മെസ്സിക്കും റോണോയ്ക്കും ശേഷം നെയ്മറല്ല!! ബാഴ്‌സ വിട്ടത് ദുരന്തമായി... കടുത്ത വിമര്‍ശനം
മാഡ്രിഡ്: ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമെന്ന പട്ടത്തിനു വേണ്ടി പോരടിക്കുന്നത് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിയും പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമാണ്. കഴിഞ്ഞ 10 വര്‍ഷത്തോഷളമായി ഇവരുടെ സിംഹാസനം തട്ടിയെടുക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഒടുവില്‍ മെസ്സിയുടെയും റോണോയുടെയും ആധിപത്യം തകര്‍ക്കാന്‍ ശേഷിയുള്ള താരമെന്ന വിശേഷണവുമായി രംഗത്തെത്തിയ താരമാണ് ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍.
എന്നാല്‍ നെയ്മറുടെ ഇതുവരെയുള്ള കരിയര്‍ പരിശോധിച്ചാല്‍ നിരാശ മാത്രമാണ് ഫലമെന്നും മെസ്സിയെയും റോണോയെയും വെല്ലുവിളിക്കാന്‍ അദ്ദേഹത്തിനായിട്ടില്ലെന്നും പ്രമുഖ കമന്റേറ്ററും അവാര്‍ഡ് ജേതാവായ എഴുത്തുകാരനുമായ ഗ്രഹാം ഹണ്ടര്‍ അഭിപ്രായപ്പെട്ടു.

നിരാശപ്പെടുത്തി
നെയ്മറെക്കുറിച്ച് വലിയ പ്രതീക്ഷകളാണുണ്ടായിരുന്നത്. കാല്‍പ്പന്തുകളിയിലെ അടുത്ത ചക്രവര്‍ത്തിയായി അദ്ദേഹം മാറുമെന്നാണ് കരുതിയത്. എന്നാല്‍ ഇതുവരെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കളിക്കളത്തില്‍ താരത്തിനു പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഹണ്ടര്‍ തന്റെ കോളത്തില്‍ ചൂണ്ടിക്കാട്ടുന്നു.

മികച്ച താരം തന്നെ
നെയ്മര്‍ മികച്ച താരം തന്നെയാണ്. എന്തോ ഒരു മാജിക്ക് അദ്ദേഹത്തിനുണ്ടെന്നാണ് തോന്നിയിട്ടുള്ളത്. എന്നാല്‍ ഇത് പലപ്പോഴും ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനാവുന്നില്ല.
കഴിഞ്ഞ ലോകകപ്പില്‍ പലരും നെയ്മറെ രൂക്ഷമായി വിര്‍ശിച്ചിരുന്നു. താരത്തിന്റെ പെരുമാറ്റം താന്‍ ന്യായീകരിക്കുന്നില്ല. എന്തൊക്കെ വിമര്‍ശനങ്ങള്‍ നേരിട്ടാലും നെയ്മറിന്റെ പ്രതിഭയെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ലെന്നു ഹണ്ടര്‍ പറഞ്ഞു.

ഏറെ ഫൗളുകള്‍ നേരിട്ടു
കളിക്കളത്തില്‍ മറ്റു താരങ്ങളെ അപേക്ഷിച്ച് ഏറെ ഫൗളുകള്‍ നേരിട്ട താരമാണ് നെയ്മര്‍. സ്‌പെയിനില്‍ ബാഴ്‌സലോണയ്ക്കു വേണ്ടി കളിച്ചിരുന്നപ്പോള്‍ നെയ്മര്‍ക്കു വേണ്ട സുരക്ഷ ഗ്രൗണ്ടില്‍ ലഭിച്ചിട്ടില്ലെന്നു തോന്നിയിട്ടുണ്ട്. ഇതൊരു വിവാദമല്ല, എന്നാല്‍ റഫറിമാരും മറ്റും നെയ്മറെ അര്‍ഹിച്ച രീതിയില്‍ പരിഗണിച്ചിട്ടില്ലെന്നും ഹണ്ടര്‍ ചൂണ്ടിക്കാട്ടി.

ബാഴ്‌സ വിട്ടത് തെറ്റായിപ്പോയി
നെയ്മറെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച ക്ലബ്ബ് ബാഴ്‌സലോണ തന്നെയായിരുന്നു. അദ്ദേഹം അവിടെ നിന്നും ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്ക് മാറിയത് ശരിയായ തീരുമാനമായിരുന്നില്ല. കൂടുതല്‍ ഉചിതമായ ക്ലബ്ബിലേക്ക് മാറുകയാണ് നെയ്മര്‍ ചെയ്യേണ്ടിയിരുന്നതെന്നും ഹണ്ടര്‍ തന്റെ കോളത്തില്‍ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications