെത്തിയതിനു പിന്നാലെ പുതിയ ക്ലബ്ബ് ഏതാവുമെന്നാണ് ചര്‍ച്ചാ വിഷയമാവുന്നത്. നിലവില്‍ സൗദി പ്രോ ലീഗി അല്‍ ഹിലാല്‍ ടീമിന്റെ ഭാഗമാാണ് നെയ്മര്‍.

പക്ഷെ പരിക്കുകളുടെ തോഴനായ അദ്ദേഹത്തെ വിറ്റൊഴിവാക്കാനുള്ള നീക്കത്തിലാണ് സൗദി ടീം. അമേരിക്കന്‍ ഫുട്‌ബോളിലെ പുതിയ പവര്‍ഹൗസുകളായി മാറിക്കൊണ്ടിരിക്കുന്ന ഇന്റര്‍ മയാമിയിലേക്കു നെയ്മര്‍ ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. അര്‍ജന്റൈന്‍ ഇതിഹാസവും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് കൂടിയായ ലയണല്‍ മെസ്സിയും ഇതേ ക്ലബ്ബിനോടൊപ്പമാണുള്ളത്.

നേരത്തേ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ, അതിനു ശേഷം ഫ്രാന്‍സിലെ കരുത്തരായ പാരിസ് സെന്റ് ജര്‍മെയ്ന്‍ തുടങ്ങിയ ടീമുകള്‍ക്കായി ഇരുവരും ഒരുമിച്ച് പന്തുതട്ടിയിട്ടുണ്ട്. വീണ്ടുമൊരിക്കല്‍ക്കൂടി മെസ്സിക്കൊപ്പം ഒരേ ടീമില്‍ കളിക്കുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കവെ അടുത്ത ക്ലബ്ബിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നെയ്മര്‍.

NEYMAR

നെയ്മറുടെ പ്രതികരണം

ലയണല്‍ മെസ്സിയുള്‍പ്പെട്ട ഇന്റര്‍ മയാമിയുമായി ചേര്‍ത്തു മാത്രമല്ല, ആദ്യ കാല ക്ലബ്ബായ ബ്രസീലിലെ സാന്റോസിലേക്കും നെയ്മര്‍ മടങ്ങിപ്പോയേക്കുമെന്നും അഭ്യൂഹങ്ങള്‍ വരുന്നുണ്ട്. ഇതിനിടെയാണ് തന്റെ അടുത്ത ക്ലബ്ബിനെക്കുറിച്ചുള്ള ചോദ്യത്തോടു ബ്രസീലിയന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ പ്രതികരിച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്.

ദിവസങ്ങള്‍ക്കു മുമ്പ് അല്‍ ഹിലാല്‍ ക്ലബ്ബിനു വേണ്ടി കളിക്കവെ നെയ്മര്‍ക്കു വീണ്ടും പരിക്കറ്റിരുന്നു. തുടര്‍ന്നു ചികില്‍സയ്ക്കായി ജന്‍മനാടായ ബ്രസീലിലെ സിയെറയിലെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഒരു പോലീസ് ഉദ്യോഗസ്ഥാന്‍ തമാശ രൂപേണ അടുത്ത ക്ലബ്ബിനെക്കുറിച്ച് അദ്ദേഹത്തോടു ചോദിച്ചത്. ബ്രസീലിയന്‍ ക്ലബ്ബായ ഫോര്‍ട്ടലേസയുടെ ആരാധകന്‍ കൂടിയായിരുന്നു ഈ ഉദ്യോഗസ്ഥന്‍.

നിങ്ങള്‍ ഫോട്ടലേസ ക്ലബ്ബുമായി കരാര്‍ ഒപ്പുവയ്ക്കുമോയെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥന്‍ ആകാംക്ഷയോടെ നെയ്മറോടു ചോദിച്ചത്. പൊട്ടിച്ചിരിയോടെയായിരുന്നു ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരന്‍ ഇതിനോടു പ്രതികരിച്ചത്.

അതൊരു സന്തോഷം നല്‍കുന്ന കാര്യം തന്നെയായിരിക്കുമെന്നായിരുന്നു ചിരിയോടെയുള്ള നെയ്മറുടെ മറുപടി. കൂടുമാറ്റത്തിനു താന്‍ തയ്യാറാണെന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ പ്രതികരണം ഫോര്‍ട്ടലേസ ക്ലബ്ബിന്റെ ആരാധകരെയും ത്രില്ലടിപ്പിച്ചിരിക്കുകയാണ്.

NEYMAR LIONEL MESSI

സോഷ്യല്‍ മീഡിയയില്‍ വെല്‍ക്കം നെയ്മര്‍ പോസ്റ്റുകളുമായി ഫോര്‍ട്ടലേസ ക്ലബ്ബിന്റെ ആാധകര്‍ അദ്ദേഹത്തെ ടീമിലേക്കു സ്വാഗതവും ചെയ്തിട്ടുണ്ട്. നെയ്മറുടെ ഭാഗത്തു നിന്നും പോസിറ്റീവ് മറുപടി വന്നതോടെ ഫോര്‍ട്ടലേസ ടീം ഔദ്യോഗിക ഓഫറുമായി ഇനി അല്‍ ഹിലാല്‍ ക്ലബ്ബിനെ സമീപിക്കുമോയെന്നാണ് അറിയാനുള്ളത്.

അതേസമയം, നെയ്മറെ തിരികെ കൊണ്ടുവരാന്‍ മുന്‍ ടീമായ സാന്റോസ് ശ്രമം കൂടുതല്‍ ഊജിതമാക്കിയിട്ടുണ്ടെന്നാണ് സൂചനകള്‍. ഇന്റര്‍ മയാമി ടീം ബ്രസീലിയന്‍ സൂപ്പര്‍ താരത്തിനു വേണ്ടി അല്‍ ഹിലാല്‍ ടീമിനെ ഔദ്യോഗികമായ സമീപിച്ചുവെന്നു അടുത്തിടെ ഒരു സൗദി മാധ്യപ്രവര്‍ത്തകന്‍ അറിയിച്ചിരുന്നു. കരാറിനായി ഇന്റര്‍ മയാമി ടീം കരുക്കള്‍ നീക്കവെയാണ് ഇപ്പോള്‍ സാന്റോസും മല്‍സരത്തില്‍ പങ്കുചേര്‍ന്നത്.

നെയ്മറെ സംബന്ധിച്ച് അദ്ദേഹത്തിനു വളരെ വൈകാരികമായ ബന്ധമുള്ള ടീം കൂടിയാണ് സാന്റോസ്. സൂപ്പര്‍ താര പദവിയിലേക്കുള്ള നെയ്മറുടെ വളര്‍ച്ചയുടെ തുടക്കം അവര്‍ക്കൊപ്പമായിരുന്നു. അതുകൊണ്ടു തന്നെ അവര്‍ക്കൊപ്പം കളിക്കാന്‍ വീണ്ടുമൊരു അവസരം ലഭിച്ചാല്‍ താരം ഇതു തള്ളിയേക്കില്ല.

Story first published: Saturday, November 9, 2024, 15:27 [IST]
Other articles published on Nov 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+