Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്റെ വരവില്‍ നെയ്മര്‍ക്കും പങ്ക്! അരങ്ങേറ്റം എപ്പോള്‍? സ്വപ്‌നങ്ങള്‍- മനസ്സ് തുറന്ന് മെസ്സി

1

അര്‍ജന്റൈന്‍ ഇതിഹാസവും ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളുമായ ലയണല്‍ മെസ്സി ഒടുവില്‍ പാരിസ് സെന്റ ജര്‍മെയ്‌ന്റെ ഭാഗമായിരിക്കുകയാണ്. ക്ലബ്ബുമായി രണ്ടു വര്‍ഷത്തെ കരാറിലാണ് ആറു തവണ ബാലണ്‍ ഡിയോര്‍ പുരസ്‌കാര ജേതാവ് കൂടിയായ അര്‍ജന്റൈന്‍ നായകന്‍ ഒപ്പുവച്ചത്. സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയമായുള്ള കരാര്‍ അവസാനിച്ചതോടെ ഫ്രീഏജന്റായിട്ടാണ് മെസ്സി പിഎസ്ജിയിലേക്കു ചേക്കേറിയത്. ലാ ലിഗയിലെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളെ തുര്‍ന്നു ബാഴ്‌സയ്ക്കു മെസ്സിക്കു പുതിയ ഓഫര്‍ നല്‍കാന്‍ സാധിക്കാതെ വരികയായിരുന്നു. ഇതോടെയാണ് തങ്ങളുടെ ഐക്കണ്‍ താരത്തെ അവര്‍ക്കു കൈവിടേണ്ടി വന്നത്.

ഔദ്യോഗികമായി പിഎസ്ജിയുടെ താരമായ ശേഷ മെസ്സി ഇന്നു മാധ്യമങ്ങളുമായി സംസാരിച്ചു. ക്ലബ്ബ് പ്രസിഡന്റ് അല്‍ ഖെലാഫിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ബാഴ്‌സയില്‍ 30ാം നമ്പര്‍ ജഴ്‌സിയാണ് മെസ്സിക്കു ലഭിച്ചത്. പത്താം നമ്പര്‍ ജഴ്‌സി നിലവില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്കു സ്വന്തമാണ്. ബാഴ്‌ലയില്‍ മെസ്സി അനശ്വരമാക്കിയ പത്താംനമ്പര്‍ തന്നെ പിഎസ്ജിയിലും വിട്ടുതരാന്‍ ഉറ്റ സുഹൃത്ത് കൂടിയാ നെയ്മര്‍ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും മെസ്സി ഇതു നിരസിക്കുകയായിരുന്നു. കരിയറിന്റെ തുടക്കകാലത്തു മെസ്സി ബാഴ്‌സയില്‍ ധരിച്ചിരുന്ന ജഴ്‌സി നമ്പറും 30 ആയിരുന്നു.

2

പിഎസ്ജിക്കൊപ്പം കരിയറില്‍ ഒരിക്കല്‍ക്കൂടി യുവേഫ ചാംപ്യന്‍സ് ലീഗ് സ്വന്തമാക്കുകയാണ് തന്റെ ലക്ഷ്യവും സ്വപ്‌നവുമെന്നു മെസ്സി വെളിപ്പെടുത്തി. അതു യാഥാര്‍ഥ്യമാക്കാന്‍ ശേഷിയുള്ള ടീം നമുക്കുണ്ടെന്നു താന്‍ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. നേരത്തേ ബാഴ്‌സയിലെ സഹതാരം കൂടിയായ നെയ്മറുമായി സഹോദരതുല്യമായ ബന്ധമാണ് മെസ്സിക്കുള്ളത്. ഇതേക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു. പിഎസ്ജിയിലേക്കു തന്നെ കൊണ്ടു വരുന്നതില്‍ നെയ്മര്‍ വളരെ പ്രധാനപ്പെട്ട പങ്കു വഹിച്ചതായി മെസ്സി തുറന്നു പറഞ്ഞു.

പിഎസ്ജിയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷവാനാണ്. തന്നെ വരവേല്‍ക്കാന്‍ പാരീസിലെ തെരുവുകളില്‍ കാത്തുനിന്ന ആരാധകരോടു നന്ദി അറിയിക്കുന്നു. മാധ്യമങ്ങള്‍ ഇതേക്കുറിച്ച് ബാഴ്‌സലോണയി വച്ച് ഇതേക്കുറിച്ച് പറഞ്ഞിരുന്നു. സ്‌പെയിനില്‍ നിന്ന് മുതല്‍ ഞാന്‍ പലതും കാണുകയും ചെയ്തിരുന്നു. പാരീസിലെ തെരുവുകളില്‍ എന്നെ കാത്ത് ഒരുപാട് പേരെ കണ്ടപ്പോള്‍ അവിശ്വസനീയതയാണ് തോന്നിയത്. ഇത്രയും നല്ലൊരു സ്വീകരണം നല്‍കിയ എല്ലാവരോടും നന്ദി പറയുകയാണ്. ഇനി സ്റ്റേഡിയത്തിലും ഈ ആരാധകരെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മികച്ചൊരു വര്‍ഷമായിരിക്കും ഇതെന്നും നമ്മള്‍ ഇതു ആസ്വദിക്കുമെന്നും മെസ്സി പറഞ്ഞു.

3

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എന്നെ സംബന്ധിച്ചുണ്ടായ കാര്യങ്ങളെല്ലാം വിചിത്രമായിരുന്നു. അവ കഠിനവും വൈകാരികവുമായിരുന്നു. ബാഴ്‌സോണയിലെ ജീവിതവും അനുഭവങ്ങളുമൊന്നും എനിക്കു മറക്കാന്‍ കഴിയില്ല. എങ്കിലും പുതിയ ഈ ജീവിതത്തില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണെന്നും മെസ്സി വ്യക്തമാക്കി.

ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജിയിക്കു വേണ്ടി എപ്പോഴായിരിക്കും അരങ്ങേറ്റമെന്ന ചോദ്യത്തിന് ഇതേക്കുറിച്ച് അറിയില്ലെന്നായിരുന്നു മെസ്സിയുടെ പ്രതികരണം. ഞാന്‍ അവധിക്കാലം ചെലവഴിക്കുകയായിരുന്നു, മാത്രമല്ല ഇതു പുതിയ അനുഭവുമാണ്. ടെക്‌നിക്കല്‍ സ്റ്റാഫുമായി ഞാന്‍ ഇന്നലെ സംസാരിച്ചിരുന്നു. ചിലപ്പോല്‍ ഒരു പ്രീസീസണ്‍ തയ്യാറെടുപ്പ് എനിക്കു വേണ്ടി വന്നേക്കും. പരിശീലനം തുടങ്ങാനും എത്രയും പെട്ടെന്നു കളിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നെയ്മര്‍, കിലിയന്‍ എംബാപ്പെ, സെര്‍ജിയോ റാമോസ് എന്നിവര്‍ക്കൊപ്പം കളിക്കാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും തന്നെ ഇത് ഹരം കൊള്ളിക്കുന്നതായും മെസ്സി വെളിപ്പെടുത്തി. പിഎസ്ജിയുടേത് അവിശ്വസനീയ ടീമാണ്. അവര്‍ക്കൊപ്പം ദൈനംദിന ജീവിതം പങ്കിടുന്നത് മഹത്തായ അനുഭവമായിരിക്കും. ലോകത്തിലെ മികച്ച താരങ്ങള്‍ക്കൊപ്പം കളിക്കാനാവുന്നത് മികച്ച അനുഭവമായിരിക്കുമെന്നും മെസ്സി പറഞ്ഞു.

4

പിഎസ്ജിയിലേക്കുള്ള കൂടുമാറാന്‍ തീരുമാനിക്കുന്നതില്‍ കുടുംബത്തിന്റെ പങ്ക് വളരെ വലുതായിരുന്നുവെന്നു മെസ്സി വ്യക്തമാക്കി. എന്റെ കുടുംബം പാരീസിലും ഫ്രാന്‍സിലും സുഖമായിരിക്കണമെന്നു മാത്രമായിരുന്നു ഞാന്‍ പിഎസ്ജിയുടെ സ്‌പോര്‍ട്ടിങ് ഡയരക്ടറായ ലിയൊനാര്‍ഡോയോടു പറഞ്ഞത്. എന്നെ സംബന്ധിച്ച് ഇതൊരു പുതിയ അനുഭവമാണ്, ഞാന്‍ അതു ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഏറ്റവും അവസാനമായി നോക്കിയാല്‍ ഇതു ഫുട്‌ബോളാണ്, ലോകത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെ തന്നെയാണ്. പുതിയ ടീമംഗങ്ങളുമായി എത്രയും വേഗം പൊരുത്തപ്പെടാനാവുമെന്നു തനിക്കുറപ്പുണ്ടെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, August 11, 2021, 16:45 [IST]
Other articles published on Aug 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+